കെ എം സി സി മലപ്പുറം ജില്ലാ കമ്മറ്റി പുരസ്‌കാരം സമ്മാനിച്ചു

ദോഹ : കഴിഞ്ഞ ബലിപെരുന്നാൾ ദിനത്തിൽ അൽഖോറിലെ ദഖീറ ബീച്ചിൽ അപകടത്തിൽപെട്ട മലയാളി കുടുംബത്തിലെ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി പ്രവാസി മലയാളികൾക്ക് അഭിമാനമായ മലപ്പുറം കീഴ്പ്പറമ്പ് സ്വദേശിയും ഏറനാട് മണ്ഡലം കെഎംസിസി ഭാരവാഹിയുമായ കെ ഇ അഷറഫിന് ഖത്തർ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ധീരതാ പുരസ്കാരം ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി പോലീസ് ബോധവൽക്കരണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ അബ്ദുൽ അസീസ് അൽ മുഹന്നദി സമ്മാനിച്ചു.
ഐ സി സി അശോക ഹാളിൽ  നടന്ന ചടങ്ങിൽ കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ കെ മുഹമ്മദ് ഈസ്സ അധ്യക്ഷത വഹിച്ചു. ഖത്തർ കെഎംസിസി സംസ്ഥന പ്രസിഡണ്ട് എസ്‌ എ എം ബഷീർ പരിപാടി ഉദ്‌ഘാടനം ചെയ്തു. കമ്മ്യൂണിറ്റി പോലീസിംഗ് വിഭാഗം ഉദ്യോഗസ്ഥൻ ഡോ. കെ എം ബഹാവുദ്ധീൻ, ഐ സി സി പ്രസിഡണ്ട് പി എൻ ബാബുരാജൻ, ഐ സി സി ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രസിഡണ്ട് ഷെജി വലിയകത്ത്, ഐ ബി പി സി പ്രസിഡണ്ട് ജാഫർ സാദിഖ്, ജില്ലാ ട്രഷറർ  അലി മൊറയൂർ തുടങ്ങിയവർ സംസാരിച്ചു. ആക്റ്റിംഗ് ജനറൽ സെക്രട്ടറി  മുഹമ്മദ് ലയിസ് കുനിയിൽ സ്വഗതവും, സെക്രട്ടറി യൂനുസ് കടമ്പോട്ട് നന്ദിയും പറഞ്ഞു.

Related posts

Leave a Comment