Connect with us
top banner (3)

Kuwait

കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് ഇഫ്താർ സംഗമം നടത്തി

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ ബ്രാഞ്ച്, ദാറുൽ ഖുർആൻ മസ്ജിദ് സമീപം ഫുട്ബോൾ ഗ്രൗണ്ടിൽ ഒരുക്കിയ ഇഫ്താർ സംഗമം കേന്ദ്ര പ്രസിഡന്റ് ബഷീർ കെ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജ്ബീർ അലി അദ്ധ്യക്ഷനായ ചടങ്ങിൽ ഉസ്താദ് സുബൈർ മൗലവി റമദാൻ സന്ദേശം കൈമാറി ദൈവ സമക്ഷം അവന്റ തൃപ്തിക്ക് വേണ്ടി മാത്രമാണ് ആരാധനകൾ നിർവഹിക്കേണ്ടത് മറ്റു ലക്ഷ്യങ്ങൾ ഇബാദത്തിന്റെ ചൈതന്യത്തെ ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നോമ്പിൽ ഉപവാസമുണ്ട് ശരീരികവും, ആരോഗ്യ പരമായ ഗുണവും നമുക്ക് ലഭിക്കുമെന്ന് ഉദരാവയവങ്ങൾക്കും അനുബന്ധ സംവിധാനങ്ങൾക്കും അതിന്റ ജോലികൾ കൃത്യമായി നിരവഹിക്കുന്നതിലും തികച്ചും സംരക്ഷണം നൽകുന്നതാണ് വൃതാനുഷ്ടണമെന്ന് അദ്ദേഹം തുടർന്ന് സൂചിപ്പിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02


കേന്ദ്ര ചെയർമാൻ എ.പി അബ്ദുൾ സലാം,കേന്ദ്ര നേതാക്കളായ ഇബ്രാഹിം കുന്നിൽ, ബി.എം. ഇഖ്ബാൽ, മുനീർ കുനിയ, ഒ പി ശറഫുദ്ധീൻ, നവാസ് കാതിരി, കെ എ ച് മുഹമ്മദ്, ഒ എം. ഷാഫി, സംസം റഷീദ്, എച്.എ ഗഫൂർ, അസ്ലം, പി എം ശരീഫ് ഫർവാനിയ സോൺ പ്രസിഡന്റ് പി പി പി സലിം മുഹമ്മദ് അലി കടിഞ്ഞിമൂല, അഷ്റഫ് മാൻകാവ് , ഫർവാനിയ ബ്രാഞ്ച് ട്രെഷറർ നവാസ് തൃശ്ശൂർ, വിവിധ സോൺ, ബ്രാഞ്ച്, യൂണിറ്റ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ഇംത്തിനാൻ ഇഖ്ബാലിന്റെ ഖിറാഅത്തോട് കൂടി തുടങ്ങിയ സംഗമത്തിൽ കെ കെ എം എ ഫർവാനിയ ബ്രാഞ്ച് അഡ്മിൻ സെക്രട്ടറി ശമ്മാസ് മുഹമ്മദ് സ്വാഗതം ജനറൽ സെക്രട്ടറി നിസാമുദ്ധീൻ നന്ദിയും പറഞ്ഞു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

പുതിയ ഹൈവേ സെന്ർ ഹൈപ്പർമാർക്കറ്റ് ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു!

Published

on

കുവൈറ്റ് സിറ്റി : ഹൈവേ സെന്ററിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു. ഉപഭോക്താക്കളുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും സാന്നിധ്യത്തിൽ 2024 മെയ് 22-ന് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ എൻബിടിസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ ജി എബ്രഹാം, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർമാരായ ഷിബി എബ്രഹാം, ബെൻസൺ വർഗീസ് എബ്രഹാം എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഗീവർഗീസ് (ഡിഎംഡി-എംബിടിസി വർക്ക്ഷോപ്പ് ഡിവിഷൻ), ഹംസ മേലേക്കണ്ടി (ജിഎം – ട്രേഡിംഗ് ഡിവിഷൻ), മനോജ് നന്തിയാലത്ത് (കോർപ്പറേറ്റ് ജിഎം – അഡ്മിൻ & എച്ച്ആർ), അനിന്ദാ ബാനർജി (ജി.സി.എഫ്.ഓ ), പ്രിൻസ് ജോൺ (ജിഎം-കുവൈത്ത് ഓപ്പറേഷൻസ്), റിജാസ് കെ സി (സീനിയർ മാനേജർ എച്ച്ആർ & അഡ്മിൻ), ഉബൈദ് മുഹമ്മദ് ഫറജ് (മാനേജർ), ഗഫൂർ എം. മുഹമ്മദ് (മാനേജർ – ഓപ്പറേഷൻസ് (ഹൈവേ സെൻ്റർ) തുടങ്ങിയവരും എൻ ബി ടി സി- ഹൈവേ സെൻ്റർ ഉന്നത മാനേജ്‌മെന്റ് പ്രതിനിധികളും കുടുംബാംഗങ്ങങ്ങളും പങ്കെടുത്തു. കുവൈറ്റ് അഹമ്മദി ഇമ്മാനുവൽ മാർത്തോമ്മാ ഇടവക വികാരി റവ.കെ.സി.ചാക്കോയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മുഖ്യാതിഥി എൻബിടിസി ചെയർമാൻ മുഹമ്മദ് നാസർ അൽ ബദ്ദ ആശംസകൾ നേർന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

