Connect with us
48 birthday
top banner (1)

Ernakulam

‘ഒരു എസ്.പിയുടെ രണ്ടുമക്കളും ലഹരിക്ക് അടിമകൾ’; സംസ്ഥാനത്ത് കഞ്ചാവ്, എംഡിഎംഎ ഉപയോഗം വ്യാപകമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ

Avatar

Published

on

കൊച്ചി: സംസ്ഥാനത്ത് കഞ്ചാവ്, എംഡിഎംഎ ഉപയോഗം വർധിക്കുന്നുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ. പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗം കൂടി വരികയാണ്. ഒരു എസ്.പിയുടെ രണ്ടുമക്കളും ലഹരി ഉപയോഗിക്കുന്നുവെന്നും തുറന്നു പറഞ്ഞ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ.സേതുരാമൻ. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ തുറന്നു പറച്ചിൽ.

നമ്മുടെ സഹപ്രവർത്തകരുടെ കുട്ടി ലഹരിക്ക് അടിമയായി കൊല്ലപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. നമ്മൾ ജീവിക്കുന്ന പൊലീസ് ക്വാർട്ടേഴ്‌സിന് അകത്ത് ഇത്തരത്തിൽ സംഭവിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥർ കണ്ണു തുറന്ന് പരിശോധിക്കണം. എല്ലാ റാങ്കിലുമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളും ഉൾപ്പെടെ മയക്കുമരുന്നിന് അടിമയായ ആൾക്കാരുണ്ട്.

Advertisement
inner ad

ഒരു എസ്പിയുടെ രണ്ട് ആൺമക്കളും ലഹരിക്ക് അടിമയായതോടെ, അദ്ദേഹത്തിന്റെ കുടുംബവും വലിയ പ്രശ്‌നത്തിലായി. ഇത് സഹിക്കാൻ പറ്റാത്ത കാര്യമാണ്. ഇതു വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്. കേരളത്തിൽ കഞ്ചാവ്, എംഡിഎംഎ ഉപയോഗം വർധിക്കുകയാണ്. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ടതുണ്ടെന്നും കമ്മീഷണർ പറഞ്ഞു.

Advertisement
inner ad

Ernakulam

പിണറായി വിജയൻ ജയിലിൽ കിടക്കേണ്ട സമയം കഴിഞ്ഞു; കെ.സുധാകരൻ

Published

on

പിണറായി വിജയൻ ജയിലിൽ കിടക്കേണ്ട സമയം കഴിഞ്ഞുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ലൈഫ് മിഷൻ കേസിൽ ശിവശങ്കർ അകത്ത് പോയെങ്കിൽ പിണറായി വിജയനും ജയിലിൽ കിടക്കേണ്ടതല്ലെയെന്നും സുധാകരൻ ചോദിച്ചു. സമരാഗ്നി വേദിയിലായിരുന്നു വിമർശനം. മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന കര്‍ണാടക ഹൈക്കോടതി വിധി പുറത്തുവന്നതിന് ശേഷം പിണറായി വിജയന് സിപിഎമ്മില്‍ നിന്നുള്ള പിന്തുണ കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് പ്രതിരോധം ഒരുക്കാന്‍ ചാടി വീഴുന്ന നേതാക്കളെ ആരെയും കാണാനില്ലെന്നത് സിപിഎമ്മില്‍ പിണറായി യുഗത്തിന് അന്ത്യമാകുന്നുവെന്നതിന്‍റെ സൂചനയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഫെബ്രുവരി 9ന് ആരംഭിച്ച സമരാഗ്നി പ്രക്ഷോഭയാത്ര 10 ദിവസത്തിന് ശേഷമാണ് എറണാകുളം ജില്ലയിൽ പ്രവേശിച്ചത്. ആലുവയിൽ നടന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മതവും രാഷ്ട്രീയവും കൂ‌ട്ടികലർത്തി വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് ഉദ്ഘാടനത്തോടനു​ബന്ധിച്ച് രമേശ് ചെന്നിത്തല പറ‍ഞ്ഞു.

