Kuwait
ഇസ്രായേൽ നരവേട്ട അവസാനിപ്പിക്കുക: കുവൈത്ത് കെ.എം.സി.സി!
കുവൈത്ത് സിറ്റി: സ്വന്തം രാജ്യത്ത് ആത്മാഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ഫലസ്തീൻ ജനത നടത്തുന്ന പോരാട്ടങ്ങൾക്ക് കുവൈത്ത് കെ.എം.സി.സി ഐക്യ ദാർഢ്യം രേഖപ്പെടുത്തി. ഇസ്രായേൽ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന സയണിസ്റ്റ് നരവേട്ടയിൽ ശക്തമായി അപലപിക്കുകയും പ്രധിഷേധിക്കുകയും ചെയ്യുന്നതായി കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ,ആക്റ്റിംഗ് ജനറൽ സെക്രട്ടറി ഗഫുർ വയനാട്. ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.
ആശുപത്രികള്‍ക്കും അഭയാർത്ഥി ക്യാമ്പുകൾക്കും നേരെ പോലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. ബോംബാക്രമണത്തിൽ മരിച്ചു വീഴുന്നതിലധികവും പിഞ്ചു കുട്ടികളും സ്ത്രീകളുമടങ്ങുന്ന സാധാരണക്കാരാണ്. അന്താരാഷ്ട്ര യുദ്ധ നിയമങ്ങൾ ലംഘിച്ച് പോലും ഒരു ജനതയെ ഒന്നാകെ ഉന്മൂലനം ചെയ്യാനുള്ള ഇസ്രായേല്‍ ഭരണകൂടത്തിന്റെ ക്രൂരതക്കെതിരെ ശക്തമായി പ്രതികരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ലോക രാഷ്ട്രങ്ങൾ അടിയന്തരമായി ഇടപെടണമെന്നും ഫലസ്തീന്‍ ജനതയ്ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്നും നേതാക്കൾ വാർത്താകുറിപ്പിൽ അറിയിച്ചു.
Kuwait
ഒഐസിസി കുവൈറ്റിന് വേണ്ടി അന്ത്യോപചാരം അർപ്പിച്ചു.
കുവൈറ്റ് സിറ്റി / ആലപ്പുഴ : ഒഐസിസി നാഷണൽ കമ്മറ്റി മുൻ വൈസ് പ്രസിഡന്റ് ചാക്കോ ജോർജ് കുട്ടിയുടെ ഭാര്യ ആനി ജോർജിന്റെ നിര്യാണത്തിൽ ഒഐസിസി നാഷണൽ കമ്മറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്. പിള്ള, മുൻ ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയേൽ, മുൻ നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി പ്രേംസൺ കായംകുളം എന്നിവർ ഒഐസിസി കുവൈറ്റിന് വേണ്ടി അന്ത്യോപചാരം അർപ്പിച്ചു
Kuwait
കെ. കെ. എം. എ. സർഗോത്സവ് 2025 സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ സിറ്റി സോൺ സർകോൽസവ് 2025 സാൽമിയ സുന്നി സെന്ററിൽ സംഘടിപ്പിച്ചു. സിറ്റി സോൺ ആർട്സ് വിഭാഗം വൈസ് പ്രസിഡന്റ് അബ്ദുള്ള കാരാപ്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ് റഈസ് സ്വാഗതവും ജമീൽ മുഹമ്മദ് ഖിറാഅത്തും നടത്തി. കേന്ദ്ര വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ ഉത്ഘാടനം ചെയ്തു. സിറ്റി, സാൽമിയ, ജഹ്‌റ, ഹവല്ലി, കർണാടക എന്നീ അഞ്ചു ബ്രാഞ്ചുകളിൽ നിന്ന് പങ്കെടുത്ത മൽത്സരാർഥികൾ ഖുർആൻ പാരായണം, മാപ്പിളപ്പാട്ട്, പ്രസംഗം, ക്വിസ്, ഹിന്ദി ഷായരി എന്നിവയിൽ മികവുറ്റ പ്രകടനം കാഴ്ച വെച്ചു.
മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ പി. എം.ഹനീഫ ജഹ്‌റ, കെ. കെ.അഷ്‌റഫ് (ഖിറാ അത്ത് ) ശരീഫ്, കെ. കെ. അഷ്‌റഫ് ( മാപ്പിളപ്പാട്ട് ) കെ. പി.റഷീദ്, സിദ്ദിഖ് പൊന്നാനി (പ്രസംഗം ) ജസീൽ വാവാട്, യഹ്‌യ ഖാൻ വാവാട്, സൈദലവി പട്ടാമ്പി (സാൽമിയ ) റഫീഖ് ഇബ്രാഹിം, പി. എം. ഹനീഫ്, ഇക്ബാൽ ജഹ്‌റ (ക്വിസ് മത്സരം )എന്നീ വിജയികൾക്കുള്ള ഉപഹാരം കേന്ദ്ര നേതാക്കൾ വിതരണം ചെയ്തു. കേന്ദ്ര ചെയർമാൻ എപി. അബ്ദുൽ സലാം, കേന്ദ്ര പ്രസിഡന്റ് കെ ബഷീർ, ജനറൽ സെക്രട്ടറി ബിഎം ഇഖ്ബാൽ, സിറ്റി സോൺ പ്രസിഡന്റ് അബ്ദുല്ലത്തീഫ് ഷാദിയ, സിറ്റി സോൺ ജനറൽ സെക്രട്ടറി അബ്ദുറസാഖ് എൻ കെ, കേന്ദ്ര നേതാക്കളായ സംസം റഷീദ്, ഹമീദ് മുൽക്കി, ജബ്ബാർ ഗുർപൂർ എന്നിവർ നിർവഹിച്ചു
Kuwait
റൺവേ വികസനം ഓച്ച് വേഗതയിൽ : കോഴിക്കോട് – കുവൈറ്റ് യാത്രക്കാർ തീരാ ദുരിതത്തിൽ
കുവൈറ്റ് സിറ്റി : 2020 ഓഗസ്റ്റിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിർത്തി വെച്ച വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാത്തതിനെ തുടർന്ന് കോഴിക്കോട് കുവൈറ്റ് സെക്ടറിലെ യാത്രക്കാർ വലിയ യാത്രാ ദുരിതം നേരിടുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിശ്ചിത അളവിലുള്ള റൺവേ എൻഡ് സേഫ്റ്റി ഏരിയ ആർജ്ജിക്കുന്ന വിധത്തിൽ റൺവേ വർധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവെങ്കിലും നിർമ്മാണ പ്രവർത്തികൾ വളരെ മന്ദഗതിയിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത് . ഇപ്പോഴത്തെ നിലയിൽ അടുത്ത കാലത്തൊന്നും ഈ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിക്കും എന്നും കരുതാനാവില്ല. ഈ സാഹചര്യത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും സുരക്ഷിതമായി സർവീസ് നടത്തുന്നതിന് അനുയോജ്ജ്യമായ വിമാനങ്ങളുമായി കുവൈറ്റ് – കോഴിക്കോട് സെക്ടറിൽ സർവീസ് നടത്തുന്നതിനുള്ള അനുമതി കുവൈറ്റ് വിമാന കമ്പനികളായ എയർവെയ്‌സ്, ജസീറ എയർവെയ്‌സ് എന്നിവക്ക് കൂടി നൽകുകയാണ് വേണ്ടതെന്നു ഈ റൂട്ടിൽ ദുരിതമനുഭവിക്കുന്ന കുവൈറ്റിലെ പ്രവാസി സമൂഹം ആവശ്യപ്പെടുന്നു.
