Delhi
‘നീ ഒറ്റയ്ക്കല്ലെന്ന് അറിയുക’ ശ്രുതിക്ക് ആശ്വാസം പകര്‍ന്ന് രാഹുല്‍ഗാന്ധി
ഡല്‍ഹി: ഉറ്റവരെ മുഴുവന്‍ ഉരുളെടുത്തപ്പോള്‍ വലിയ ആശ്വാസമായിരുന്നപ്രിയപ്പെട്ടവനെ കൂടി മരണം കവര്‍ന്നപ്പോള്‍ തനിച്ചായിപ്പോയ ശ്രുതിക്ക് ആശ്വാസം പകര്‍ന്ന് പ്രതിപക്ഷ നേതാവും വയനാട് മുന്‍ എം.പിയുമായിരുന്ന രാഹുല്‍ ഗാന്ധി. ശ്രുതി ഒറ്റക്കല്ലെന്ന് ഓര്‍മപ്പെടുത്തിയാണ് രാഹുല്‍ എക്‌സില്‍ ആശ്വാസ വാക്കുകള്‍ കുറിച്ചത്.
”മേപ്പാടി ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ പ്രിയങ്കയും ഞാനും ശ്രുതിയെ കുറിച്ചും അവളുടെ സഹന ശക്തിയെ കുറിച്ചും മനസിലാക്കിയിരുന്നു. വിനാശകരമായ നഷ്ടത്തിലും ഞങ്ങളോട് പറഞ്ഞതു പോലെ അവര്‍ ധൈര്യം കൈവിടാതെ നിന്നു. ഇന്ന് അവള്‍ മറ്റൊരു ഹൃദയഭേദകമായ ദുരന്തത്തെ അതിജീവിക്കുകയാണ്. വളരെ ദുഃഖം തോന്നുന്നു. അവളുടെ പ്രതിശ്രുത വരന്‍ ജെന്‍സനാണ് ഇല്ലാതായത്. ദുഷ്‌കരമായ ഈ സമയത്ത് നീ തനിച്ചല്ലെന്ന് അറിയുക. അതേ അചഞ്ചലമായ ചൈതന്യത്തോടെ മുന്നോട്ട് പോകാനുള്ള ശക്തിയും ധൈര്യവും ഉണ്ടാകട്ടെ.”-എന്നാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
വയനാട് ഉരുള്‍പ്പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെ കൂടാതെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചിരുന്നു. അതില്‍ പിന്നെ ശ്രുതിക്ക് താങ്ങും തണലുമായി നിന്നത് ജെന്‍സന്‍ ആയിരുന്നു. ആ തണലാണ് എന്നേക്കുമായി ഇല്ലാതായത്.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്‌കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെന്‍സന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അമ്പലവയല്‍ സ്വദേശിയാണ് ജെന്‍സന്‍.
Delhi
അഗ്‌നിരക്ഷാസേനയ്ക്ക് ദീപാവലി ദിനത്തില്‍ ലഭിച്ചത് 318 ഫോണ്‍ കോളുകള്‍
ന്യൂഡല്‍ഹി: തീപിടിത്തവുമായി ബന്ധപ്പെട്ട 318 കോളുകളാണ് ഡല്‍ഹിയിലെ അഗ്‌നിരക്ഷാസേനക്ക് ദീപാവലി ദിനത്തില്‍ ലഭിച്ചത്. 13 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന എണ്ണമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദീപാവലിയുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ തീപിടുത്തവും അടിയന്തര സംഭവങ്ങളും ഈ കണക്ക് അടയാളപ്പെടുത്തുന്നുവെന്ന് ഡി.എഫ്.എസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. നഗരത്തിലുടനീളം എല്ലാ അഗ്‌നിശമന യൂണിറ്റുകളെയും ഉദ്യോഗസ്ഥരെയും വിന്യസിച്ചുകൊണ്ട് ഏതു സാഹചര്യവും നേരിടാന്‍ ഞങ്ങള്‍ പൂര്‍ണമായും തയ്യാറായിരുന്നു. എല്ലാ ലീവുകളും റദ്ദാക്കി എല്ലാവരെയും സഹായിക്കാന്‍ ഞങ്ങള്‍ ഒരുങ്ങി -ഗാര്‍ഗ് പറഞ്ഞു.
