Connect with us
48 birthday
top banner (1)

News

സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു.

നാദിർ ഷാ റഹിമാൻ

Published

on

റിയാദ് കെ.എം.സി.സി കുന്ദമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ സ്മാരക ദ്വിദിന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് പ്രൗഢഗംഭീരമായ സമാപനം. ബഹ്‌റൈൻ, സൗദിയിലെ റിയാദ് ,ജിദ്ദ, ദമ്മാം, ജുബൈല്‍, അല്‍ ഹസ്സ, ഖസീം എന്നിവിടങ്ങളിൽ നിന്നും വിവിധ കാറ്റഗറികളിലായി ഇന്ത്യ, ഫിലിപ്പിന്‍സ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ മൽസരത്തിൽ മാറ്റുരച്ചു.

ടൂര്‍ണമെന്റില്‍ കാണികള്‍ക്ക് ഏറ്റവും ആവേശകരമായ മത്സരങ്ങള്‍ സമ്മാനിച്ച പ്രീമിയര്‍ പുരുഷന്‍മാരുടെ ഡബിൾസ് ഫൈനലില്‍ ബെന്‍സണ്‍ കെ. ആന്റണിയും, നവനീത് രമേഷും, പുരുഷന്‍മാരുടെ ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സ് ഫൈനലില്‍ ആമിര്‍ ആസിം, ഫിദാന്‍ സാജിദും, സ്ത്രീകളുടെ ഡബിള്‍സ് ഫൈനലില്‍ ഷെര്‍ലിന്‍ തസ്‌നീര്‍ തസ്സീം, സൈന സിദ്ധീഖിയും, മിക്‌സഡ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആമിര്‍ ആസിം, ഹീത്തര്‍ റിസേയും, മികസ്ഡ് അഡ്വാന്‍സ്ഡ് ഫൈനലില്‍ കിലേ ലസാറോ, ആലിയ പന്തോനന്‍ അലി എന്നിവര്‍ ജേതാക്കളായി.

എഫ്1 കാറ്റഗറി മുതല്‍ എഫ് 6 കാറ്റഗറി വരെയുള്ള മത്സരത്തില്‍ ഇനുജ ദെമിത്ത്, ശാമില്‍ എം., ലെന്നി അലക്‌സാണ്ടര്‍, മുഹമ്മദ് അഫാന്‍, അസ്ഹര്‍, നിസാര്‍, ഇസ്മാഇല്‍ താരിഖ്, സോജല്‍ അമീന്‍, രജിത്ത് രാജന്‍, ശഹീദ് ചെക്കു എന്നിവര്‍ ജേതാക്കളായി,

Advertisement
inner ad

ജൂനിയര്‍ ബോയ്‌സ് സിംഗിള്‍സ് അണ്ടര്‍ 11,13,15,17,19 കാറ്റഗറിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഇമ്മാനുവല്‍ സജി, ഒമര്‍ മന്‍സൂര്‍, ഹനിന്‍ റഹ്‌മാന്‍, ഗുരു, നൂഹ് തസ്സിം, ഖയാന്‍ തസ്‌നീര്‍ തസ്സീം, ആമിര്‍ ആസിം, ഇനുജ എന്നിവരും, ബോയ്‌സ് ഡബിള്‍സ് അണ്ടര്‍ 13,15,19 കാറ്റഗറിയില്‍ നടന്ന മത്സരത്തില്‍ അശാസ് മുഹമ്മദ്, ഹനിന്‍ റഹ്‌മാന്‍, ഖയാന്‍, നൂഹ്, ഹ്യൂജോ മാര്‍ട്ടിന്‍, കിലേ ലസാറോ എന്നിവരും, ഗേള്‍സ് സിംഗിള്‍സ് അണ്ടര്‍ 13,15,19 കാറ്റഗറിയില്‍ ലൗക്യാഗ്, ഹന സിദ്ധീഖി, സൈന സിദ്ധീഖി, ശില്‍ന സലാഹുദ്ദീന്‍ എന്നിവരും മിക്‌സഡ് ബിഗിനേഴ്‌സ് കാറ്റഗറി ഫൈനലില്‍ സതീശ് രാജേഷ് കുമാര്‍, നഹ്ന നിസാം, മുഹമ്മദ് എന്നിവരും ജേതാക്കളായി.

