കൊച്ചി മെട്രോ സർവീസ് നീട്ടി ; നടപടി യാത്രക്കാരുടെ നിർദ്ദേശം പരിഗണിച്ചെന്ന് അധികൃതർ

കൊച്ചി മെട്രോ സർവീസ് നീട്ടിയതായി അധികൃതർ അറിയിച്ചു. ഇനി മുതൽ അവസാന ട്രെയിൻ രാത്രി 10 മണിക്കാവും പുറപ്പെടുക. യാത്രക്കാരുടെ വർദ്ധനവും യാത്രക്കാരിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആവശ്യവും പരിഗണിച്ചാണ് ഈ നീക്കമെന്ന് കെഎംആർഎൽ അധികൃതർ വ്യക്തമാക്കി. രാത്രി 9മണിക്കും 10മണിക്കും ഇടയിൽ ട്രെയിനുകൾ തമ്മിലുള്ള ഇടവേളകൾ 20മിനിറ്റ് ആയിരിക്കും. നേരത്തെ, രാത്രി 9 മണിക്കായിരുന്നു അവസാന സർവീസ് ആരംഭിച്ചിരുന്നത്.

അതേസമയം, കൊച്ചി മേയർ അഡ്വ.എം. അനിൽ കുമാർ ഇന്ന് കൊച്ചി മെട്രോ കോർപ്പറേറ്റ് ഓഫീസ് സന്ദർശിച്ചു. കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ, ഡയറക്ടർമാർ, ഹെഡ് ഓഫ് തെ ഡിപ്പാർട്മെന്റ് എന്നിവരുമായി വിശദമായ ചർച്ച നടത്തി. കെഎംആർഎല്ലിന്റെ വിവിധ പദ്ധതികളായ ഫേസ് 1 വിപുലീകരണം, ഫേസ് 2 വാട്ടർ മെട്രോ, ഐ യു ആർ ഡബ്ല്യു ടി എസ്, എൻഎംടി എന്നിവയുടെ വിശദമായ വിവരങ്ങൾ കൊച്ചി മെട്രോ എം ഡി നൽകി. ബഹുമാനപെട്ട മേയർ തന്റെ സംതൃപ്തി പ്രകടിപ്പിക്കുകയും, എല്ലാ പദ്ധതികളിലും കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ പിന്തുണ ഉറപ്പാക്കുകയും ചെയ്തു.

Related posts

Leave a Comment