കൊച്ചി മെട്രോ സൗജന്യ യാത്ര ഒരുക്കുന്നു

കൊച്ചി: സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കി കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സൗജന്യ യാത്രയെ കുറിച്ചുള്ള വിവരം കൊച്ചി മെട്രോ പങ്കുവച്ചത്. ഡിസംബർ 5 ന് ഞായറാഴ്ച വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം. വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്ര സൗകര്യം. വൈറ്റില, ഇടപ്പളളി, ആലുവ, എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഏറ്റവും വേഗത്തിൽ സുരക്ഷിതവും സുഖകരവുമായി ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കുന്ന കൊച്ചി മെട്രോ യാത്രാ സൗകര്യം ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്തവർക്ക് അതിന് അവസരം നൽകാനാണ് സൗജന്യ യാത്ര ഒരുക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ഏറ്റവും വേഗത്തിൽ സുരക്ഷിതവും സുഖകരവുമായി ലക്ഷ്യസ്ഥാനത്ത് എത്താൻ കൊച്ചി മെട്രോ യെപ്പോലെ മറ്റെന്നില്ല. ഓരോ ദിവസവും നിരവധി പേരാണ് ഈ യാത്രാ സൗകര്യം പ്രയോജനപ്പെടുത്തുന്നത്.എന്നാൽ കൊച്ചി മെട്രോയിൽ ഇതേവരെ യാത്ര ചെയ്തിട്ടില്ലാത്തവരുമുണ്ട്. അവർക്കായി ഇതാ കൊച്ചി മെട്രോ തികച്ചും സൗജന്യ മായി യാത്രയ്ക്ക് അവസരമൊരുക്കുന്നു.ഡിസംബർ 5 ാം തിയതി വൈറ്റിലയിൽ നിന്നും ഇടപ്പള്ളിയിലക്കും ആലുവയിൽ നിന്നും ഇടപ്പള്ളിയിലക്കും സൗജന്യമായി യാത്ര ചെയ്യാം. വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്ര സൗകര്യം. അസ്വദിക്കൂ ഈ യാത്ര. കൊച്ചി മെട്രോ യിലെ സുഖയാത്ര അനുഭവിച്ചറിയു.വൈറ്റില, ഇടപ്പളളി, ആലുവ, എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

Related posts

Leave a Comment