കെ എം റോയി അനുസ്മരണം നടത്തി

ഷാർജ: ചിരന്തന പബ്ലിക്കേഷൻ്റെ നേതൃത്വത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയിയുടെ അനുസ്മരണം ഷാർജയിൽ സംഘടിപ്പിച്ചു. മംഗളത്തിലെ ഇരുളും വെളിച്ചവുമെന്ന പംക്തിയിലൂടെ സാധാരണക്കാരുടെ മനസ്സിൽ ഇടം നേടിയ മാധ്യമ പ്രവർത്തകനാണ് കെ എം റോയ് എന്ന് ചിരന്തന പബ്ലിക്കേഷൻ പ്രസിഡൻ്റ് പുന്നക്കൻ മുഹമ്മദലി അഭിപ്രായപ്പെട്ടു. 
മാധ്യമ പ്രവർത്തനത്തിന്  പൊതുമുഖം സമ്മാനിച്ച വ്യക്തിയായിരുന്നെന്നും മാധ്യമ മേഖലയിൽ ഒട്ടേറെ പരിഷ്ക്കാരങ്ങൾ നടത്താൻ സംഘടനാ ഭാരവാഹിയായിരിക്കുമ്പോൾ അദ്ദേഹം മുൻകൈ എടുത്തുവെന്നും മാധ്യമ പ്രവർത്തകനായ ജലീൽ പട്ടാമ്പി അനുസ്മരിച്ചു. 
യു.എ.ഇ ഇൻകാസ് ആക്ടിങ്ങ് പ്രസിഡൻ്റ് ടി .എ രവീന്ദ്രൻ, ഷാർജ ഇൻകാസ് പ്രസിഡൻ്റ് അഡ്വ: വൈ എ റഹീം, ചിരന്തന പബ്ലിക്കേഷൻ സെക്രട്ടറി സി പി ജലീൽ, ട്രഷറർ ടി പി അഷ്റഫ്, എം.എസ്.കെ., നവാസ്, അഖിൽദാസ് ഗുരുവായൂർ തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

Related posts

Leave a Comment