Connect with us
48 birthday
top banner (1)

Kuwait

കെ.കെ.എം.എ. വിദ്യാഭ്യാസ അവാർഡ് വിതരണത്തിന് കണ്ണൂരിൽ ഉജ്വല തുടക്കം

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : കെ.കെ.എം.എ വിദ്യാഭ്യാസ അവാർഡ് വിതരണത്തിന് കണ്ണൂരിൽ ഉജ്വല തുടക്കം.എസ്.എസ്.എൽ.സി, പ്ലസ് ടു വിജയം നേടിയ കെ.കെ.എം.എ മെമ്പർമാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡിനാണ് കണ്ണൂരിൽ തുടക്കമായത്. കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) കണ്ണൂർ ജില്ലാ കമ്മിറ്റി താണെ നോളേജ് സെന്ററിൽ വച്ച് സംഘടിപ്പിച്ച ചടങ്ങ് കേരള വഖഫ് ബോർഡ് മെമ്പർ അഡ്വ:പി വി സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു. പഠന വിഷയങ്ങൾ തിരെഞ്ഞെടുക്കുന്നതിലെ പൂർണ സ്വാതന്ത്ര്യം കുട്ടികൾക്ക് വിട്ട് കൊടുക്കുവാൻ രക്ഷകർത്താക്കൾ തയ്യാറാവുന്നതോടൊപ്പം അറിവിന്റെ ലോകത്ത് ഇസ്ലാമിക ധാർമിക മൂല്യങ്ങളുടെ വീക്ഷണത്തിൽ പഠനം നിർവഹിക്കുകയും കാരുണ്യത്തിന്റെ മഹാ പ്രവാഹവുമായി മാറുകയും വേണമെന്ന് അദ്ദേഹം ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ആധുനിക സംവിധാനത്തിന്റെ അതിപ്രസരത്തിൽ നിന്നും മോചനം നേടി പരന്നവായനയുടെ ലോകത്തേക്ക് യുവതലമുറ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement
inner ad


കണ്ണൂർ ജില്ലാ പ്രസിഡന്റ് ടി എം ഇസ്ഹാഖ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഷെരീഫ് മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. കെ.കെ.എം.എ മുൻ ചെയർമാൻ എൻ എ മുനീർ മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി അക്ബർ സിദ്ദിഖ്, സംസ്ഥാന പ്രസിഡന്റ് കെ. കെ. അബ്ദുള്ള, സംസ്ഥാന ജന:സെക്രട്ടറി അബ്ദുൽ റസാഖ് മേലടി, ദിലീപ് കോട്ടപ്പുറം, സംസ്ഥാന ട്രഷറർ പി വി സുബൈർ ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു. എ വി മുസ്തഫ, കെ പി അഷ്റഫ്, പി റഫീഖ് എന്നിവർ പരിപാടിനിയന്ത്രിച്ചു. പ്രശസ്ത മോട്ടിവേഷൻ പ്രഭാഷകരായ നസ്റുൽ ഇസ്ലാം, അഷ്റഫ് പടന്ന എന്നിവർ കുട്ടികൾക്ക് വേണ്ടി ക്ലാസുകൾ നൽകി. ജില്ലാ വൈസ് പ്രസിഡന്റ് സി.എച് ഹസ്സൻ കുഞ്ഞി സ്വാഗതവും ജില്ലാ സെക്രട്ടറി ഖാലിദ് മങ്കട നന്ദിയും പറഞ്ഞു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

മാണി ചാക്കോ പ്രിയദർശിനി പ്രസിദ്ധീകരണ വിഭാഗം കുവൈറ്റ് കോ ഓർഡിനേറ്റർ!

Published

on

കുവൈറ്റ് സിറ്റി : കെപിസിസി യുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പുബ്ലിക്കേഷൻസ് നു ഗൾഫ് രജ്ജ്യങ്ങളിൽ കോ ഓർഡിനേറ്റർമാരെ നിയമിച്ചു. ശ്രീ മാണി കെ ചാക്കോ (ഫോൺ. +96566246899 ) ആണ് കുവൈറ്റിലെ ചുമതലവഹിക്കുക. മലയാള സാഹിത്യത്തെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അസാധാരണമായ അർപ്പണബോധം, അഭിനിവേശം, പ്രതിബദ്ധത എന്നിവ കണക്കിലെടുത്താണ് വിവിധ ഗൾഫു നാടുകളിൽ കോ ഓർഡിനേറ്റർമാരെ നിയമിച്ചിരിക്കുന്നത്.

Advertisement
inner ad

സാഹിത്യ പരിപാടികൾ, പുസ്തകമേളകൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കുക, കുട്ടികളിലും കേരള സമൂഹത്തിലെ പുതുതലമുറയിലും വായനാശീലം പ്രോത്സാഹിപ്പിക്കുക, മതേതര ഇന്ത്യൻ എഴുത്തുകാരെയും അവരുടെ പ്രത്യയശാസ്ത്രങ്ങളെയും വശത്താക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ നീക്കം ചെറുക്കുക, ജവഹർലാൽ നെഹ്‌റുവിൻ്റെയും ദേശീയ നേതാക്കളായ സ്വാതന്ത്ര്യ സമര സേനാനികളുടെയും രചനകൾ ലഭ്യമാക്കുക, ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുക, പ്രിയദർശിനി പബ്ലിക്കേഷൻസ് ന്റെ പുസ്തകങ്ങളെയും അതിൻ്റെ രചയിതാക്കളെയും പ്രോത്സാഹിപ്പിക്കുക, ഗൾഫ് രജ്ജ്യങ്ങളിലെ സാഹിത്യ സംഘടനകളുമായും കമ്മ്യൂണിറ്റികളുമായും ബന്ധം കെട്ടിപ്പടുക്കുക, സഹകരണത്തിനും വളർച്ചയ്ക്കുമുള്ള അവസരങ്ങൾ കണ്ടെത്തുക, പ്രിയദർശിനി ബുക്ക് ക്ലബ്ബിൽ സാധാരണക്കാരെയും ഉന്നത ശേഷിയിലുള്ള വരെയും അംഗങ്ങളായിചേർക്കുക എന്നിവ നിയമിക്കപ്പെട്ട കോ ഓർഡിനേറ്റർ മാരുടെ ചുമതലയാണെന്ന് പ്രിയദശിനി പുബ്ലിക്കേഷൻസ് നു വേണ്ടി കെപിസിസി ജന. സെക്രട്ടറി കൂടിയായ വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു.