തീപിടിത്തവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 78 കോളുകളെങ്കിലും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 31ന് വൈകുന്നേരം 5നും നവംബര്‍ 1ന് പുലര്‍ച്ചെ 5നും ഇടയിലാണ് ഏറ്റവും കൂടുതല്‍ കോളുകള്‍ ലഭിച്ചത്. പടക്കങ്ങളുടെ വ്യാപകമായ ഉപയോഗമാണ് ഇതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. രാത്രി മുഴുവനും തുടര്‍ച്ചയായി പടക്കം പൊട്ടിച്ചത് ഡല്‍ഹിയെ നിബിഡമായ പുകയില്‍ മൂടി. കടുത്ത ശബ്ദമലിനീകരണം ഉണ്ടാക്കുകയും കാഴ്ചക്ക് മങ്ങലേല്‍പിക്കുകയും ചെയ്തു.
മലിനീകരണത്തിലെ കുതിച്ചുചാട്ടത്തെ ചെറുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും പടക്കങ്ങള്‍ക്ക് സമഗ്രമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അവയുടെ നിര്‍മാണം, സംഭരണം, വില്‍പ്പന, ഉപയോഗം എന്നിവ നിരോധിച്ചു. ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് 377 എന്‍ഫോഴ്സ്മെന്റ് ടീമുകളെ അണിനിരത്തി. റസിഡന്റ് അസോസിയേഷനുകള്‍, മാര്‍ക്കറ്റ് കമ്മറ്റികള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചാല്‍ ഭാരതീയ ന്യായ സന്‍ഹിതയുടെ വകുപ്പുകള്‍ പ്രകാരം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി. എന്നിട്ടും ജനങ്ങള്‍ നിയന്ത്രണം പാലിച്ചില്ലെന്നാണ് അഗ്‌നിരക്ഷാസേനക്ക് ലഭിച്ച കോളുകളുടെ എണ്ണം സൂചിപ്പിക്കുന്നത്.
Delhi
വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി
ന്യൂഡല്‍ഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി.19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.ഇതോടെ കൊച്ചിയില്‍ 1810 രൂപ 50 പൈസയായി. വില പ്രാബല്യത്തില്‍ വന്നു.നാല് മാസത്തിനിടെ 157 രൂപ 50 പൈസയാണ് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് കൂടിയത്.
അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. എല്ലാ മാസവും ഒന്നാം തീയതി പാചക വാതക സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികള്‍ പുതുക്കാറുണ്ട്.കഴിഞ്ഞ മാസം വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം എല്‍ പി ജി സിലിണ്ടറുകളുടെ വില 48 രൂപ 50 പൈസ കൂട്ടിയിരുന്നു. ഗാര്‍ഹിക ആവശ്യത്തിനായുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ അന്നും മാറ്റം വരുത്തിയിരുന്നില്ല.
Delhi
രാജ്യത്ത് ഉപഗ്രഹ സ്പെക്‌ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമഘട്ട നടപടികളിലേക്ക് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് ഉപഗ്രഹ സ്പെക്‌ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമഘട്ട നടപടികളിലേക്ക് കേന്ദ്രം. ലേലം ഒഴിവാക്കി അനുമതി നല്‍കാൻ ഫീസ് നിശ്ചയിക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് പുരോഗമിക്കുന്നത്. വരുമാനത്തിന്റെ ഒരു ശതമാനം സ്പെക്‌ട്രം ഫീസായി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഇലോണ്‍ മസ്കിന്റെ സ്റ്റാർ ലിങ്കും ജെഫ് ബെസോസ് നേതൃത്വം നല്‍കുന്ന കൈപ്പറും ട്രായ്ക്ക് കത്തെഴുതിയിരുന്നു. സാറ്റലൈറ്റുകള്‍ വഴി ഇന്റർനെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന (സാറ്റ്‌കോം) സേവനങ്ങള്‍ നല്‍കുന്നതിന് 20 വർഷത്തെ ലൈസൻസ് അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
സ്പെക്‌ട്രം ചാർജുകള്‍ വരുമാനത്തിന്റെ ഒരു ശതമാനത്തില്‍ താഴെയായി കുറയുമ്ബോള്‍ രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ ഉപഗ്രഹ സേവനങ്ങള്‍ വാഗ്ദാനം ചെയ്യാൻ കഴിയും. ഒറ്റപ്പെട്ട മേഖലകളില്‍പോലും വേഗമേറിയതും താങ്ങാനാവുന്നതുമായ ബ്രോഡ്‌ബാൻഡ് ലഭിക്കും.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login