കൊച്ചിയിൽ വൻ മയക്ക്മരുന്ന് വേട്ട; കൂട്ടിന്‌ വിദേശ നായ്‌ക്കളും ആഡംബര കാറും

കൊച്ചി: കൊച്ചിയിൽ ലഹരി മരുന്ന് സംഘത്തെ പിടികൂടി. ജില്ലയിലെ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി വിതരണം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസിന്റെയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്ത റെയ്ഡിലാണ് ഇവർ വെട്ടിലായത്. ലക്ഷക്കണക്കിന് രൂപയുടെ ലഹരി മരുന്ന് ഇവരുടെ കയ്യിൽ നിന്ന് പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇവർ ലഹരി കടത്തുന്ന രീതിയാണ് ഏവരെയും അമ്പരപ്പിക്കുന്നത്. രണ്ട് സ്ത്രീകൾ ഉൾപ്പടെ ഏഴ് പേരാണ് അറസ്റ്റിലായത് കൂടിയ ഇനം ലഹരി മരുന്നുകളായ എംഡിഎംഎ, എൽഎസ്ഡി, ലഹരി ഗുളികകൾ എന്നിവ ഇവരുടെ കയ്യിൽ നിന്ന് പിടികൂടിയിട്ടുണ്ട്. എല്ലാം ചേർത്ത് വിപണിയിൽ ഒരു കോടിയോളം രൂപ വിലവരുമെന്നാണ് എക്‌സൈസ് വെളിപ്പെടുത്തുന്നത്. കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫബാസ്, ഷംന. കാസർകോട് സ്വദേശികളായ അജ്മൽ, മുഹമ്മദ് ഫൈസൽ. എറണാകുളം സ്വദേശികളായ മുഹമ്മദ് അഫ്‌സൽ, തൈബ എന്നിവരാണ് അറസ്റ്റിലായത്.സ്‌കൈസും കസ്റ്റംസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലാകുമ്പോൾ 90 ഗ്രാം എംഡിഎംഎ ഇവരുടെ കയ്യിൽ ഉണ്ടായിരുന്നു. ഒരു ഐ 20 കാറാണ് ഇവർ ലഹരി കടത്തിനായി ഉപയോഗിച്ചത്. മൂന്ന് വിദേശയിനം നായ്ക്കളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Related posts

Leave a Comment