ടൂര്‍ണമെന്റിന്റെ സമാപന ചടങ്ങ് സൗദി ബാഡ്മിന്റെണ്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ മാനേജര്‍ അമ്മാര്‍ അല്‍ ആവാദ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് ഡയറക്ടര്‍ മഖ്ബൂല്‍ മണലൊടി, സിനിമാര്‍ ഗ്രൂപ്പ് എം.ഡി അനില്‍ മധുസൂദനനന്‍, 2023 ലെ സൗദി നാഷണല്‍ വുമണ്‍സ് സിംഗിള്‍സ് ഗോള്‍ഡ് മെഡലിസ്റ്റ് ഖദീജ നിസ, രാജസ്ഥാനില്‍ നടന്ന സി.ബി.എസ്.ഇ നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മിക്‌സഡ് ഡബിള്‍സില്‍ ചാമ്പ്യനായ ഫിദാന്‍ സാജിദ്, ജൂനിയര്‍ കാറ്റഗറിയിലെ മത്സര വിജയികള്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ അമ്മാര്‍ ആവാദ് നല്‍കി. സിനിമാര്‍ ഗ്രൂപ്പ് എം.ഡി. അനില്‍ മധുസൂദനന്‍, ഐ.ബി.സി പ്രസിഡണ്ട് രാജീവ്, റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, നാഷണല്‍ കമ്മിറ്റി സാംസ്‌കാരിക വിഭാഗം ജനറല്‍ കണ്‍വീനര്‍ ശാഹിദ് മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് മജീദ് പയ്യന്നൂര്‍, നാഷണല്‍ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനര്‍ മൂജീബ് ഉപ്പട, വനിതാ വിംഗ് കെ.എം.സി.സി പ്രസിഡണ്ട് റഹ്‌മത്ത് അഷ്‌റഫ്, മനാസ്, ഖദീജ നിസ, റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ ഫറോക്ക്, ഹനീഫ മൂര്‍ഖനാട്, മൈമൂന ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സത്താര്‍ താമരത്ത്, ശമീര്‍ പറമ്പത്ത്, റാഷിദ് ദയ, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ്, റിയാദ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഹിജാസ് പുത്തൂര്‍മഠം, അലി അക്ബര്‍ ചെറൂപ്പ, ഖാദര്‍ കാരന്തൂര്‍, അബ്ബാസ് കുറ്റിക്കാട്ടൂര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായി. സലീം മാസ്റ്റര്‍ പരിപാടികള്‍ നിയന്ത്രിച്ചു. റിയാദ് കെ.എം.സി.സി കുന്ദമംഗലം പ്രസിഡണ്ട് മുഹമ്മദ് ശബീല്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജാസിര്‍ ഹുസൈന്‍ സ്വാഗതവും, ട്രഷറര്‍ ജുനൈദ് മാവൂര്‍ നന്ദിയും പറഞ്ഞു. റാസിൻ ബിൻ അബ്ദുറസാഖ് ഖിറാഅ ത്ത് നടത്തി

കെ.ടി അബൂബക്കര്‍, നൗഷാദ് ചാക്കീരി, അലി വയനാട്, കബീര്‍ വൈലത്തൂര്‍, റഷീദ് പടിയങ്ങല്‍, സിദ്ധീഖ് തുവ്വൂര്‍, മുഹമ്മദ് മുജീബ് മൂത്താട്ട്, അക്ബര്‍ വേങ്ങാട്ട്, മുനീര്‍ മക്കാനി, ഷൗക്കത്ത് കടമ്പോട്ട്, ശാഫി മാസ്റ്റര്‍ തുവ്വൂര്‍, ശാഫി മാസ്റ്റര്‍ ചിറ്റത്തുപാറ, മുനീര്‍ വാഴക്കാട്, എം.എന്‍. അബൂബക്കര്‍, താജുദ്ധീന്‍ പേരാമ്പ്ര, യൂനുസ് ഇരുമ്പുഴി, സിറാജ് പേരാമ്പ്ര, മുഹമ്മദ് കുട്ടി തിരുവമ്പാടി, ഷൗക്കത്ത് പന്നിയങ്കര, നാസര്‍ കൊടിയത്തൂര്‍, റിഷാദ് വടകര, കുഞ്ഞിപ്പ തവനൂര്‍, ഉമ്മര്‍ അമാനത്ത്, എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Advertisement
inner ad