കുവൈറ്റ് അടക്കമുള്ള ചില ഗൾഫ് രജ്ജ്യങ്ങളിലേക്കു വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നതിന് അതാത് രജ്ജ്യങ്ങളുടെ എയർ ലൈനുകൾ മാത്രമേ ഉപയോഗിക്കാനാവൂ. കുവൈറ്റ് കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ കുത്തകയാക്കി വെച്ചിരിക്കയാലും കുവൈറ്റ് വിമാനകമ്പനികൾക്കു അവിടേക്കു അനുമതി ഇല്ലാത്തതിനാലും വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നവർക്ക് കനത്ത സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ഉണ്ടാവുന്നു. ഇവിടെ നിന്നുള്ള യാത്രക്കാർ കൊച്ചിയിലോ ബംഗളുരുവിലോ പോയി കുവൈറ്റ് വിമാനകമ്പനികളിൽ യാത്ര ചെയ്യേണ്ടുന്ന സ്ഥിതിയാണ്. ഏതാനും മറ്റു റൂട്ട് കളിലേക്കുള്ള സ്ഥിതിയും വ്യത്യസ്തമല്ല . യൂറോപ്പിലേക്കുള്ള യാത്രക്കാർക്ക് പോലും കണക്ടിവിറ്റി സൗകര്യം ലഭിക്കുമ്പോഴാണ് കുവൈറ്റിലേക്കും തിരിച്ചുമുള്ള യാത്രക്കാർ ഈ വിധം യാതനകൾ അനുഭവിക്കേണ്ടി വരുന്നത് . എയർ ഇന്ത്യ എക്സ്പ്രസ്സ് നു കുത്തകയാക്കി വെച്ചിരിക്കുന്ന ഈ സെക്ടറിലെ യാത്രക്കാർ ഓരോ ദിവസവും യാത്ര പ്രതിസന്ധികൾ നേരിട്ട് കൊണ്ടിരിക്കയാണ്. അറിയിപ്പില്ലാതെ സർവ്വീസ് റദ്ദാക്കലും ഷെഡ്ഡുൽ തെറ്റിക്കലുംഈ റൂട്ടുകളിൽ പതിവാണ്. സമയമാറ്റം യഥാസമയം യാത്രക്കാരെ അറിയിക്കാനുള്ള മര്യാദയും അവർ കാണിക്കാറില്ല. 12- 01 – 25 നു രാവിലെ 9 .10 നു ഷെഡ്യൂൾ ചെയ്ത കുവൈറ്റ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനായി അതിരാവിലെ 6 മണിയോടെ എയർപോർട്ടിൽ എത്തിച്ചേർന്ന യാത്രക്കാർക്കും ഇത്തരത്തിൽ കനത്ത ദുരിതങ്ങളാണ് നേരിടേണ്ടി വന്നത് . ആദ്യം 11.30 നു റീ ഷെഡ്യൂൾ ചെയ്ത വിമാനത്തിൽ കയറിയ യാത്രക്കാരെ സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഓഫ് ലോഡ് ചെയ്ത ശേഷം ഏറെ തർക്കങ്ങൾക്കൊടുവിൽ മറ്റൊരു വിമാനത്തിൽ യാത്ര യാക്കി എങ്കിലും പകുതി പേർക്കും ലഗ്ഗെജ് ലഭിക്കാത്ത സ്ഥിതിയാണുണ്ടായത്.
എയർ അറേബ്യ, ഇത്തിഹാദ്, ഗൾഫ് എയർ, ഖത്തർ എയർ വേസ്, ഒമാൻ എയർ, നാസ്, എന്നിങ്ങനെ ഒട്ടു മിക്ക ഗൾഫ് വിമാന കമ്പനികളുടെയും കോഴിക്കോട്ടുനിന്നുള്ള സർവ്വീസുകൾ സുഗമമായി നടന്നു വരുന്നുണ്ട്. കുവൈറ്റിലേക്കുള്ള യാത്രക്കാർ മാത്രമാണ് ഏറ്റവും ദുരിതമനുഭവിക്കുന്നതെന്നു പ്രസ്താവ്യമാണ്. നിർദ്ദിഷ്ട റൺവേ വികസനം പൂർത്തിയാകുന്നത് വരെ കുവൈറ്റിലേക്കുള്ള യാത്രക്കാരോട് മാത്രമായുള്ള ഈ അനീതി ഒഴിവാക്കിയേ മതിയാവൂ. ഈ സാഹചര്യത്തിലാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും സുരക്ഷിതമായി സർവീസ് നടത്തുന്നതിന് അനുയോജ്ജ്യമായ വിമാനങ്ങളുമായി കുവൈറ്റ് – കോഴിക്കോട് സെക്ടറിൽ സർവീസ് നടത്തുന്നതിനുള്ള അനുമതി കുവൈറ്റ് വിമാന കമ്പനികളായ കുവൈറ്റ് എയർവെയ്‌സ്, ജസീറ എയർവെയ്‌സ് എന്നിവക്ക് കൂടി അടിയന്തിരമായി നൽകണമെന്ന് ഈ റൂട്ടിൽ ദുരിതമനുഭവിക്കുന്ന കുവൈറ്റിലെ പ്രവാസി സമൂഹം ആവശ്യപ്പെടുന്നത്.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured12 hours ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login