Continue Reading

Kuwait

രാജ്യ വികസനത്തിന് മുൻ​ഗണന നൽകുന്ന ബ‍‍‍ഡ്ജെറ്റെന്ന് അദീബ് അഹമ്മദ്!

Published

on

കുവൈറ്റ് സിറ്റി : ഇന്നത്തെ രാജ്യത്തിന് വേണ്ടിയുള്ള കരുതലിനോടൊപ്പം ഭാവിയേയും മുൻകൂട്ടി കണ്ടുള്ള ബഡ്ജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് യുവ പ്രവാസി വ്യവസായിയും, ലുലു ഫിനാൻഷ്യൽ ഹോൾഡിം​​ഗ്സ് എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. രാജ്യത്തെ ജിഡിപി രം​ഗത്ത് നേട്ടമുണ്ടാക്കുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് കൂടുതൽ പ്രോത്സാഹനം ബഡ്ജറ്റിൽ ആവശ്യമാണ്. ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൻ്റെ പ്രധാന പങ്കുവഹിക്കുന്നത് ടൂറിസത്തിലൂടെയാണ്. ഹോസ്പിറ്റാലിറ്റി വ്യവസായത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ബഡ്ജറ്റ് പരി​ഗണിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും അദീബ് അഹമ്മദ് പറഞ്ഞു.

Advertisement
inner ad

രാജ്യത്തിൻ്റെ വികസനത്തിൽ എംഎസ്എംഇ കൾക്കുള്ള പ്രാധാന്യം മനസിലാക്കിയും, വായ്പാ ലഭ്യതയും സാമ്പത്തിക പിന്തുണയും വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകിയ ബഡ്ജറ്റിൽ മുദ്ര വായ്പകളുടെ പരിധി വർദ്ധിപ്പിച്ചത് യുവ സംരംഭങ്ങൾക്ക് നേട്ടമാകും. വിദേശ കമ്പനികൾക്കുള്ള കോർപ്പറേറ്റ് നികുതി 35 ശതമാനമായി കുറച്ചത് പ്രതീക്ഷയാണ്. സ്റ്റാർട്ടപ്പുകൾക്കുള്ള എയ്ഞ്ചൽ ടാക്സ് നിർത്തലാക്കാനുള്ള നീക്കത്തെ സ്വാ​ഗതം ചെയ്യുന്നു. . എന്നാൽ ഇന്ത്യയിലെ എൻആർഐ നിക്ഷേപം വർധിപ്പിക്കാൻ കൂടുതൽ പദ്ധതികൾ സർക്കാർ അവതരിപ്പിക്കുമെന്നും അദീബ് പ്രത്യാശ പ്രകടിപ്പിച്ചു.

Continue Reading

Kuwait

പ്രവാസികളെ പൂർണമായും തഴഞ്ഞ ബജറ്റ് : ഒ.ഐ.സി.സി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര

Published

on

കുവൈറ്റ് സിറ്റി: വിദേശത്ത് ജോലിചെയ്യുന്ന സാധാരണക്കാരെയും പ്രതേകിച്ച് ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസികളെ യും പൂർണമായും അവഗണിച്ചാണ് കേന്ദ്ര ഗവർമെന്റ് ബജറ്റ് അവതരിപ്പിച്ചത് എന്ന് കുവൈറ്റ് ഒ.ഐ.സി.സി നാഷണൽ കമ്മിറ്റിപ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര പറഞ്ഞു. ഇത് തീർത്തും നിരാശകനാകമാണ്. പ്രവാസികളുടെ പുനരധിവാസ മുൾപ്പെടെ യുള്ള വിഷയങ്ങളിൽ കേന്ദ്ര ഗവർമെന്റ് നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യയിലെ യുവാക്കളുടെ തൊഴിലിലായ്മ പരിഹരിക്കാൻ ഒരു നടപടിയും ബജറ്റിൽ കൈക്കൊണ്ടിട്ടില്ല , ഇതിനെതിരെയുള്ള യുവാക്കളുടെ പ്രതിഷേധം വരും നാളുകളിൽ ഉണ്ടാകും. ഇന്ത്യയിലെയും വിദേശത്തെയും കോര്പറേറ്റുകൾക്ക് മാത്രമാണ് ഈ ബജറ്റുകൊണ്ടുള്ള നേട്ടം ഉണ്ടായിട്ടുള്ളത്.കേരളത്തെ പൂർണമായും അവഗണിച്ച ഈ ബജറ്റിനെതിരെ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധം പാർലമെന്റിൽ ഉണ്ടാകണമെന്ന് ശ്രീവര്ഗീസ് പുതുക്കുളങ്ങര കേരളത്തിലെ എം.പി മാരോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Continue Reading

Featured