ടൂര്‍ണമെന്റ് ഡയറക്ടര്‍ മഖ്ബൂല്‍ മണലൊടി, മുഹമ്മദ്കുട്ടി, സാജിദ് ഫറോക്ക്, സുരേഷ്, രാജു, സനൂഫ്, റിയാസ് കോറോത്ത്, സതീഷ്, ശഫാസ്, ഫഹദ്, സവാദ് മാസ്റ്റര്‍, ഡീൻ ടി. എസ്. തസീം,മനാഫ് മണ്ണൂര്‍, ജാഫര്‍സാദിഖ് പുത്തൂര്‍മഠം, സുഹൈല്‍ കൊടുവള്ളി, ശാഫി ത്യശൂര്‍, സബീര്‍ പാലക്കാട്, ഉസ്മാന്‍ തോട്ട്മൂച്ചിക്കല്‍, ബഷീര്‍ കരൂക്കില്‍, ജാഫര്‍ വയനാട്, യൂനുസ് പാലക്കാട്, കുഞ്ഞോയി കോടമ്പുഴ, റഹീം വള്ളിക്കുന്ന്, മഹ്ദി ഹസ്സന്‍, ആസിഫ് കളത്തില്‍, ഫൈസല്‍ പുത്തൂര്‍മഠം, ശമീര്‍ ഷാ വെള്ളായിക്കോട്, റൈജാസ് പുത്തൂര്‍മഠം, പ്രമോദ് മലയമ്മ, സവാദ് വെള്ളായിക്കോട്, മുനീര്‍ വെള്ളായിക്കോട്, മഹ്ശൂം ഒളവണ്ണ, ശംസുദ്ധീന്‍ പുവ്വാട്ട് പറമ്പ്, നിഷാല്‍, മജീദ് പരപ്പനങ്ങാടി, നൗഫല്‍ താനൂര്‍, ശറഫു മണ്ണൂര്‍, ഫൈസല്‍ ബാബു എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

ആര്‍ എല്‍ വി രാമകൃഷ്ണന് എം എ ഭരതനാട്യത്തിന് രണ്ടാം റാങ്ക്

Published

on

കാലടി: വലിയ മാനസിക സംഘര്‍ഷത്തിനിടെ എഴുതിയ എം എ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയതിന്റെ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവച്ച് ആര്‍ എല്‍ വി രാമകൃഷ്ണന്‍.ഇതോടെ നൃത്തത്തില്‍ ഡബിള്‍ എം എക്കാരനായെന്നും ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് :
‘ഒരു സന്തോഷ വാര്‍ത്ത പങ്കുവയ്ക്കട്ടെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എം എ ഭരതനാട്യം ഫുള്‍ ടൈം വിദ്യാര്‍ത്ഥിയായി പഠിക്കുകയായിരുന്നു. ഇന്നലെ റിസള്‍ട്ട് വന്നു. എം എ ഭരതനാട്യം രണ്ടാം റാങ്കിന് അര്‍ഹനായ വിവരം എന്റെ പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു. കഴിഞ്ഞ മാസം ഉണ്ടായ പ്രശ്‌നങ്ങള്‍ക്കിടയിലായിരുന്നു പരീക്ഷ. അതുകൊണ്ടു തന്നെ വലിയ മാനസിക സംഘര്‍ഷത്തിലാണ് പരീക്ഷ എഴുതിയത്.

Advertisement
inner ad

അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തില്‍ ഡബിള്‍ എം എക്കാരനായി’.

Advertisement
inner ad
Continue Reading

Kerala

സണ്ണി ലിയോണിന്റെ നൃത്തപരിപാടി വിലക്കി കേരള സർവകലാശാല

Published

on

തിരുവനന്തപുരം: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടി നടത്തുന്നതിന് വിലക്കി കേരള സർവകലാശാല. പരിപാടി നടത്തുന്നതിന് വിസി ആണ് വിലക്കേർപ്പെടുത്തിയത്. പുറത്തു നിന്നുള്ളവറുടെ സംഗീത പരിപാടികൾക്കുള്ള സർക്കാർ വിലക്ക് ഉന്നയിച്ചാണ് നടപടി. കുസാറ്റിലെ അപകടത്തിനു ശേഷമാണ് ഇത്തരം പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.സർവ്വകലാശാല ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജിൽ ജൂലൈ 5 നായിരുന്നു പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്.

Continue Reading

Kuwait

കുവൈറ്റിലെ മംഗെഫിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 കവിഞ്ഞു

Published

on

കുവൈറ്റ്: കുവൈറ്റിലെ മംഗെഫിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 കവിഞ്ഞു. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മരിച്ചവരില്‍ 2 മലയാളികളും ഒരു തമിഴ് നാട് സ്വദേശിയും ഉണ്ടെന്നാണ് സൂചന. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു.

പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി എന്ന കമ്പനിയിലെ ജീവനക്കാര്‍ താമസിച്ചിരുന്ന ആറുനില കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേര്‍ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured