രാഹുലിനെതിരെ കോർക്ക് എറിഞ്ഞു ഇംഗ്ലണ്ട് ആരാധകർ ; എടുത്ത് തിരിച്ചെറിയെടാ എന്ന് കോഹ്ലി

രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തിലെ ആദ്യ സെഷനിലായിരുന്നു സംഭവം. ബൗണ്ടറി ലൈനിന് അരികെ ഫീല്‍ഡ് ചെയ്യുകയായിരുന്ന രാഹുലിന് നേര്‍ക്ക് ഇംഗ്ലണ്ട് ആരാധകര്‍ ഷാംപെയ്ന്‍ ബോട്ടിലിന്റെ കോര്‍ക്കുകള്‍ വലിച്ചെറിഞ്ഞു. നിരവധി കോര്‍ക്കുകളാണ് ഇങ്ങനെ എറിഞ്ഞത്. മൈതാനത്ത് ചിതറികിടക്കുന്ന കോര്‍ക്കുകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കോര്‍ക്ക് ഏറില്‍ അസ്വസ്ഥനായ രാഹുല്‍ ചിലത് എടുത്ത് ബൗണ്ടറി ലൈനിന് പുറത്തേക്ക് എറിയുന്നതും കാണാന്‍ സാധിച്ചിരുന്നു.

കോഹ്ലിയുടെ ശ്രദ്ധയിലും ഇംഗ്ലണ്ട് ആരാധകരുടെ ആ മോശം പെരുമാറ്റം മത്സരത്തിന്റെ കമന്റേറ്റര്‍മാരും ചൂണ്ടിക്കാണിച്ചിരുന്നു. സംഭവങ്ങള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ശ്രദ്ധയിലും പെട്ടു. തന്റെ സഹതാരം രാഹുലിനോട് കോര്‍ക്കുകള്‍ തിരിച്ച്‌ ഗ്യാലറിയിലേക്ക് തന്നെ എടുത്തെറിയാന്‍ പറയുന്ന വിരാടിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കളിക്കളത്തില്‍ എതിര്‍ടീമിന്റെ ആരാധകരില്‍ നിന്നുമുണ്ടാകുന്ന മോശം അനുഭവങ്ങളോട് അതേനാണയത്തില്‍ തന്നെ പ്രതികരിക്കുന്ന വ്യക്തിയാണ് വിരാട്.

Related posts

Leave a Comment