എം ജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് അമിത് ഷാ – പിണറായി ശൈലിയുള്ള എകാധിപത്യം: കെ.എം. അഭിജിത്ത്

കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല സെനറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് അമിത് ഷാ – പിണറായി ശൈലിയുള്ള എകാധിപത്യം ആണെന്നും കെഎസ് യു സംസ്ഥാന പ്രസിഡൻ്റ് കെ.എം. അഭിജിത്ത്. വിദ്യാർഥികൾ ഭാഗമാകേണ്ടിയിരുന്ന സെനറ്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടത് സിൻഡിക്കേറ്റ് ഇടപെടലും, സിൻഡിക്കേറ്റിന്റെ കളി പാവയായ വിസിയും സർക്കാരിൻറെ തെറ്റായ ഇടപെടലും ആണെന്ന് അഭിജിത്ത് പറഞ്ഞു. കോട്ടയത്ത്‌ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് വിദ്യാർത്ഥികൾ വോട്ട് ചെയ്ത പാറ്റേൺ ഒറ്റയടിക്ക് അട്ടിമറിക്കപ്പെട്ടു. ഇന്നലെ മാത്രമാണ് വോട്ടിംഗ് പാറ്റേൺ മാറ്റമായ ഉത്തരവ് ഇറങ്ങുന്നത്. ജനാധിപത്യം അട്ടിമറിക്കപ്പെട്ടു, കൂടാതെ സംവരണ വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയും അട്ടിമറിക്കപ്പെട്ടു എന്നും അഭിജിത്ത് കൂട്ടിച്ചേർത്തു. 2014 ലിന് ശേഷം കഴിഞ്ഞ വർഷമാണ് മാത്രം ആണ് ഒരു തിരഞ്ഞെടുപ്പ് വിജ്ഞാപനം വിദ്യാർത്ഥികൾ കാണുന്നത്. തികച്ചും എകാധിപത്യ ശൈലി ആണ് സർവകലാശാലയിൽ നടന്നു പോകുന്നത്. നിലവിൽ നടന്ന തിരഞ്ഞെടുപ്പു പ്രക്രിയ നിയമപരമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ എസ് യു സംസ്‌ഥാന സെക്രട്ടറിമാരായ സുബിൻ മാത്യു, മാത്യു കെ ജോൺ,കോട്ടയം ജില്ലാ പ്രസിഡന്റ് ജോർജ് പയസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

Leave a Comment