കൊച്ചി മുനിസിപ്പൽ കോർപറേഷനിൽ എൽഡിഎഫിന് എതിരെയുള്ള അവിശ്വാസ പ്രമേയം പാസ്സായി; നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി പിടിച്ചടക്കി യുഡിഎഫ്

കൊച്ചി: കൊച്ചി മുനിസിപ്പൽ കോർപറേഷനിൽ നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനെതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസം പ്രമേയം എൽ ഡി എഫ് അംഗത്തിൻ്റെ പിന്തുണയോടെ പാസ്സായി.

നഗരസഭ കൗൺസിൽ ഹാളിൽ ജില്ലാ കളക്ടർ ജാഫർ മാലിക്കിൻ്റെ അധ്യക്ഷതയിൽ ചേർന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ സി.പിഎം വിട്ട് യുഡിഎഫിലേക്ക് വന്ന ആറാം ഡിവിഷൻ കൗൺസിലർ എം.എ.എച്ച് അഷറഫ് ഉൾപ്പെടെയുള്ളവരുടെ അഞ്ച് വോട്ടിനാണ് ചർച്ചയില്ലാതെ പാസ്സായത്.

നിലവിലെ ചെയർമാൻ ജെ.സനൽമോനെതിരെ അഞ്ച് അംഗങ്ങളാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടത്. എൽ ഡി എഫ് അംഗങ്ങൾ വിട്ടുനിന്നു.

നഗരാസൂത്രണ കമ്മിറ്റി അംഗങ്ങളായ എ.ആർ.പത്മദാസ്, എം എച്ച് എം അഷറഫ്, മിനി ദിലീപ്, സുജലോനപ്പൻ, സക്കീർ തമ്മനം എന്നീ കൗൺസിലർമാരാണ് അനുകൂലമായി വോട്ട് ചെയ്തത്.

അടുത്ത ദിവസം ജില്ലാ കളക്ടർ നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതി പ്രഖ്യാപിക്കും.

Related posts

Leave a Comment