Connect with us
head

Global

കെകെഎംഎ ഫുട്ബോൾ ടൂർണമെന്റ് വിജയികൾക്കും കോവിഡ് വളണ്ടിയർമാർക്കും ആദരം നൽകി.

മണികണ്ഠൻ കെ പേരലി

Published

on

കൃഷ്ണൻ കടലുണ്ടി


കുവൈറ്റ് സിറ്റി : കെകെഎംഎ ഫർവാനിയ സോണൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് വിജയികളായ ഫർവാനിയ ബ്രാഞ്ചിന്റെ കളിക്കാരെയും കൊറോണ പ്രതിസന്ധിയിൽ ഫർവാനിയ ബ്രാഞ്ചിന്റെ കീഴിൽ കോവിഡ് പ്രവർത്തനങ്ങൾക്ക് സഹകരിച്ച ബ്രാഞ്ച് പ്രവർത്തകരെയും ആദരിച്ചു.

Advertisement
head

ബദർ അൽ സമാ ഹാളിൽ നടന്ന പരിപാടിയിൽ ബ്രാഞ്ച് പ്രസിഡന്റ് സലിം പിപി അധ്യക്ഷത വഹിച്ച ചടങ്ങ് കേന്ദ്ര പ്രസിഡന്റ് കെസി റഫീഖ് ഉദ്ഘാടനം ചെയ്തു. ആദരത്തിന് അർഹരായവർക്കുള്ള മെമെന്റൊ ബ്രാഞ്ച് വർക്കിംഗ് പ്രസിഡന്റ് സെജ്ബീർ അലി കാപ്പാടിൻ്റെ നേതൃത്വത്തിൽ വിവിധ കേന്ദ്ര സോണൽ ബ്രാഞ്ച് നേതാക്കൾ സമ്മാനിച്ചു. കേന്ദ്ര വൈസ് ചെയർമാൻ എ പി അബ്ദുൾ സലാം മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് മാരായ, കെഎച്ച് മുഹമ്മദ് ,അബ്ദുൽ കലാം മൗലവി, സുൽഫിക്കർ, ഓപി ഷറഫുദീൻ, സുൽഫിക്കർഎം പി , ഫർവാനിയ സോണൽ പ്രസിഡന്റ് നാസർ , അബ്ബാസിയ ബ്രാഞ്ച് പ്രസിഡന്റ് ലത്തീഫ് , ഖൈത്താൻ ബ്രാഞ്ച് പ്രസിഡന്റ് സാബിർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സോണൽ നേതാക്കളായ മഹമൂദ് പെരുമ്പ, പിഎം. ശരീഫ്, യൂസഫ് സി വി , നാസർ എൻ പി , ബ്രാഞ്ച് ട്രെഷറർ ഗഫൂർ നൂർമഹൽ , ബ്രാഞ്ച് വൈസ് പ്രസിഡണ്ട്മാരായ ഷഹീൻ, ഷമാസ്, നദീർ ടി, മൊയ്നുദീൻ, നിസാം ,തൽഹത്ത്, അസലം ടി എന്നിവർ നേത്ര്വതം നൽകി. ബ്രാഞ്ച് ജന സെക്രട്ടറി സാജിദ് ടികെപി സ്വാഗതവും കമ്യൂണിക്കേഷൻ സെക്രെട്ടറി വിപി റിഹാബ് തൊണ്ടിയിൽ നന്ദിയും പറഞ്ഞു.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഭാരത് ജോഡോ സമാപന സമ്മേളനം തുടങ്ങി

Published

on

  • മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്

ശ്രീന​ഗർ: ലോക ചരിത്രത്തിൽ ഇടം പിടിച്ച ഭാരത് ജോഡോ യത്രയുട സമാപന സമ്മേളനം തുടങ്ങി. മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്. ശ്രീന​ഗറിൽ വ്യാപകമായ മഞ്ഞു മഴയാണു കാരണം. രാവിലെ ശക്തമായ മൂടൽ മഞ്ഞുമുണ്ടായിരുന്നു. അതിരാവിലെ തന്നെ അതിശൈത്യവുമുണ്ടായി. തുടർന്നായിരുന്നു മഞ്ഞു വീഴ്ച. രാവിലെ 11 നു സമാപന സമ്മേളനം തുടങ്ങുമെന്നായിരുന്നു അറിയിപ്പ്.
ഇന്നു രാവിലെ ജമ്മു കശ്മീർ പിസിസി ഓഫീസിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗെ പതാക ഉയർത്തി.

Advertisement
head
Continue Reading

Featured

ഓസ്ട്രേലിയൻ ഓപ്പൺ; ചരിത്രമെഴുതി നൊവാക് ദ്യോകോവിച്

Published

on

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടി ചരിത്രമെഴുതി നൊവാക് ദ്യോകോവിച്. മെൽബൺ പാർകിൽ 24കാരനായ ഗ്രീക് താരം സിറ്റ്സിപാസിനെയാണ് 35കാരനായ സെർബിയൻ താരം പരാജയപ്പെടുത്തിയത്. ഇതോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാമുകളെന്ന റഫേൽ നദാലിന്‍റെ റെക്കോർഡിനൊപ്പമെത്തി ദ്യോകോവിച്. സ്കോർ: 6–3, 7–6, 7–6. ദ്യോകോവിചിന്‍റെ 22ാം കിരീടവും 10ാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടവുമാണിത്. വിംബിൾഡൺ -ഏഴ്, യു.എസ് ഓപ്പൺ -മൂന്ന്, ഫ്രഞ്ച് ഓപ്പൺ -രണ്ട് എന്നിങ്ങനെയാണ് ദ്യോകോവിചിന്‍റെ മറ്റ് ഗ്രാൻഡ് സ്ലാം നേട്ടങ്ങൾ. 

Continue Reading

Delhi

മധ്യപ്രദേശിൽ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു

Published

on

ഗ്വാളിയർ : മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു. അപകടത്തെ സംബന്ധിച്ച്‌ അന്വേഷണം തുടങ്ങി വ്യോമസേന.അപകടകാരണം വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതാണോ എന്നതാണ് ആദ്യം അന്വേഷിക്കുന്നത്. അപകടത്തില്‍ രണ്ട് വിമാനങളും പൂര്‍ണ്ണമായി തകര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ച അഞ്ചര മണിയോടെ ഗ്വാളിയോറിലെ വ്യോമത്താവളത്തില്‍ നിന്ന് പറന്നു പൊങ്ങിയ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നു വീണത്. ഇരുവിമാനങ്ങളും പരിശീലനത്തിനിടെ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകട കാരണം കണ്ടെത്താന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്സുഖോയ് വിമാനത്തില്‍ രണ്ട് പൈലറ്റുമാരും മിറാഷില്‍ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. സുഖോയ് വിമാനത്തിലെ രണ്ട് പേരെ പരിക്കുകളോട് രക്ഷപ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലുമായിട്ടാണ് വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മോറേനയില്‍ വീണ വിമാനത്തിലൊന്ന് പൂര്‍ണ്ണമായി കത്തി നശിച്ചു.
വിമാന ഭാഗങ്ങള്‍ പതിച്ച ഭരത്പൂരും മൊറേനയും തമ്മില്‍ 90 കിലോമീറ്ററിനുള്ളിലാണ് ദൂരം, വ്യോമ ദൂരം ഏഴുപതും. ഇതിനാലാണ് അപകടത്തിന് പിന്നാലെ രണ്ട് സ്ഥലങ്ങളിലായി അവശിഷ്ടങ്ങള്‍ പതിച്ചത്. അപകടത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് വ്യോമസേനയില്‍ നിന്ന് വിവരങ്ങള്‍ തേടി.

Continue Reading

Featured