News
കെ എം സി സി കേന്ദ്ര മന്ത്രി വി മുരളീധരന് നിവേദനം നൽകി.
റിയാദ് : പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ സത്വര നടപടികൾ ആവശ്യപ്പെട്ട് കെഎംസിസി നേതാക്കൾ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരന് നിവേദനം നൽകി. റിയാദിലെ അൽ ഫൈസലിയ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിലാണ് നേതാക്കൾ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്.
സൗദിയിൽ വെച്ച് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എയർപോർട്ട് ഹെൽത്ത് ഓഫീസർ (എപി എച്ച് ഓ) ഭാഗത്ത് നിന്ന് തടസ്സങ്ങൾ നേരിടുന്നതായും ഇത് മൃതശരീരം നാട്ടിലെത്തിക്കുന്നത് വൈകിപ്പിക്കുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾ സൗദിയിൽ നിന്ന് പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലെ എയർപോർട്ടിലേക്ക് രേഖകൾ അയക്കുമ്പോൾ എംബാം സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. എംബാം ചെയ്യാതെ സർട്ടിഫിക്കറ്റ് ലഭിക്കില്ല, സർട്ടിഫിക്കറ്റ് ലഭിക്കാതെ APHO വും എയർലൈൻസും കൺഫർമേഷനും നൽകില്ല. ഈ വിഷയം സംസ്ഥാന – കേന്ദ്ര ആരോഗ്യമന്ത്രി, വിദേശകാര്യ മന്ത്രാലയത്തിലും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പരിഹാരമെന്ന നിലയിൽ വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ എംബാം സർട്ടിഫിക്കറ്റ് അയക്കാമെന്ന വ്യവസ്ഥയിൽ മൃതശരീരം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള അനുമതി നൽകാൻ ആവശ്യപ്പെടുകയും ഇതനുസരിച്ച് ഇന്ത്യയിലെ എല്ലാ എയർപോർട്ടുകളിലെയും APHO ക്ക് നിർദ്ദേശം നൽകാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് മറുപടി ലഭിച്ചുവെങ്കിലും ഇപ്പോഴും ഈ വിഷയത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും നിവേദനത്തിൽ പറയുന്നു. ഈ കാരണത്താൽ മൃതശരീരം മാസങ്ങളോളം മോർച്ചറിയിൽ സൂക്ഷിക്കേണ്ട അവസ്ഥയുണ്ടാകുന്നത്.
ഇഖാമ പുതുക്കാത്തതടക്കം വിവിധ കാരണങ്ങളാൽ സൗദി അറേബ്യയിൽ നിരവധി ഇന്ത്യക്കാർ നിയമവിരുദ്ധരായി കഴിയുന്നുണ്ടെന്നും ഇവരെ നാട്ടിലെത്തിക്കുന്നതിന്ന് വേണ്ടി പൊതുമാപ്പ് പ്രഖ്യാപിക്കുകയാണെങ്കിൽ അത് വലിയ ആശ്വാസമായി മാറും. തർഹീൽ വഴി എമ്പസി ഇടപ്പെട്ട് എക്സിറ്റടിക്കുന്നുണ്ടെങ്കിലും കാലതാമസം നേരിടുന്നു. തൊഴിൽപ്രശ്നങ്ങളിലും മറ്റും പെട്ട് നിയമ നടപടികൾ നേരിടുന്ന ഇന്ത്യക്കാർക്ക് നിയമ സഹായം നൽകാൻ ഇന്ത്യൻ എംബസിയുടെ കീഴിൽ സെൽ രൂപീകരിക്കണം. സൗദിയിൽ മരിക്കുന്ന വ്യത്യസ്ത മതക്കാരായ നവജാത ശിശുക്കളുടെയും കുട്ടികളുടെയും മൃതശരീരം സംസ്കരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ നടപടി വേണം.
അവധിക്കാലത്തും ആഘോഷ വേളകളിലും നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യക്കാരിൽ യാതൊരു മാനദണ്ഡവുമില്ലാതെ ടിക്കറ്റിന് അമിത ചാർജ്ജ് ഈടാക്കുന്നത് നിയന്ത്രിക്കണം. അതോടൊപ്പം വിദഗ്ദ ചികിത്സക്കായി നാട്ടിലേക്ക് തിരിക്കുന്ന രോഗികൾക്ക് വേണ്ടി കൂടുതൽ സ്ട്രക്ച്ചർ, ഓക്സിജൻ സൗകര്യങ്ങളും ഒരുക്കണം.
