Connect with us
48 birthday
top banner (1)

Kuwait

കൃഷ്ണൻ കടലുണ്ടി

Published

on

തംകീൻ’24 സമ്മേളനത്തിന് എത്തിയ കെ.എം ഷാജിക്ക് കുവൈത്ത് കെഎംസിസി സ്വീകരണം നൽകി

കുവൈത്ത് സിറ്റി : തംകീൻ’24 കുവൈത്ത് കെഎംസിസി മഹാ സമ്മേളനത്തിൽ സംബന്ധിക്കാൻ എത്തിയ മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം ഷാജിക്ക് കുവൈത്ത് എയർപോർട്ടിൽ സ്വീകരണം നൽകി. കെഎംസിസി സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ജനറൽ സെക്രട്ടറി മുസ്തഫ കാരി ട്രഷറർ ഹാരിസ് വള്ളിയോത്ത് വൈസ് പ്രസിഡന്റുമാരായ റഊഫ് മഷ്ഹൂർ തങ്ങൾ ഇക്ബാൽ മാവിലാടം, എം.ആർ നാസർ സെക്രട്ടറിമാരായ ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ, ഫാസിൽ കൊല്ലം തുടങ്ങി സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ ജില്ലാ മണ്ഡലം ഭാരവാഹികളും, പ്രവർത്തകരും ചേർന്ന് ആണ് സ്വീകരണം നൽകിയത്. വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന മഹാ സമ്മേളനത്തിലേക്ക് എല്ലാ ജനാതിപത്യ വിശ്വാസികളെയും ക്ഷണിക്കുന്നതായി കെഎംസിസി ഭാരവാഹികൾ അറിയിച്ചു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ഹ്രസ്വ സിനിമകളുടെ ആഘോഷംനോട്ടം 2024ന് തിരശീല വീണു !

Published

on

കുവൈറ്റ് സിറ്റി : കേരള അസോസിയേഷൻ 11-മത്‌ കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ “നോട്ടം 2024” ഡിസംബർ 6‌ വെള്ളിയാഴ്ച്ച ഡി പി എസ് സ്കൂൾ അഹമദിയിൽ അരങ്ങേറി. പ്രശസ്ത സിനിമാതാരം വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യ അഥിതിയായ ചടങ്ങിനു അസോസിയേഷൻ ബേബി ഔസഫ് അധ്യക്ഷത വഹിച്ചു. കണിയാപുരം രാമചന്ദ്രൻ സ്മാരക പ്രഥമ ‘യുവപ്രതിഭ’ പുരസ്‌കാരം മലയാള സിനിമാ ലോകത്ത് കഥ തിരക്കഥ സംഭാഷണം സംവിധാനം അഭിനയം എന്നീ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രതിഭ ശ്രീ വിഷ്ണു ഉണ്ണികൃഷ്ണന് അസോസിയേഷൻ സെക്രട്ടറി മണിക്കുട്ടൻ എടക്കാട്ടും പ്രശസ്തിപത്രം അസോസിയേഷൻ പ്രസിഡണ്ട് ബേബി ഔസേഫും സമർപ്പിച്ചു. കേരള അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ഷംനാദ് തോട്ടത്തിൽ പ്രശസ്തിപത്രം സദസ്സിനു മുമ്പാകെ അവതരിപ്പിച്ചു. ഫെസ്റ്റിവൽ ഡയറകടർ വിനോദ് വലൂപറമ്പിൽ കൺവീനർ ബിവിൻ തോമസ് എന്നിവർ സംസാരിച്ചു. സുവനീർ കൺവീനർ ബിവിൻ തോമസ് ഫെസ്റ്റിവൽ ജൂറി ചെയർമാൻ ഡോ.സി എസ് വെങ്കിടേശ്വരന് നൽകി പ്രകാശനം നിർവഹിച്ചു. പ്രശസ്ത ഫിലിം നിരൂപകൻ ഡോ.സി.എസ് വെങ്കിടേശ്വരൻ, സംവിധായകരായ ഡോൺ പാലത്തറ, വി സി അഭിലാഷ്‌ എന്നിവർ സിനിമകളുടെ വിധി നിർണയം നടത്തി. സ്റ്റുഡന്റസ് കാറ്റഗറിയിലുള്ള 2 സിനിമകളും, മെയിൻ കാറ്റഗറിയിൽ 29 സിനിമകളുമാണ് ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നത്. കുവൈറ്റിനു പുറമെ ഇംഗ്ലണ്ടിൽ നിന്നും, മറ്റു ജി.സി.സി.യിൽ നിന്നുമുള്ള സിനിമകളും നോട്ടം മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നു.

ഗ്രാൻഡ് ജൂറി അവാർഡ് മസർ നടുവത്തുവളപ്പിൽ സംവിധാനം ചെയ്ത ദി വൺ ലാസ്റ്റ്‌ കിൽ നേടി. മികച്ച പ്രവാസി ഫിലിമിനും മികച്ച പ്രേക്ഷക ചിത്രത്തിനും ഉള്ള അവാർഡുകൾ മുഹമ്മദ്‌ സാലിഹ്‌ സംവിധാനം ‌ ചെയ്ത പാൽ & പൽ എന്ന സിനിമ നേടി. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അവാർഡ് നിരോഷ്‌ കൃഷ്ണ രാജേഷ്‌ സംവിധാനം ചെയ്ത കട്ടുറുമ്പിനു ലഭിച്ചു. മികച്ച സംവിധായകൻ രാജീവ്‌ ദേവനന്ദനം ( ഡി പാർട്ടിംഗ്‌), മികച്ച നടൻ നിതിൻ മാത്യു (ജനി), മികച്ച നടി രമ്യ ജയബാലൻ (ജനി/ ഭ്രമരം) & റീമ കെ മേനോൻ ( അവഞ്ച്‌/ ഇഞ്ചസ്‌ എപാർട്‌).സ്ക്രീപ്റ്റ് സാബു സൂര്യചിത്ര (പൗലോസിന്റ്‌ പാട്ടുകൾ), എഡിറ്റർ നിഷാദ്‌ മുഹമദ്‌ (ഓഡിഷൻ33). മികച്ച സിനിമാട്ടോഗ്രാഫർ ആയി അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ ഷാജഹാൻ (സിംഫണി ഓഫ്‌ എ ഷൂട്ടർ) തെരഞ്ഞെടുക്കപ്പെട്ടു. സൗണ്ട് ഡിസൈനർ വിഷ്ണു രഘു ( ഹന്ന ). പ്രൊഡക്ഷൻ ഡിസൈൻ അഭിൻ അശോക്‌ ( ഹന്ന),മികച്ച ബാലതാരങ്ങൾ ഗുരുവന്ദിത (ലച്ചു), മഴ ജിതേഷ്‌ (ഭ്രമരം‌), നിരോഷ്‌ കൃഷ്ണ രാജേഷ്‌(കട്ടുറുമ്പ്‌). ജൂറി സ്പെഷൻ മെൻഷൻ: സിനിമാട്ടോഗ്രാഫർ – കെവിൻ ബിനോയ്‌ വറുഗീസ്‌ (നാഹും) എന്നിവരുമായിരുന്നു അവാർഡ് ജേതാക്കൾ. വിഷ്ണു ഉണ്ണികൃഷ്ണൻ ,ഡോ.സി.എസ് വെങ്കിടേശ്വരൻ, ഡോൺ പാലത്തറ, വി സി അഭിലാഷ്‌ എന്നിവർ ചേർന്ന് അവാർഡ് ജേതാക്കൾക്കു അവാർഡ് നൽകി. പങ്കെടുത്ത എല്ലാ സിനിമകൾക്കും പാർട്ടിസിപ്പന്റ് മെമെന്റോ നൽകി.മെയിൻ സ്പോൺസർമാർക്ക് മെമെന്റോകളും കൈമാറി. ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ശ്രീലാൽ ,ഷാജി രഘുവരൻ, ബൈജു തോമസ്, ഉണ്ണിമായ ഉണ്ണികൃഷ്ണൻ ,മഞ്ജു മോഹൻ, ശ്രീഹരി ,ജോഷി എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കമ്മറ്റി കൺവീനർ അനിൽ കെ.ജി നന്ദി പറഞ്ഞു.

Advertisement
inner ad
Continue Reading

Kuwait

തനിമ വടംവലി 13നു വെള്ളിയാഴ്ച്ച : ഷൈഖ്‌ ഖാലിദ്‌ അബ്ദുള്ള അൽ നാസർ അൽ സബാഹ്‌ മുഖ്യാതിഥി

