Kuwait
കുവൈത്ത് കെ.എം.സി.സി ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്തി!

കുവൈത്ത് സിറ്റി : കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ തിങ്ങി നിറഞ്ഞ സദസ്സിനു മുൻപാകെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻ (ഫിമ) സെക്രട്ടറി ജനറൽ ജനാബ് മുബീൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശറഫുദ്ധീൻ കണ്ണേത്ത് സ്വാഗതം പറഞ്ഞു. ട്രഷറർ ഹാരിസ് വള്ളിയോത്ത് വിശദമായ ഫലസ്തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു. ഇസ്രായേൽ സയണിസ്റ്റ് ഭരണകൂടം ഫലസ്തീൻ ജനതക്ക് മേൽ നടത്തുന്ന നരഹത്യക്കെതിരെ പ്രതികരിക്കാതിരിക്കുന്ന ലോകരാഷ്ട്രങ്ങളുടെ നിലപാടിനെ പ്രമേയം കുറ്റപ്പെടുത്തി. വൈസ് പ്രസിഡന്റ് എം.കെ അബ്ദുൽ റസാഖ് മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് ഇസ്രായേൽ നടത്തുന്ന നരഹത്യക്കെതിരെ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഫലസ്തീൻ ഐക്യദാർഢ്യ പ്ലകാർഡുകളുമായി മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഫലസ്തീൻ ജനതക്ക് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിട്ടുള്ള യുദ്ധ നിയമങ്ങൾ തൃണവൾഗണിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും വായോ വൃദ്ധരുമടക്കമുള്ള നിരാലംബരെ കൊന്നു തള്ളുന്നതിനെ സമ്മേളനത്തിൽ പങ്കെടുത്തവർ അപലപിച്ചു. ഐക്യ രാഷ്ട്ര സഭ നോക്ക് കുത്തി ആയി ഇരിക്കാതെ അർപ്പിതമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ സന്നദ്ധമാവണമെന്നും യുദ്ധം ഉടനടി അവസാനിപ്പി ക്കണമെന്നും ഐക്യദാർദ്ദ്യ സമ്മേളനം ആവശ്യപ്പെട്ടു.
ഐക്യദാർഢ്യ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു ഹംസ പയ്യന്നൂർ (മെട്രോ മെഡിക്കൽ കെയർ) ഫാസ് മുഹമ്മദ് അലി (മെഡക്സ് മെഡിക്കൽ കെയർ)എന്നിവരും സംസാരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കൃഷ്ണൻ കടലുണ്ടി (ഒ.ഐ.സി.സി), കെ.സി.എ റഫീഖ് (കെ.കെ.എം.എ), ഇല്യാസ് മൗലവി (കെ.ഐ.സി), മുഹമ്മദ് ശരീഫ് പി.ടി (കെ.ഐ.ജി), അഹമ്മദ് കെ മാണിയൂർ (ഐ.സി.എഫ്), സുനാഷ് ശുകൂർ (കെ.കെ.ഐ.സി) എന്നിവരും പലസ്‌തീൻ ജനതയ്ക്ക് ഐക്യ ദാർഢ്യ മർപ്പിച്ച് സംസാരിച്ചു. മുൻ കെ.എം.സി.സി ഭാരവാഹികൾ ആയ എ.കെ മഹമൂദ്, ബഷീർ ബാത്ത, സിദ്ദീഖ് വലിയകത്ത്, തുടങ്ങിയവരും സംസാരിച്ചു. വാജിദ് കൊല്ലം ഫലസ്തീൻ ജനതക്ക് പിന്തുണ അർപ്പിച്ച് കവിത ആലപിച്ച ത് ശ്രദ്ധേയമായി. ജാഫർ തറോലിന്റെ ഖിറാഅത്തോടെ തുടങ്ങിയ ഐക്യദാർഢ്യ സമ്മേളനത്തിൽ ഓർഗനൈസിങ് സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ നന്ദി പറഞ്ഞു. സംസ്ഥാന ഭാരവാഹികൾ ആയ വൈസ് പ്രസിഡന്റ് എം.ആർ നാസർ, എൻ.കെ ഖാലിദ് ഹാജി, ഷാഫി കൊല്ലം, സെക്രട്ടറിമാരായ ഗഫൂർ വയനാട്, ഫാസിൽ കൊല്ലം, ഷാഹുൽ ബേപ്പൂർ, ഇല്യാസ് വെന്നിയൂർ തുടങ്ങിയവർ ഐക്യദാർഢ്യ സമ്മേളനത്തിന് നേതൃത്വം നൽകി.

