News
ഐ.എസിനേക്കാള്‍ വലിയ ഭീകരസംഘടനയാണ് സിപിഎം : കെ എം ഷാജി

തിരുവനന്തപുരം: ഐ.എസ് ഐ എസിനേക്കാള്‍ വലിയ ഭീകരസംഘടനയാണ് കണ്ണൂരില്‍ പി.ജയരാജന്‍ നേതൃത്വം നല്‍കിയിരുന്ന സി.പി.എം എന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. അരിയില്‍ ഷുക്കൂര്‍ വധക്കേസ് ആര്‍.എസ്.എസ്-സി.പി.എം ബാന്ധവത്തിന്റെ തെളിവാണെന്നും കെ.എം ഷാജി പറഞ്ഞു. കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചപ്പോള്‍ അത് തള്ളിക്കളയുകയായിരുന്നു അവര്‍ ചെയ്തത്. പിന്നീട് കോടതി ഇടപെടലിലാണ് കേസ് സി.ബി.ഐക്ക് വിട്ടത്.
കേസില്‍ എന്തെങ്കിലും നീക്കുപോക്കുണ്ടാകുമോയെന്ന് നോക്കാനാണ് കഴിഞ്ഞ ദിവസം പി.ജയരാജന്‍ ഐ.എസുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയതെന്നും ഷാജി പറഞ്ഞു. കൊന്നവരെയല്ല കൊല്ലിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനാണ് ഷുക്കൂര്‍ വധക്കേസിന്റെ തുടക്കം മുതല്‍ മുസ്‌ലിം ലീഗ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലും ഇതേ പാറ്റേണ്‍ തന്നെയാണ് മുസ്‌ലിം ലീഗ് പിന്തുടര്‍ന്നത്. കൊന്നവ?ര്‍ക്കൊപ്പം കൊല്ലിച്ചവര്‍ കൂടി പ്രതിക?ളായതോടെയാണ് കണ്ണൂരിലെ രാഷ്ട്രീയം കുറേക്കൂടി ശാന്തമായതെന്നും കെ.എം ഷാജി പറഞ്ഞു.
മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം നേതാക്കള്‍ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും മുന്‍ എം.എല്‍.എ ടി.വി രാജേഷിന്റെയും വിടുതല്‍ ഹരജി തള്ളിയാണ് സി.ബി.ഐ പ്രത്യേക കോടതിയുടെ ഉത്തരവ് പുറത്ത് വന്നത്. കേസില്‍ വിചാരണ കൂടാതെ വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് പി.ജയരാജനും ടി.വി.രാജേഷും സിബിഐ സ്‌പെഷല്‍ കോടതിയില്‍ സംയുക്തമായി വിടുതല്‍ ഹര്‍ജി നല്‍കിയത്. ഇതാണ് ഇന്ന് സിബിഐ സ്‌പെഷല്‍ കോടതി ജഡ്ജി പി.ശബരിനാഥന്‍ തള്ളിയത്.
News
കെഎസ്‌യു കലക്ട്രറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
പത്തോളം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കുക,വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനുള്ള തീരുമാനം പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ എസ് യു ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കലക്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പത്തോളം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനു ശേഷമാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ പൊലീസ് കഴുത്തിനു പിടിച്ചു തള്ളി ബലമായി ബസ്സില്‍ കയറ്റാന്‍ ശ്രമിച്ചത് നേതാക്കള്‍ ചോദ്യം ചെയ്തു. ഇതോടെ പൊലീസുമാി ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പൊലീസ് ബസ്സില്‍ കെ എസ് യുവിന്റെ കൊടി നാട്ടുകയും ചെയ്തു. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇവരെയും പൊലീസ് ബലമായി നീക്കം ചെയ്തു.
Idukki
ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

കാന്തല്ലൂര്‍: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചെമ്പക്കാട് സ്വദേശി ബിമല്‍(57) എന്നയാളാണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമൽ ഉൾപ്പെടെയുള്ള ഒമ്പതംഗ സംഘം. ഇക്കൂട്ടത്തിൽ രണ്ട സ്ത്രീകളും ഉണ്ടായിരുന്നു. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്. ആനയുടെ മുന്നിൽ അകപ്പെട്ട ബിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ബിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
News
അഴിമതിക്കും ദുർഭരണവും; ഫോർട്ട്കൊച്ചി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി

കൊച്ചി: കൊച്ചിൻ കോർപ്പറേഷന്റെ അഴിമതിക്കും ദുർഭരണത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ ഫോർട്ട്കൊച്ചി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി കോർപ്പറേഷൻ ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സോളി ജോസഫ് മാങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു കെപിസിസി സെക്രട്ടറി ശ്രീ.തമ്പി സുബ്രഹ്മണ്യം ധർണ്ണ ഉദ്‌ഘാടനം ചെയ്തു. ഡിസിസി ജനറൽ സെകട്ടറി കെ എം റഹിം മുഖ്യപ്രഭാഷണം നടത്തി. കൊച്ചി നോർത്ത് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ടി പി ജാനേഷ്കുമാർ, ഗോപാലകൃഷ്ണൻ, പി എസ് സമദ്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് ബാബു എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി ഡി വിൻസെന്റ്, പി ബി ഷംസു, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ബി, പി എ ശശി, ബ്ലോക്ക് എക്സിക്യൂട്ടീവുമാരായ സി പി ആന്റണി, ടി എ ജോൺ, ഷിഹാബ് കെ എസ്, മഹിളാ കോൺഗ്രസ്സ് ഭാരവാഹികളായ ബീന പോൾ, സരിത ജോൺസൺ, സിന്ധു മോഹൻ എന്നിവരും സതീശൻ, ബെൻസൺ ആന്റണി (ബിജു),സുബ്രമണ്യൻ, അനിൽകുമാർ, വില്യംസ്, കെ എം ജെൻസൺ എന്നിവരും സംബന്ധിച്ചു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News1 week ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured3 weeks ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login