കൊച്ചിയെ പൂർണമായും അവഗണിച്ചു: കോൺഗ്രസ്സ്

കൊച്ചി : കേരളത്തിന്റെ വ്യാവസായിക തലസ്‌ഥാനം എന്ന പരിഗണന പോലും നൽകാതെ കൊച്ചിയെ തീർത്തും അവഗണിച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ്. കൊച്ചി മെട്രോയുടെ വികസനത്തെ സംബന്ധിച്ച് യാതൊരു പ്രഖ്യാപനവും ഈ ബജറ്റിൽ ഇല്ല. കൂടുതൽ ട്രെയിൻ സർവീസുകളുമില്ല. ചെറുകിട വ്യാപാര മേഖലകൾ, ടൂറിസം മേഖലകൾ ഉൾപെടെ കൊച്ചിയെ നേരിട്ട് ബാധിക്കുന്ന എല്ലാ മേഖലയെയും അവഗണിച്ചു. കാർഷിക, വിദ്യാഭ്യാസ, വായ്പകളുടെ തിരിച്ചടവിന് വേണ്ടി മൊറട്ടോറിയം പ്രഖ്യാപിക്കാനോ നീട്ടി നൽകാനോ ഉള്ള ഒന്നും തന്നെ ബഡ്ജറ്റിൽ ഇല്ല. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയും യാതൊന്നും ബജറ്റിലില്ല. തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ബി ജെ പി ദേശീയ നേതാക്കളും കൊച്ചിയിൽ വന്ന നടത്തിയ പ്രഖ്യാപനങ്ങൾ പോലും ബജറ്റിൽ ഇടം പിടിച്ചിട്ടില്ല. തട്ടിപ്പ് ബജറ്റാണിതെന്നും ഷിയാസ് കുറ്റപ്പെടുത്തി.

Related posts

Leave a Comment