കൊച്ചി മെട്രോ: സൗജന്യ യാത്ര ഇന്ന്

സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കി കൊച്ചി മെട്രോ. ഇന്നാണ് കൊച്ചി മെട്രോ തങ്ങളുടെ പ്രിയ യാത്രക്കാർക്കായി സൗജന്യ യാത്രയൊരുക്കുന്നത്.
കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സൗജന്യ യാത്രയെ കുറിച്ചുള്ള വിവരം കൊച്ചി മെട്രോ പങ്കുവച്ചത്. ഇന്ന് വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം. വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്രാ സൗകര്യം.

വൈറ്റില, ഇടപ്പളളി, ആലുവ, എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

Related posts

Leave a Comment