തൊഴിൽപരമായ പ്രശ്നങ്ങളിൽപ്പെട്ടവരും രോഗം മൂലം പ്രയാസപ്പെടുന്നവരുമായ ഇന്ത്യക്കാർക്ക് ആവശ്യമായ താമസ സൗകര്യവും മറ്റു അവശ്യ സേവനങ്ങളും നൽകാൻ എംബസിക്ക് നിർദ്ദേശം നൽകണം. ഇത്തരം വിഷയങ്ങളിൽ ഇടപെടുന്ന സന്നദ്ധ സംഘടനകൾ സ്വന്തം ഉത്തരവാദിത്തത്തിലാണ് പലപ്പോഴും ഇക്കാര്യങ്ങൾ ചെയ്ത് വരുന്നത്.പോലീസ് കേസ്, ജയിൽ, മരണം, കോടതി തുടങ്ങിയ കേസുകളിലെ ഇന്ത്യക്കാരുടെ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകളിൽ റിപ്പോർട്ട് ചെയ്യുന്ന സമയത്ത് വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യൻ എംബസിയെ അറിയിക്കാനുള്ള ക്രമീകരണം നടത്തണം.
സന്നദ്ധ പ്രവർത്തകർ സിഐഡി, പബ്ലിക് പ്രോസിക്യൂഷൻ, കോടതി പോലീസ്, ജയിൽ, ആശുപത്രി തുടങ്ങി വിവിധ വകുപ്പുകളുടെ ഓഫീസുകൾ സന്ദർശിക്കുമ്പോളുണ്ടാകുന്ന നിയമപ്രശ്‌നങ്ങളും മറ്റും ഒഴിവാക്കാൻ നടപടി സ്വീകരിക്കണം.പ്രവാസികളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിൽ ഏർപ്പെടാൻ സാമൂഹിക പ്രവർത്തകർക്ക് സൗകര്യമൊരുക്കുന്നതിനായി ഇന്ത്യൻ എംബസിയും സൗദി വിദേശകാര്യ മന്ത്രാലയവും അംഗീകരിച്ച ഐഡി കാർഡുകൾ അനുവദിക്കുകയാണെങ്കിൽ ഈ പ്രശ്നത്തിന് പരിഹാരമാവും.
വിദേശത്ത് ഒരു ഇന്ത്യക്കാരൻ മരണപ്പെട്ടാൽ എംബസിയിൽ മരണം രജിസ്റ്റർ ചെയ്യുന്നതോടൊപ്പം ഇന്ത്യൻ അതോറിറ്റികളിൽ ഓൺലൈൻ സംവിധാനം വഴി രജിസ്റ്റർ ചെയ്യുന്നതിനും സംവിധാനമുണ്ടായാൽ കൂടുതൽ കാലതാമസം കൂടാതെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സഹായകമാവും. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ വിവിധ ഓഫീസുകൾ സന്ദർശിക്കേണ്ടി വരുന്നത് കൊണ്ട് പലപ്പോഴും പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരുന്നു, ഇത് എളുപ്പത്തിലാക്കാൻ എംബസി, കോൺസുലേറ്റ് കാര്യാലയങ്ങളിൽ സൗദി ഗവൺമെൻ്റിൻ്റെ എല്ലാ വകുപ്പുകളുമായി സഹകരിച്ച് ഏക ജാലക സംവിധാനം ഏർപ്പെടുത്തണം.
സൗദിയിലേക്ക് വരുന്ന എല്ലാ ഇന്ത്യക്കാർക്കും വേണ്ടി ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിക്കണം. ചില തൊഴിൽ, കോടതി കേസുകളിൽ ഇഖാമ കാലഹരണപ്പെട്ടവരും ഹുറൂബായവരുമായ വ്യക്തികൾക്കും വക്കാല ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനാപകടത്തിൽ സ്പോൺസർ മരണപ്പെട്ടതിനാൽ 2 വർഷമായി ജയിലിൽ കഴിയുന്ന അനന്തു അരവിന്ദ്, വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീം ഉൾപ്പെടെ ജയിലിൽ കഴിയുന്നവരുടെ വിവിധ വിഷയങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.