Advertisement
inner ad

സമരം നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും ആഞ്ഞടിച്ചു. കർണാടക ഊർജ്ജവകുപ്പ് മന്ത്രി കെ.ജെ ജോർജ് സമ്മേളനത്തെ അഭിസംബോധന ചെയ്തു. വൈകിട്ട് 3ന് മൂവാറ്റുപുഴയിൽ ജില്ലയിലെ അവസാന പൊതുസമ്മേളനം നടക്കും. പിന്നീട് സമരാഗ്നി പ്രക്ഷോഭയാത്ര ഇടുക്കി ജില്ലയിലേക്ക് കടക്കും.

Advertisement
inner ad
Continue Reading

Ernakulam

സമരാഗ്നി ഇന്ന് എറണാകുളത്തേക്ക് പ്രവേശിക്കും

Published

on


കൊച്ചി: കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ഇന്ന് എറണാകുളത്ത് എത്തിച്ചേരും . ജില്ലയിലെ ആദ്യ പൊതുസമ്മേളനം വൈകീട്ട് നാലുമണിക്ക് ആലുവ മുൻസിപ്പൽ സ്റ്റാൻഡ് പരിസരത്ത് വെച്ച് ആരംഭിക്കും. സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വൈകീട്ടു ആറുമണിക്ക് മറൈൻ ഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ തെലുങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക ഉദ്ഘാടനം ചെയ്യും. നാളെ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തും. ജില്ലയിലെ പര്യടനം നാളെ മുവാറ്റുപുഴയിൽ സമാപിക്കും.

Continue Reading

Ernakulam

വീണാ വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നെന്ന് മാത്യു കുഴല്‍നാടന്‍

Published

on

കൊച്ചി: എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന സിപിഎമ്മിന്റെ വാദം പൊളിഞ്ഞു. വിധിയെ തുടര്‍ന്ന് മുന്‍ നിലപാട് പിന്‍വലിക്കാന്‍ സിപിഎം തയ്യാറാണോ. എക്സാലോജിക്- സിഎംആര്‍എല്‍ ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ തന്നെ കോടതിക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

സമാനമായ കേസ് കേരള ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീണാ വിജയന്‍ ഇവിടെയായിരുന്നു ഹര്‍ജി ഫയല്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ എക്സാലോജിക് കമ്പനി രജിസ്റ്റര്‍ ചെയ്തത് കര്‍ണാടകയില്‍ ആയിരുന്നതിനാല്‍ ആയിരിക്കാം കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച പണത്തിന് ഒരു സേവനവും എക്സാലോജിക് നല്‍കിയിട്ടില്ലെന്ന് വ്യക്തമാണ്. ഒരു ഉന്നതന്റെ ബന്ധമാണ് ഈ ഇടപാടിനു പിന്നിലെന്നും വ്യക്തമാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്കും എത്താമെന്നും മാത്യൂ കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.

Advertisement
inner ad

വീണാ വിജയന്റെ അറസ്റ്റ് വിധി വരുന്നത് വരെ കോടതി താത്ക്കാലികമായി തടഞ്ഞിരുന്നു. ഇത് സംബന്ധിച്ച് എന്തെങ്കിലും പരാമര്‍ശം കോടതി നടത്തിയിട്ടുണ്ടോയെന്ന് വിശദമായ വിധി പകര്‍പ്പ് ലഭിച്ചാലെ വ്യക്തമാകൂ. രാജ്യം വിട്ടുപോകാനുള്ള സാധ്യതയുണ്ടെന്ന് അന്വേഷണ ഏജന്‍സിക്ക് തോന്നിയാല്‍ അറസ്റ്റിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും മാത്യു കുഴല്‍നാടന്‍ പറയുന്നു.

Advertisement
inner ad
Continue Reading

Featured