Connect with us
48 birthday
top banner (1)

Kuwait

പേരാമ്പ്ര മണ്ഡലം കെ എം സി സി ‘തംകീൻ – 2024 ‘ സമ്മേളന പ്രചരണം സംഘടിപ്പിച്ചു

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി : കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തംകീൻ – 2024 മ​ഹാ​സ​മ്മേ​ള​നത്തിന്റെ മണ്ഡലം ത​ല പ്ര​ചാ​ര​ണവും സി എച്ച് അനുസ്മരണവും ദജീജ് മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോ റിയത്തിൽ ചേ​ർന്നു. മണ്ഡലം പ്രസിഡന്റ് ആർ കെ അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അസീസ് തിക്കോടി ഉൽഘടനം ചെയ്തു. ഇസ്മായിൽ വള്ളിയോത്ത് മുഖ്യപ്രഭാഷണം നടത്തി. കെ എം സി സി വൈസ് പ്രസിഡന്റ്‌ അബ്ദുൽ റസാഖ് വാളൂർ സി എച്ച് അനുസ്മരണപ്രഭാഷണം നടത്തി.ജില്ലാ മണ്ഡലം നേതാക്കളായ അസീസ് പേരാമ്പ്ര, ഗഫൂർ അത്തോളി, അസീസ് നരക്കോട്ട്, അനുഷാദ് തിക്കോടി, താഹിർ കുറ്റ്യാടി, റഫീഖ് എരവത്ത്, നജീം സബാഹ , ഖലീൽ ടി പി എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി റഷീദ് കല്ലൂർ സ്വാഗതവും, ട്രെഷറർ മുഹമ്മദലി പുതിയോട്ടിൽ നന്ദിയും പറഞ്ഞു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

എബി അത്തിക്കയം, റിജോകോശി, സിനു ജോണ്‍ : പത്തനം തിട്ട ഒഐസിസി കമ്മിറ്റിക്കു ഉർജ്ജസ്വല മുഖം

Published

on

കുവൈറ്റ് സിറ്റി: പുതിയ മെമ്പർഷിപ്പിന്റ അടിസ്ഥാനത്തിൽ തിരെഞ്ഞെടക്കപ്പെട്ട ഒ.ഐ.സി.സി കുവൈറ്റ് പത്തനംത്തിട്ട ജില്ലാ കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ് എബി അത്തിക്കയം, ജനറൽ സെക്രട്ടറി റിജോകോശി, ട്രഷറർ സിനു ജോണ്‍ എന്നിവരെ കുവൈറ്റ്‌ ഒഐസിസിയുടെ ചുമതലയുള്ള കെപിസിസി ജനൽ സെക്രട്ടറി അഡ്വ. ബി. എ. അബ്ദുൾ മുത്തലീഫ് ഒഐസിസി കുവൈറ്റ്‌ നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതു കുളങ്ങരയുടെയും, സഹ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു. നാഷണൽ കമ്മിറ്റി പ്രധിനിധികളായി എബി വാരിക്കാട്, വറുഗീസ് ജോസഫ്‌ മാരാമണ്‍, റെജി കൊരൂത്, ഉമ്മന്‍ മാത്യൂസ്‌ എന്നിവരെയുംതെരഞ്ഞെടുത്തിട്ടുണ്ട്. വൈസ് പ്രസിഡന്റ്മാരായി ചാള്‍സ് പി ജോര്‍ജ്ജ്, വര്‍ഗീസ്‌ മാത്യു, സെക്രട്ടറിമാരായി മാത്യു ഫിലിപ്പ് (റിനു), അനില്‍കുമാര്‍, ജേക്കബ്‌ ചെറിയാന്‍, ബിജു മാത്യു,എന്നിവരെയും ഷിജോ തോമസ് (സ്പോർട്സ് സെക്രട്ടറി), അനൂപ്‌ പി രാജന്‍ (വെൽഫെയർ സെക്രട്ടറി ) എന്നിവരെയും തെരെഞ്ഞെടുത്തിട്ടുണ്ട്. ഇവരോടൊപ്പം14 അംഗഎക്സിക്യൂട്ടിവ് മെമ്പർമാരും ഉൾപ്പെടുന്ന പുതിയ ജില്ലാ കമ്മിറ്റിയാണ് നിലവിൽ വന്നത്.