10,000 ചതുരശ്ര അടിയിൽ വിശാലമായ രീതിയിൽ ആണ് പുതിയ ഹൈവേ സെൻ്റർ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. 1992 മുതൽ കുവൈറ്റിൽ പ്രവർത്തിച്ച്‌ വരുന്ന ഹൈവേ സെന്ററിന്റെ പുതിയ ബ്രാഞ്ച് ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പു നൽകുന്നതായി മാനേജ്‌മെന്റ് വ്യക്തമാക്കി. പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക്, ഭക്ഷണം, വീട്ടുപകരണങ്ങൾ, ആരോഗ്യ സൗന്ദര്യ ഉൽപന്നങ്ങൾ, മാംസം, സമുദ്രവിഭവങ്ങൾ എന്നിവ കൂടാതെ വസ്ത്രങ്ങളുടെ വിപുലമായ ശ്രേണിയും ശേഖരവു മാണ്പുതിയ ബ്രാഞ്ചിൽ ഒരുക്കിയിരിക്കുന്നത്. പഴങ്ങളും പച്ചക്കറികളും ഏറെയും കുവൈറ്റിലെ സ്വന്തം ഫാമിൽ നിന്ന് നേരിട്ട് ലഭ്യമാക്കുന്നവയാണ്. ഉപഭോക്താക്കൾക്ക് പുതിയ ഉൽപ്പന്നങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു എന്നതാണ് സ്റ്റോറിൻ്റെ ശ്രദ്ധേയമായ ഹൈലൈറ്റുകളിലൊന്ന്. ആധുനിക സൗകര്യങ്ങളുടെയും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളുടെയും സമന്വയത്തോടെ ആയിരിക്കും പ്രവർത്തനം എന്നും മാനേജ്‌മെന്റ് അറിയിച്ചു. പുതിയ സ്റ്റോറിൽ എത്തുന്ന ഏവർക്കും ഒരു സമ്പൂർണ്ണ കുടുംബ ഷോപ്പിംഗ് അനുഭവം പ്രധാനം ചെയ്യുന്നതായി മാനേജ്‌മെന്റ് വ്യക്തമാക്കി. ഫഹാഹീൽ, മംഗഫ്, അബ്ബാസിയ എന്നിവിടങ്ങളിൽ ആണ് മറ്റു ഹൈവേ സെന്ർ ശാഖകൾ പ്രവർത്തിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം: അടിയന്തിരമായി പരിഹരിക്കണം: കെ ഐ സി!

Published

on

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ അവകാശത്തിന്റെ പേരിൽ മേനി പറയുന്ന നാട്ടിൽ യോഗ്യരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിനുള്ള അവകാശം നിഷേധിക്കുന്നത് വിജയ ശതമാനത്തിന്റെ വില കുറയ്ക്കുകയാണ്. 50 പേർക്ക് മാത്രമുള്ള ക്‌ളാസിൽ 65 പേരെ ഇരുത്തുന്നത് പരിഹാരമല്ല. യോഗ്യതയുള്ള വിദ്യാര്ത്ഥികളെ താൽക്കാലിക ബാച്ചിൽ ഇരുത്തുന്നത് നീതീകരിക്കാനാവില്ല. പുതിയ ബാച്ചുകൾ അനുവദിച്ചും മുഴുവൻ സ്കൂളുകളും ഹയർ സെക്കണ്ടറിയായി ഉയർത്തിയും വിദ്യഭ്യാസ രംഗത്തെ ഗൗരവമേറിയ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ ഐ സി) നേതാക്കൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

