കൊച്ചി മെട്രോക്ക് 19 കോടി നഷ്ടം

തിരുവനന്തപുരം: പ്രതിദിന യാത്രക്കാരുടെ കുറവ് മൂലം ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ കൊച്ചി മെട്രോയുടെ പ്രവർത്തന നഷ്ടം 19 കോടി രൂപയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. നഷ്ടം നികത്താനും യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനും കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് ആനുകൂല്യങ്ങളും കിഴിവുകളും നൽകി വരുന്നുണ്ട്. ടിക്കറ്റേതര വരുമാനം വർധിപ്പിക്കാനും നടപടികൾ സ്വീകരിക്കുന്നുണ്ട്. കൊച്ചി മെട്രോയിൽ പ്രതിദിനം ശരാശരി 35,000 യാത്രക്കാർ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Related posts

Leave a Comment