Continue Reading

Kuwait

ഒഐസിസി കുവൈറ്റ്‌ കൊല്ലം ജില്ലാ കമ്മറ്റിക്ക്‌ പുതിയ നേതൃത്വം

Published

on

കുവൈറ്റ് സിറ്റി : പുതിയ മെമ്പർഷിപ്പിന്റ അടിസ്ഥാനത്തിൽ തിരെഞ്ഞെടക്കപ്പെട്ട ഒ.ഐ.സി.സി. കുവൈറ്റ് കൊല്ലം ജില്ലാ കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ് റോയി ഏബ്രഹാം, ജനറൽ സെക്രട്ടറി അൽ-അമീൻ മീരസാഹിബ്, ട്രഷറർ ദിലീഷ് ജഗന്നാഥ് എന്നിവരെ കുവൈറ്റ്‌ ഒഐസിസിയുടെ ചുമതലയുള്ള കെപിസിസി ജനൽ സെക്രട്ടറി അഡ്വ. ബി. എ. അബ്ദുൾ മുത്തലീഫ് ഒഐസിസി കുവൈറ്റ്‌ നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയുടെയും, സഹ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു നാഷണൽ കമ്മിറ്റി പ്രധിനിധികളായി ജോയ് കരവാളൂർ, അനിൽ കെ ജോൺ എന്നിവരെയും, വൈസ് പ്രസിഡന്റ്മാരായി മാത്യൂ യോഹന്നാൻ, ജോസ് റോബർട്ട്, സെക്രട്ടറിമാരായി ജോർജി ജോർജ്ജ്, ബോണി സാം മാത്യു, ഷംനാസ്, വർഗീസ്, ജിബിൻ ലൂക്കോസ് പണിക്കർ (സ്പോർട്സ് ), ഷഹീദ് ലബ്ബ(വെൽഫെയർ) എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.

ഇത് സംബന്ധിച്ച് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടന്ന കൂടിയാലോചന യോഗങ്ങളിൽ വെച്ച് എക്സിക്യൂട്ടിവ് മെമ്പർമാരായി സൈമൺ ബേബി, ടിറ്റോ ജോർജ്, നജുമുദ്ദീൻ ഇസ്മായിൽ, സിബി ജോസഫ്, രതീഷ് രാജകുമാർ, നവാസ് എം.ആർ, റമീസ്, ബിന്ദു ലാൽ, അബ്രാഹം പൊന്നച്ചൻ എന്നിവരും ഉൾപ്പെടുന്ന പുതിയ ജില്ലാ കമ്മിറ്റിയാണ് നിലവിൽ വന്നത്. പ്രവാസി സമൂഹത്തിനു പ്രയോജനപ്രദമായ കർമ്മ പരിപാടികൾ ആവിഷ്കരിക്കുമെന്നു പുതിയ ഭാരവാഹികൾ അറിയിച്ചു.

Advertisement
inner ad
Continue Reading

Kuwait

കെകെഐസി അബ്ബാസിയ മദ്രസ്സ സർഗ്ഗവസന്തം സംഘടിപ്പിച്ചു

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ അബ്ബാസിയ മദ്രസ പിടിഎ എംടിഎ കമ്മിറ്റി യുടെ നേതൃത്വത്തിൽ വിദ്യാര്‍ത്ഥികളിലെ സര്‍ഗശേഷി പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 7 ന് വൈകീട്ട് ഖുർതുബ ഇഹ്യാഹ് തൂറാസ് ഹാളിൽ സർഗ്ഗ വസന്തം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ജംഷീർ നിലമ്പൂർ,അധ്യക്ഷത വഹിച്ചു. കെകെഐസി കേന്ദ്ര വിദ്യാഭാസ സെക്രട്ടറി അബ്‍ദുല്‍ അസീസ് നരക്കോട് ഉദ്ഘാടനംചെയ്തു. പ്രധാന അദ്ധ്യാപകൻ ശമീർ മദനി കൊച്ചി ഉൽബോധനം നിർവഹിച്ചു.

പ്രസംഗം, ഇസ്ലാമിക ഗാനം, മാപ്പിളപ്പാട്ട്, പവർ പോയിന്റ് പ്രസന്റെഷൻ, വീഡിയൊ മേക്കിങ്, കഥ പറയൽ, ഖുര്‍ആന്‍ പാരായണം, ആംഗ്യപ്പാട്ട്, രണ്ടു വേദികളിലായി സംഘടിപ്പിച്ചു. മദ്രസ അദ്ധ്യാപകരായ യാസിർ അൻസാരി, അസ്‌ലം ആലപ്പുഴ, ആമിർ ഉസ്താദ്, നൗഫൽ സ്വലാഹി, സനിയ്യ ടീച്ചർ, സജീന ടീച്ചർ, സൈനബ ടീച്ചർ, അഫീന ടീച്ചർ, സഫിയ്യ ടീച്ചർ എന്നിവർ നേതൃത്വംനൽകി. മത്സരങ്ങളിൽ വിജയികളായവർക്ക് കെകെഐസി കേന്ദ്ര ഭാരവാഹികളും പിടിഎ ഭാരവാഹികളും മെഡലുകള്‍ നൽകി ആദരിച്ചു. കൂടാതെ വിജയികളെ കുവൈറ്റിലെ അഞ്ചു ഇസ്ലാഹി മദ്രസകളിൽ നിന്ന് വിജയികളായവർക്ക് വേണ്ടി കേന്ദ്രതലത്തിൽ ഫെബ്രുവരി 21 ഖൈത്താനിൽ വെച്ചു നടക്കുന്ന സർഗ്ഗ വസന്തം പ്രോഗ്രാമിൽ പങ്കെടുപ്പിക്കും. പ്രോഗ്രാമിൽ അർദ്ധ വാർഷിക പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്കും അവാർഡുകള്‍ നൽകി ആദരിച്ചു.
മദ്രസ അസിസറ്റന്റ പ്രധാന അദ്ധ്യാപകൻ യാസിർ അൻസാരി സ്വഗതവും നൗഫൽ സ്വലാഹി നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading

Featured