30 ശതമാനം മാർജിനല്‍ വർധനവ് എന്ന പേരിൽ പരമാവധി 50 കുട്ടികള്‍ പഠിക്കേണ്ട ഒരു ക്ലാസില്‍ 65 പേരെ കുത്തി നിറച്ചു പഠിപ്പിക്കുക വഴി പഠന നിലവാരത്തെ വലിയതോതിൽ ബാധിക്കുന്നുവെന്നാണ് അധ്യാപകരുടെ പരാതി. പഠന നിലവാരം കുറക്കുന്ന ഈ രീതി പാടില്ലെന്ന് സർക്കാർ തന്നെ നിയോഗിച്ച സീറ്റ് ക്ഷാമം പഠിച്ച വി കാർത്തികേയൻ നായർ കമ്മറ്റി നിർദേശിച്ചതാണ്. ഇത്തവണയും ഇതിന് മാറ്റമുണ്ടാകില്ലെന്ന് മന്ത്രിസഭാ തീരുമാനം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മലപ്പുറം ഉള്‍പ്പെടെ മലബാർ ജില്ലകിളിലെ 40,000 വിദ്യാർഥികളെങ്കിലും ഓപണ്‍ സ്കൂളിനെയും ഡോണേഷനും ഉയർന്ന് ഫീസും നല്കേണ്ട അണ്‍ എയ്ഡഡ് മാനേജ്മെന്റ് സീറ്റുകളെയും ആശ്രയിക്കേണ്ടി വന്നു എന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഈ വർഷവും കഴിഞ്ഞ വർഷത്തേ അതേ രീതി സർക്കാർ പിന്തുടർന്നാല്‍ ഇതു തന്നെയായിരിക്കും അവസ്ഥ.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചില ജില്ലകളിൽ മാത്രം വർഷങ്ങളായി തുടരുന്ന പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാതെ വാചകക്കസർത്ത് കൊണ്ടും താൽക്കാലികമായ നീക്കു പോക്കുകൾ കൊണ്ടും മുന്നോട്ടുപോകാമെന്ന ഉത്തരവാദിത്തപ്പെട്ടവരുടെ ധാർഷ്ട്യം ഇനി മുതൽ വിലപ്പോകില്ലെന്നും പ്രശ്നത്തിൽ ശാശ്വത പരിഹാരം കാണണമെന്നും കെ ഐ സി ആവശ്യപ്പെട്ടു. സർക്കാർ-എയ്‌ഡഡ്‌ മേഖലയിൽ പ്ലസ്‌ടു സ്‌കൂളുകൾക്കാവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുകയും സംസ്ഥാനത്തുടനീളം ജനസംഖ്യാനുപാതീകമായി പ്ലസ്‌ടു സീറ്റുകൾ അനുവദിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്നും കെ.ഐ.സി വാർത്താ കുറിപ്പിൽ അറിയിച്ചു.

Continue Reading

Kuwait

ഒളി മങ്ങാത്ത ഓർമ്മകളിൽ രാജീവ് ഗാന്ധി അനുസ്മരണം.

Published

on

കുവൈറ്റ് സിറ്റി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33 -മത് രക്തസാക്ഷിത്വ ദിനമായ മെയ്‌ 21ന് ഒ.ഐ.സി.സി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. അബ്ബാസിയ ഒ.ഐ.സി.സി. ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ദേശീയ കമ്മറ്റി ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ അധ്യക്ഷത വഹിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി. എസ്. പിള്ള ഉത്‌ഘാടനം നിർവഹിച്ചു. രാജ്യം കൈവരിച്ച ഡിജിറ്റലൈസേഷൻ, പഞ്ചായത്ത് രാജ്, അധികാര വികേന്ദ്രീകരണം തുടങ്ങി വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചത് രാജീവ് ഗാന്ധിയുടെ ദീർഘ വീക്ഷണങ്ങളോടെ നടപ്പാക്കിയ പദ്ധതികളായിരുന്നു എന്ന് പ്രാസംഗികർ അഭിപ്രായപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ദേശീയ കമ്മിറ്റി സെക്രട്ടറി ജോയ് കരവാളൂർ, ജില്ലാ കമ്മറ്റി പ്രസിഡന്റന്മാരായ വിപിൻ മങ്ങാട്ട്, ജസ്റ്റിൻ ജെയിംസ്, യൂത്ത് വിങ് പ്രെസിഡന്റ് ജോബിൻ ജോസ്, ബത്താർ വൈക്കം എന്നിവർ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സംസാരിച്ചു. നിബു ജേക്കബ്, ജിജോ കോട്ടയം, സജിത്ത് മലപ്പുറം, തോമസ് പള്ളിക്കൽ, കലേഷ് ബി പിള്ള, റിജോ കോശി, ഇലിയാസ് പുതുവാച്ചേരി, ബിനു കുമാർ, ബിജി പള്ളിക്കൽ, ബിജോ പി ആന്റണി തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. നാഷണൽ കമ്മറ്റി ട്രഷറർ രാജീവ് നാടുവിലേമുറി സ്വാഗതവും സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured