മുട്ടില്‍ മരംകൊള്ള: 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല; പ്രതികള്‍ക്ക് ജാമ്യം

മുട്ടില്‍ മരംകൊള്ള: 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല; പ്രതികള്‍ക്ക് ജാമ്യം
സുല്‍ത്താന്‍ബത്തേരി: വിവാദമായ മുട്ടില്‍ മരംമരകൊള്ളക്കേസില്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം. മീനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നിശ്ചലമായതിന് പിന്നാലെയാണ് പ്രധാനപ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. സഹോദരങ്ങളായ മുട്ടില്‍ വാഴവറ്റ മൂങ്ങനാനിയില്‍ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, ഇവരുടെ ഡ്രൈവര്‍ എം.വി. വിനീഷ് എന്നിവര്‍ക്കാണ് വ്യാഴാഴ്ച ജാമ്യം ലഭിച്ചത്. മീനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികള്‍ക്ക് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിക്കണം. പത്തു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കേസില്‍ 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സെക്ഷന്‍ 167 പ്രകാരം പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത നിലനിന്നിരുന്നു. നേരത്തെ രണ്ട് തവണ ഹൈക്കോടതി പ്രതികളുടെ ജാമ്യഹര്‍ജി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ സുല്‍ത്താന്‍ബത്തേരി ഡി വൈ എസ് പി വി വി ബെന്നിയെ തിരൂരിലേക്ക് സ്ഥലം മാറ്റിയതോടെ കേസിന്റെ അന്വേഷണം നിലച്ചതാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയത്. ഇതാണ് ഇപ്പോള്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത തെളിഞ്ഞത്. മുഖ്യപ്രതികളുടെ കാലാവധി ചൊവ്വാഴ്ചയാണ് 60 ദിവസം പിന്നിട്ടത്.

Related posts

Leave a Comment