റിക്രൂട്ട്മെൻ്റ് സിസ്റ്റം ദുരുപയോഗം ചെയ്ത് ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് തൊഴിൽ വിസയിലും ശേഷം സൗദിയിലേക്ക് വിസിറ്റ് വിസയിലും എത്തിച്ച് വർഷങ്ങളോളം മരുഭൂമിയിൽ കഴിയേണ്ടി വന്ന ഇന്ത്യക്കാരെ വിവിധ ഘട്ടങ്ങളിലായി 30,000 കിലോമീറ്ററുകളോളം കെഎംസിസി വളണ്ടിയർമാർ യാത്ര ചെയ്ത് മോചിപ്പിച്ച് നാട്ടിലെത്തിച്ച വിഷയവും മന്ത്രിയെ ധരിപ്പിച്ചു. ഇത്തരത്തിൽ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി എടുക്കാനും ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു.
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെയും സൗദി നാഷണൽ കമ്മിറ്റിയുടെയും സാമൂഹിക ജീവകാരുണ്യ പ്രവർത്തങ്ങൾ നേതാക്കൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം വിഷയത്തിൽ സാധ്യമാകുന്നതെല്ലാം ചെയ്യാമെന്നും ഉറപ്പ് നൽകി.സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
News
കൊണ്ടാഴി സർവീസ് സഹകരണ ബാങ്ക് പുതിയതായി ആരംഭിച്ച പദ്ധതികൾ ഉദ്ഘാടനം ചെയ്തു
കൊണ്ടാഴി സർവീസ് സഹകരണ ബാങ്ക് പുതിയതായി ആരംഭിച്ച RTGS ,NEFT ,GPAY തുടങ്ങിയ പദ്ധതികളുടെ ഉദ്‌ഘാടനം കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ശശിധരൻ മാസ്റ്റർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം അയ്യാവു അധ്യക്ഷത വഹിച്ചു.ബാങ്ക് ഭരണസമിതി അംഗങ്ങളായ ടി കെ കൃഷ്ണൻകുട്ടി,ഉണ്ണികൃഷ്ണൻ കടമ്പാട്ട്, ബാലൻ കെ,പി പി കൃഷ്ണരാജ്,സുരേഷ് കുമാർ,രാഹുൽ ആർ,രാധാമണി ചാത്തംകുളം,ശ്രീജ വിജയൻ ,ബാങ്ക് സെക്രട്ടറി സി എം ലീമ,മുൻ ബാങ്ക് പ്രസിഡന്റ് മാരായ പി സുലൈമാൻ,ശിവൻ വീട്ടിക്കുന്ന്,കൊണ്ടാഴി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറത്തൊടി,കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത നാരായണൻകുട്ടി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി നിഷമോൾ,രാജേഷ്, മനോജ് ഇ കെ, തുടങ്ങിയവർ പ്രസംഗിച്ചു
Global
ശനിയാഴ്ച വ്യാഴത്തെ കാണാം സൂപ്പറായി
വ്യാഴം ഗ്രഹത്തിൻ്റെ ഈ വർഷത്തെ ഏറ്റവും നല്ല കാഴ്ചയായിരിക്കും ശനിയാഴ്ച നിരീക്ഷകർക്ക് സമ്മാനിക്കുക.
ശനിയാഴ്ച വൈകിട്ട് സൂര്യൻ അസ്തമിക്കുമ്പോൾ കിഴക്കൻ ചക്രവാളത്തിൽ നിന്നും വ്യാഴം ശോഭയേറിയ ഒരു നക്ഷത്രത്തെപ്പോലെ ഉദിച്ചുയരും. പിറ്റേന്ന് രാവിലെ സൂര്യൻ കിഴക്കുദിക്കുമ്പോൾ വ്യാഴം പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും. അതിനാൽ ശനിയാഴ്ച രാത്രി മുഴുവൻ സമയവും ആകാശത്ത് വ്യാഴത്തെ വ്യത്യസ്ത സ്ഥാനങ്ങളിലായി കാണാം.
പാതിരാത്രി വ്യാഴം നമ്മുടെ ഉച്ചിയിലെത്തുമ്പോൾ കാഴ്ച കൂടുതൽ മനോഹരമാകും.