Kuwait
കുവൈറ്റ് പഴയപള്ളി നവതി ലോഗോ പ്രകാശനം ചെയ്തു !

കുവൈറ്റ് സിറ്റി : സെന്റ് തോമസ് ഇന്ത്യന്‍ ഓർത്തഡോക്സ് പഴയ പള്ളിയുടെ നവതിയോട് അനുബന്ധിച്ചുള്ള ലോഗോ പ്രകാശനം ചെയ്തു . ജനറല്‍ കണ്‍വീനര്‍ ശ്രീ. ബാബു പുന്നൂസില്‍ നിന്ന് ഏറ്റുവാങ്ങി ഇടവക വികാരി റവ.ഫാ. ഏബ്രഹാം പി. ജെ. നവതി ലോഗോ പ്രകാശനം ചെയ്തു.
അഹ്മദി സെന്റ് പോള്‍സ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഇടവക ട്രസ്റ്റി ശ്രീ. അലക്സാണ്ടർ എ. ഏബ്രഹാം, സെക്രട്ടറി ശ്രീ. ജോൺസൺ കെ., മലങ്കര മാനേജിങ് കമ്മറ്റി അംഗം ശ്രീ. പോള്‍ വര്‍ഗീസ്, നവതി മീഡിയ കണ്‍വീനര്‍ ശ്രീ. ബൈജു ജോർജ്ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇടവകയുടെ നവതി ആഘോഷത്തില്‍ ഭവനപദ്ധതി, നിര്‍ധനരായ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം, സ്വയം തൊഴില്‍ പദ്ധതി തുടങ്ങി വിവിധ ചാരിറ്റി പ്രോജക്റ്റ്കൾ പഴയപള്ളി ഇടവക ആവിഷ്കരിച്ചിട്ടുണ്ട്.
Kuwait
കല(ആർട്ട്) കുവൈറ്റ് ‘നിറം 2023’ ചിത്രരചനമത്സരം വിജയികളെ പ്രഖ്യാപിച്ചു!

