‘കേരളം ഒന്നാമത്’ ; പഴയ തള്ളുകൾ ഇന്ന് സർക്കാരിന് വിനയാകുന്നു ; കോവിഡിലെ മുൻ പി ആർ വർക്കുകൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

കൊച്ചി : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർധിച്ചുവരികയാണ്. രണ്ടാമതുള്ള സംസ്ഥാനത്തെക്കാൾ ഏറെ മുന്നിലാണ് ഒന്നാമതുള്ള കേരളം. അതുപോലെതന്നെ മരണനിരക്കും കേരളത്തിൽ വർദ്ധിച്ചു തന്നെ നിൽക്കുകയാണ്. ദിവസേന നടക്കുന്ന കോവിഡ് ടെസ്റ്റുകളുടെ എണ്ണവും പ്രതിരോധ വാക്സിൻ വിതരണത്തിന്റെ എണ്ണവും മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ പിന്നിലാണ്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്ട്രീയമായി ഉപയോഗിച്ചാണ് ഇടതു സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നത്. ഒന്നാം പിണറായി ഗവൺമെന്റ് നേരിട്ട അഴിമതി ആരോപണങ്ങളിൽ ഒന്നും മറുപടി പറയാതെ വിമർശനം ഉന്നയിക്കുന്ന പ്രതിപക്ഷത്തിനു നേരെ കോവിഡ മറയാക്കി നിലകൊണ്ട പിണറായി വിജയന്റെ രാഷ്ട്രീയ തന്ത്രം തിരഞ്ഞെടുപ്പിൽ വിജയിച്ചുവെങ്കിലും സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. കോടിക്കണക്കിന് രൂപ പിആർ ഏജൻസികൾക്ക് നൽകിയാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്ട്രീയമായി സിപിഎം പരസ്യം ചെയ്തത്. അന്നുതന്നെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകൾ പ്രതിപക്ഷം ഉയർത്തിക്കാട്ടിയെങ്കിലും അതിനെ പരിഹാസത്തോടെയാണ് സർക്കാരും പിണറായി വിജയനും കണ്ടിരുന്നത്.

ഒരു വശത്ത് കോവിഡ് ബാധിച്ച ഒട്ടേറെപ്പേർ മരിക്കുമ്പോൾ മറ്റൊരു വശത്ത് സർക്കാരിന്റെ തെറ്റായ ലോക്‌ഡൗൺ നിർദേശങ്ങൾ മൂലം സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും ഏറെയാണ്. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് സിപിഎം ആണ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ രാഷ്ട്രീയം നോക്കിയാണ് വാക്സിൻ നൽകുന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ശക്തമാണ്.സർക്കാർ ആശുപത്രികളിൽ വാക്സിൻ ഇല്ലെങ്കിലും സ്വകാര്യ ആശുപത്രികളിൽ വാക്സിൻ സുലഭമാണ്. വിവിധ ചലഞ്ച് കളിലൂടെ കോടിക്കണക്കിന് രൂപ സർക്കാർ പിടിച്ചെടുത്തെങ്കിലും അത് ചെലവാക്കി വാക്സിൻ വാങ്ങുന്നതിന് വേണ്ട നടപടികളും സർക്കാർ കൈക്കൊള്ളുന്നില്ല.

Related posts

Leave a Comment