ഭൂമിയുടെ ഒരു വശത്ത് സൂര്യനും മറുവശത്ത് വ്യാഴവും നേർരേഖയിൽ വരുന്ന ഓപ്പോസിഷൻ എന്ന പ്രതിഭാസമാണിത്
എല്ലാ ഗ്രഹങ്ങൾക്കും ഓപ്പോസിഷനുകൾ ഉണ്ടാകാറുണ്ട്. à ദിവസങ്ങളിൽ ഗ്രഹങ്ങൾ ഭൂമിയുടെ ഏറ്റവും അടുത്തു വരുന്നതിനാൽ അവയെ കൂടുതൽ തിളക്കത്തിലും വലുപ്പത്തിലും കാണാനാകും.
ടെലിസ്കോപ്പിലൂടെ നോക്കി വ്യാഴത്തിൻ്റെ പ്രധാന ഉപഗ്രഹങ്ങളായ അയോ, യൂറോപ്പ, ഗാനിമേഡ്, കലിസ്റ്റോ എന്നിവയെ നിരീക്ഷിക്കാനുള്ള ഏറ്റവും അനുയോജ്യ സമയമാണ്
ഓപ്പോസിഷൻ കാലം.
News
ഭിന്നശേഷി വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം: കെഎസ് യു സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ് യു സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിക്കെതിരെയാണ് കെഎസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പരാതി നല്‍കിയിട്ടും കോളേജ് അധികൃതര്‍ നടപടി എടുത്തില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതിഷേധത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കമ്പും വടിയുമെറിഞ്ഞിരുന്നു. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.
പാളയത്ത് വെച്ച് പൊലീസ് ബാരിക്കേഡ് വെച്ച് മാര്‍ച്ച് തടഞ്ഞിരുന്നു. ഇതോടെ വനിത പ്രവര്‍ത്തകര്‍ അടക്കം ബാരിക്കേഡ് മറികടക്കാനും ശ്രമിച്ചിരുന്നു. തങ്ങള്‍ പ്രതിഷേധിക്കുന്നത് കെഎസ്യു നേതാവിന് വേണ്ടിയല്ലെന്നും എസ്എഫ്ഐയുടെ തന്നെ പ്രവര്‍ത്തകന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.സംഭവത്തില്‍ ഇതുവരേയും പ്രതികളെ പിടികൂടിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി പ്രതികളായ എസ്എഫ്ഐ പ്രവര്‍ത്തരുടെ വീട്ടിലെത്തി പൊലീസ് അന്വേഷണം നടത്തിയിരുന്നു. പ്രതികള്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും ഇവര്‍ ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്.
എസ്എഫ്ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി ഭിന്നശേഷി വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നു.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ഇസ്ലാമിക ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദനമേറ്റത്. എസ്എഫ്ഐയിലെ തന്നെ അംഗമാണ് മര്‍ദനമേറ്റ മുഹമ്മദ് അനസും. കഴിഞ്ഞ ദിവസം പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ സംഘം മര്‍ദിച്ചുവെന്നുമാണ് മുഹമ്മദ് അനസ് പറയുന്നത്. കൊടി കെട്ടാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല കാല്‍ വയ്യ എന്ന് പറഞ്ഞെന്നും തുടര്‍ന്ന് ഇതേചൊല്ലി യൂണിറ്റ് പ്രസിഡന്റായ അമല്‍ചന്ദ് തന്നെ മര്‍ദിച്ചുവെന്നും മുഹമ്മദ് അനസ് പറഞ്ഞു.
എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായ നാലുപേര്‍ക്കെതിരെയാണ് മുഹമ്മദ് അനസ് കന്റോന്‍മെന്റ് പൊലീസിന് പരാതി നല്‍കിയത്. യൂണിറ്റ് റൂമില്‍ എത്തിച്ച് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്നാണ് പരാതി. കാലിന് അസൗകര്യം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അസഭ്യം പറയുകയും വൈകല്യത്തെ കളിയാക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു. വൈകല്യമുള്ള കാലില്‍ ഷൂ വച്ചു ചവിട്ടി, ചോദിച്ചെത്തിയ സുഹൃത്തിനേയും ഇവര്‍ മര്‍ദിച്ചിരുന്നു. പുറത്ത് പറഞ്ഞാല്‍ വീട്ടില്‍ കയറി അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നു.
-
Kerala6 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login