കുവൈറ്റ് സിറ്റി : ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി കല (ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നവംബര് 10-ന് “നിറം 2023” എന്ന പേരിൽ അമേരിക്കൻ ടൂറിസ്റ്റർ ന്റെ സഹകരണത്തോടെ പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 133-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി കല(ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്.
ഓവറോൾ ചാമ്പ്യൻഷിപ്പ്: ഒന്നാം സ്ഥാനം- ഐ.ഇ.എസ്-ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ, രണ്ടാം സ്ഥാനം – ലേണേഴ്‌സ് ഓൺ അക്കാദമി, അബ്ബാസിയ, മൂന്നാം സ്ഥാനം- ഫഹാഹീൽ അൽ-വത്തനി ഇന്ത്യൻ പ്രൈവറ്റ് സ്‌കൂൾ, അഹമ്മദിയും നേടി. കല(ആര്ട്ട്) കുവൈറ്റിന്റെ സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന ശ്രീ. സി. ഭാസ്കരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ഭാരതീയ വിദ്യാഭവൻ അബ്ബാസിയ കരസ്ഥമാക്കി.
ചിത്രരചനയിൽ എൽ കെ ജി മുതൽ 12 ആം ക്ലാസ് വരെയുള്ള ക്ലാസ്സുകളിൽ നിന്ന് 4 ഗ്രൂപ്പുകളിലായി പങ്കെടുത്ത മത്സരത്തിൽ ഗ്രൂപ്പ് ‘എ’ (എൽകെജി-1) ഒന്നാം സമ്മാനം റെയ്ന എലിസബത്ത് ഫിലിപ്പ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ജൂനിയർ സാൽമിയ, രണ്ടാം സമ്മാനം- കൈരവി പട്ടേൽ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ജൂനിയർ സാൽമിയ, സിയ ഷേണായി, ഇന്ത്യൻ സ്‌കൂൾ ഓഫ് എക്‌സലൻസ്, മൂന്നാം സമ്മാനം- അൽതിയ മറിയം സോബിൻ, ജാക്ക് & ജിൽ ഭവൻസ്, മംഗഫ്, അഖിലേഷ് ജയകുമാർ, ലേണേഴ്സ് ഓൺ അക്കാദമി, അബ്ബാസിയ.ഗ്രൂപ്പ് ‘ബി’ (2–4) ഒന്നാം സമ്മാനം- പാർഥിവ് കൈലാസ്, ലേണേഴ്‌സ് ഓൺ അക്കാദമി, രണ്ടാം സമ്മാനം- ധ്യാൻ കൃഷ്ണ, സ്മാർട്ട് ഇന്ത്യൻ സ്‌കൂൾ, കുവൈറ്റ്, മൂന്നാം സമ്മാനം- സരസ്വത റോയ്, ഫഹാഹീൽ അൽ-വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, അഹമ്മദി.
ഗ്രൂപ്പ് ‘സി’ (5–7) ഒന്നാം സമ്മാനം- സമാന്ത സ്മിത്ത് സുനിൽ, ലേണേഴ്‌സ് ഓൺ അക്കാദമി, രണ്ടാം സമ്മാനം- റിതുൽ മാത്യു ജെറി, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ, അബ്ബാസിയ, മൂന്നാം സമ്മാനം- സോഹ ഖാനും, ഐഇഎസ്-ഭാരതീയ വിദ്യ ഭവൻ, റോസൻ പി ബിനോജ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ. ഗ്രൂപ്പ് ‘ഡി’ (8–12) ഒന്നാം സമ്മാനം- യൂനിസ് ഡിൻജെൻ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സീനിയർ സാൽമിയ, രണ്ടാം സമ്മാനം- ആൻ നിയ ജോസ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സീനിയർ സാൽമിയ, മൂന്നാം സമ്മാനം- ഖൻസ ഇഫ്രത്ത്, ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ, മംഗഫ്, അനന്യ രാജേഷ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ. കളിമൺ ശില്പ നിർമ്മാണം (7-12) ഒന്നാം സമ്മാനം- സഞ്ജയ് സുരേഷ്, ലേണേഴ്‌സ് ഓൺ അക്കാദമി, രണ്ടാം സമ്മാനം- ഒനേഗ വില്യം, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സീനിയർ സാൽമിയ, മൂന്നാം സമ്മാനം- ആര്യനന്ദ രവി, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ.
2300-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 80 പേർക്ക് മെറിറ്റ് പ്രൈസുകളും 230 പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മാനാർഹർക്കെല്ലാം സർട്ടിഫിക്കറ്റുകളും മെഡലുകളും മെമെന്റോയും കൂടാതെ ഒന്നാം സമ്മാനർഹർക്ക് സ്വർണ്ണനാണയവും നൽകുന്നുണ്ട്. ആർട്ടിസ്റ്റ്മാരായ ശശി കൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ, രാജീവ് എന്നിവർ നേതൃത്വം നൽകിയ പാനൽ ആയിരുന്നു വിധികർത്താക്കൾ. റിസൾട്ട് മുഴുവനായി www.kalakuwait.net എന്ന വെബ്സൈറ്റിലും മറ്റു വെബ്പോർട്ടലുകളിലും ലഭ്യമാണ്.
Kuwait
പൽപക് മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി !

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പാലക്കാട് നിവാസികളുടെ സംഘടനയായ പൽപ്പക് (പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ്) മെട്രൊമെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഫഹാഹീൽ ബ്രാഞ്ച് സൂപ്പർ മെട്രോയിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. വിവിധ മേഖലകളിലെ പ്രശസ്തരും പ്രമുഖരുമായ ഡോക്ടർമാരുടെ സേവനം മെട്രോയുടെ ഫഹാഹീൽ ബ്രാഞ്ചിൽ മെഡിക്കൽ ക്യാമ്പിനായിലഭ്യമാക്കിയിരുന്നു.
പാലക്കാട് അസോസിയേഷന്റെ എല്ലാ അംഗങ്ങൾക്കും മെട്രോമെഡിക്കൽ ഗ്രൂപ്പിന്റ ഫാമിലി ക്ലബ് ഹെൽത്ത് പ്രിവിലേജ് കാർഡ് ലഭ്യമാക്കുമെന്നും ,മെട്രോയുടെ എല്ലാ സെൻറ്ററുകളിലും ഈ ഹെൽത്ത്കാർഡുപയോഗിച്ച് പ്രത്യേക കിഴിവുകൾ ലഭിക്കുമെന്നും മെട്രോ മാനേജ്മന്റ് അറിയിച്ചു. പ്രവാസജീവിതത്തിൽ കുവൈറ്റിലെ അശരണരായ ജനങ്ങൾക്ക്
ഉപകാരപ്രദമായരീതിയിൽ തങ്ങളുടെ സേവനങ്ങൾ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് മെട്രോ മാനേജ്മെന്റ് തദവസരത്തിൽ അറിയിച്ചു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login