Published

on

കുവൈറ്റ് സിറ്റി : തനിമ കുവൈറ്റ് സൻസീലിയ എവർ റോളിംഗ്‌ ട്രോഫിക്ക്‌ വേണ്ടിയുള്ള 18ആം ദേശീയ വടംവലി മത്സരം ഡിസംബർ 13നു അബ്ബാസിയ ഇന്ത്യൻ സെണ്ട്രൽ സ്കൂളിലെ ഓപൺ ഫ്ലഡ്‌ ലൈറ്റ്‌ സ്റ്റേഡിയത്തിൽ നടക്കും . ഉച്ചക്ക്‌ 1:00മുതൽ വൈകീട്ട്‌ 8:00മണി വരെ ‘രാജു സക്കറിയ നഗർ’ നടക്കുന്ന ഓണത്തനിമയിൽ അമീരി പ്രോട്ടോക്കോൾ തലവൻ ബഹു: ഷൈഖ്‌ ഖാലിദ്‌ അബ്ദുള്ള അൽ നാസർ അൽ സബാഹ്‌ മുഖ്യാതിഥിയായിരിക്കും. മത്സരവേദി മുൻ കായികതാരവും കുവൈത്ത്‌ സംരംഭകനുമായ സുരേഷ് കാർത്തിക്‌ കാണികൾക്കായ്‌ സമർപ്പിക്കും. തദവസരത്തിൽ വിദ്യാർത്ഥികൾക്കുള്ള ഡോ: അബ്ദുൽ കലാം പേൾ ഓഫ്‌ ദി സ്കുൾ അവാർഡ്‌ ദാനവും നടക്കും. 20ഇൽ പരം ടീമുകൾ മാറ്റുരയ്ക്കുന്ന വടംവലി മമാങ്കത്തിലേക്ക്‌ എല്ലാ കായികപ്രേമികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Continue Reading

Kuwait

കുട പുതിയകുട ഭാരവാഹികളെ തിരഞ്ഞെടുത്തു

Published

on

കുവൈറ്റ് സിറ്റി : ജില്ല അസോസിയേഷനുകളുടെ കോഡിനേഷൻ കമ്മിറ്റിയായ കേരള യുനൈറ്റഡ് ഡിസ്ട്രിക് അസോസിയേഷൻ (കുട) ഇക്കഴിഞ്ഞ ശനിയാഴ്ച്ച അബ്ബാസ്സിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ വച്ച് വാർഷിക ജനറൽ ബോഡിമീറ്റിംഗ് ചേർന്ന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കൺവീനർ സേവ്യർ ആൻ്റെണി സ്വാഗതം ആശംസിച്ച ചടങ്ങിന് ജനറൽ കൺവീനർ അലക്സ് മാത്യു പുത്തൂർ അധ്യക്ഷം വഹിച്ചു. കൺവീനർ നജീബ് പി.വി അനുശോചന പ്രമേയം അവതരിപ്പിച്ചു. വാർഷിക പ്രവർത്തന റിപ്പോർട്ട് കൺവീനർ ഹമീദ് മധൂരും സാമ്പത്തിക റിപ്പോർട്ട് ബിനോയി ചന്ദ്രനും അവതരിപ്പിച്ചു.

പുതിയ പ്രവർത്തന വർഷ ഭാരവാഹികളായി ജനറൽ കൺവീനർ പത്തനംതിട്ട ജില്ലാ അസോസിയേഷൻ (പിഡിഎ) മാർട്ടിൻ മാത്യു, കൺവീനർമാരായി തിരുവനന്തപുരം റെസി. അസോസിയേഷൻ (ട്രാക്ക്) എം.എ.നിസാം, എറണാകുളം ജില്ലാ അസോസിയേഷൻ (ഇഡിഎ) തങ്കച്ചൻ ജോസഫ്, പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്ക്) സക്കീർ പുതുനഗരം, വയനാട് ജില്ലാ അസോസിയേഷൻ (കെ ഡബ്ല്യൂഎ) ജിനേഷ് ജോസ്, കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) സന്തോഷ് പുനത്തിൽ എന്നിവരെ യോഗം തിരഞ്ഞെടുത്തു. പ്രവാസികളുടെ ഇടയിൽ ഏറെ ആത്മാർഥമായി പ്രവർത്തിക്കാൻ ജില്ലാ സംഘടനകൾക്ക് കഴിയുന്നുണ്ട് എന്നും കുവൈറ്റിലെ മലയാളി സമൂത്തിൻ്റെ പൊതു വിഷയങ്ങളിൽ വിവിധ ജില്ലാ നേത്യത്ത്വങ്ങളുടെ പൊതു അഭിപ്രായം രൂപപ്പെടുത്താൻ കുട കോഡിനേഷന് സാധിക്കുന്നുണ്ട് എന്നും യോഗം വിലയിരുത്തി. ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് നിലവിലെ കമ്മിറ്റി നടത്തിയ ഇടപെടലുകളെ പങ്കെടുത്ത ജില്ലാ നേതാക്കൾ അഭിനന്ദിച്ചു. അറുപതിൽപരം ജില്ലാ നേതാക്കൾ പങ്കെടുത്ത വാർഷിക ജനറൽ ബോഡി മീറ്റിംഗിന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കൺവീനർ മാർട്ടിൻ മാത്യു നന്ദി രേഖപ്പെടുത്തി.

Continue Reading

Featured