കൊച്ചി മെട്രോ സർവീസ് തുടങ്ങി ; യാത്ര കോവിഡ് മാനദണ്ഡങ്ങൾ പാലിച്

കൊച്ചി: മെട്രോ സർവിസുകൾ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി മാർഗ നിർദേശങ്ങൾ പുറത്തിറക്കി.

യാത്രക്കാർ മാസ്‌ക് നിർബന്ധമായും ധരിക്കണം

സ്‌റ്റേഷൻ പ്രവേശനകവാടങ്ങളിലുള്ള സാനിറ്റൈസറുകൾ ഉപയോഗിക്കണം,

യാത്രക്കാർക്ക് ഒന്നിടവിട്ട സീറ്റുകളിൽ മാത്രം ഇരിക്കുകയും പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ മാത്രം നിൽക്കുകയും ചെയ്യണം.

സമ്പർക്കം ഒഴിവാക്കാൻ കൊച്ചി വൺ സ്മാർട്ട് കാർഡ് ഉപയോഗപ്പെടുത്തണം, ലഗേജുകൾ പരിമിതപ്പെടുത്തണം,

ആരോഗ്യസേതു ആപ് ഇൻസ്​റ്റാൾ ചെയ്യണം

കോവിഡ് സാഹചര്യം പരിഗണിച്ച്‌ സ്വീകരിച്ച നടപടികൾ

എല്ലാ മെട്രോ സ്​റ്റേഷനുകളിലും സാനിറ്റൈസേഷനും ശുചീകരണവും നടത്തി.
പ്രധാന സ്​റ്റേഷനുകളിൽ സ്ഥാപിച്ച തെർമൽ കാമറകൾ ഉപയോഗിച്ച്‌ യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കും.

ടിക്കറ്റ് കൗണ്ടറുകൾ, പ്ലാറ്റ്ഫോമുകൾ, ട്രെയിനിലെ സീറ്റുകൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിന് അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ മാത്രം നിൽക്കുക.

സർവിസ് തുടങ്ങുന്നതിന് മുൻപ് ട്രെയിനുകൾ അണുമുക്തമാക്കും

ഓരോ യാത്രക്ക് ശേഷവും ട്രെയിനുകൾ ശുചീകരിക്കും.

സ്​റ്റേഷനുകളിലെ കാത്തുകിടപ്പ് സമയം 20ൽ നിന്ന് 25 സെക്കൻഡാക്കി ഉയർത്തി.

കയറുമ്ബോഴും ഇറങ്ങുമ്ബോഴും യാത്രക്കാർ തമ്മിൽ പരസ്പരം അകലം പാലിക്കുന്നതിന് വേണ്ടിയാണിത്.

ട്രെയിനുകൾക്കുള്ളിൽ 26 ഡിഗ്രി താപനിലയായിരിക്കും പാലിക്കുക

സാമൂഹിക അകലം പാലിക്കുന്നതിന് സ്​റ്റേഷനുകളിൽ നേരിട്ടും സി.സി.ടി.വിയിലൂടെയും പരിശോധനകൾ നടക്കും.

Related posts

Leave a Comment