Connect with us
48 birthday
top banner (1)

Kozhikode

കെ എം സി സി കൊയിലാണ്ടിയിൽ 75 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകും.

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി : മുസ്ലിം ലീഗിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ അർഹരായ 75 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നല്കാൻ കുവൈത്ത് കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലത്തിലെ രണ്ട് മുനിസിപ്പാലിറ്റികളിൽ നിന്നും നാല് പഞ്ചയത്തുകളിൽ നിന്നും കൊയിലാണ്ടി നിയോജക മണ്ഡലം എം എസ് എഫ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കാണ് വിദ്യാഭ്യാസ സഹായം നൽകുക. 2024 – 2025 അധ്യയന വർഷത്തേക്കാണ് സഹായത്തുക നൽകുന്നത്.

പദ്ധതിയുടെ ധനസമാഹരണം മണ്ഡലം പ്രസിഡണ്ട് ടിവി ലത്തീഫിന് നൽകി റഊഫ് മശ്ഹൂർ തങ്ങൾ നിർവ്വഹിച്ചു. കെ എം സി സി സംസ്ഥാന വൈസ് പ്രസിഡണ്ട് ഫാറൂഖ് ഹമദാനി, സെക്രട്ടറി ഫാസിൽ കൊല്ലം, മണ്ഡലം ഭാരവാഹികളായ ഇസ്മായിൽ സൺഷൈൻ , കെ കെ കരീം പൂക്കാട്, നവാസ് കോട്ടക്കൽ, ഫവാസ് ടി ടി , ഗഫൂർ ഹസനാസ് എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി അനുഷാദ് തിക്കോടി സ്വാഗതവും വൈസ് പ്രസിഡണ്ട് ശരീഖ് നന്തി നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Death

നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

Published

on

കോഴിക്കോട് :കൊയിലാണ്ടിയല്‍ നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തികോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിന്‍ കടവിലാണ് സംഭവം.

ഇന്ന് പുലര്‍ച്ചെ 1-30 ഓടെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിള്‍കൊടി മുറിച്ചു മാറ്റാത്ത നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

Advertisement
inner ad

വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. പിന്നീട് പുഴയില്‍ നിന്ന് കരക്കെടുത്ത മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

Kozhikode

കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

Published

on

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്ക്. മാവൂര്‍ തെങ്ങിലക്കടവില്‍ ശനിയാഴ്ച രാവിലെ ഏകദേശം പത്തരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് യാത്രക്കാരികള്‍ റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് മാവൂര്‍-കോഴിക്കോട് റോഡില്‍ ഗതാഗതം തടസപ്പെട്ടു.

Continue Reading

Accident

വടകരയില്‍ ഒമ്പതു വയസ്സുകാരിയെ ഇടിച്ചിട്ട കാര്‍കണ്ടെത്തി

Published

on

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ ഒമ്പതു വയസ്സുകാരിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ അപകടമുണ്ടാക്കിയ കാര്‍ കണ്ടെത്തി. വടകര പുറമേരി സ്വദേശി ഷജീലിന്റേതാണ് കാറെന്നും ഇയാള്‍ വിദേശത്തേക്ക് കടന്നതായും കോഴിക്കോട് റൂറല്‍ എസ്പി പി. നിധിന്‍ രാജ് പറഞ്ഞു. വാഹനാപകടത്തെ തുടര്‍ന്ന് ആറുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോമയില്‍ കഴിയുകയാണ് കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശികളായ സുധീറിന്റെയും സ്മിതയുടെയും മകള്‍ ദൃഷാന.

ഈ വര്‍ഷം ഫെബ്രുവരി 17ന് ബസ്സിറങ്ങി റോഡ് മുറിച്ച് കടക്കുമ്പോഴാണ് അമിത വേഗതയിലെത്തിയ കാര്‍ ദൃഷാനയേയും മുത്തശ്ശി ബേബിയേയും ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ കടന്ന് കളഞ്ഞത്. ബേബി സംഭവസ്ഥലത്തുവച്ച് തന്ന മരിക്കുകയും ദൃഷാനയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ദേശീയ പാതയിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സ്വിഫ്റ്റ് കാറാണെന്ന് കണ്ടെത്തിയെങ്കിലും കാറിന്റെ നമ്പര്‍ കണ്ടെത്താനായിട്ടില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.

Advertisement
inner ad

അകടം നടന്ന് പത്തുമാസത്തിന് ശേഷമാണ് കാര്‍ കണ്ടെത്തുന്നത്. മതിലില്‍ ഇടിച്ചെന്ന് കാണിച്ചു കാറുടമ ഇന്‍ഷുറന്‍സിന് ശ്രമിച്ചിരുന്നു. പ്രതിയെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നതായി പൊലീസ് പറഞ്ഞു.

ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. അപകടം നടന്നതിന്റെ 40 കി.മീ ചുറ്റളവിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഫെബ്രുവരിയില്‍ തന്നെ പൊലീസ് ശേഖരിച്ചിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ 500 വര്‍ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തി. 50,000 കോള്‍ ഡിറ്ററയില്‍സ് പരിശോധിക്കുകയും മാരുതി സ്വിഫ്റ്റ് കാറാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് 19,000 വാഹന രജിസ്‌ട്രേഷനുകള്‍ പരിശോധിക്കുകയും ചെയ്തു. വണ്ടിക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം തേടിയിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ വിവിധ ക്ലെയിമുകളും പരിശോധിച്ചു. തുടര്‍ന്ന് 2024 മാര്‍ച്ചില്‍ മതിലിലിടിച്ചു എന്ന പേരില്‍ ഒരു സ്വിഫ്റ്റ് കാര്‍ ക്ലെയിം ചെയ്തതായി കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം ഇതുതന്നെയാണെന്ന് കണ്ടെത്തിയത്.

Advertisement
inner ad
Continue Reading

Featured