Connect with us
48 birthday
top banner (1)

Kuwait

കെ.കെ.എം.എ ഇശ്‌ഖേ റസൂൽ സംഘടിപ്പിച്ചു

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : കെ.കെ.എം.എ ഇശ്‌ഖേ റസൂൽ സംഘടിപ്പിച്ചു. മുഹമ്മദ് നബിയുടെ ജീവിതവും പ്രബോധനങ്ങളും ആധുനിക സമൂഹത്തിൽ പ്രസക്തമാക്കുക എന്ന ലക്ഷ്യത്തോടെ കെ.കെ.എം.എ മങ്കഫ് നജാത്ത് സ്‌കൂളിൽ സംഘടിപ്പിച്ചു .വൈകീട്ട് അഞ്ചു മണിക്ക് ആരംഭിച്ച ചടങ്ങ് കെ.കെ.എം.എ രക്ഷാധികാരി അക്ബർ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബഷീർ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കുന്നിൽ ആശംസകൾ നേർന്നു. ചടങ്ങിൽ ജനറൽ സെക്രട്ടറി ബി എം ഇക്ബാൽ കെസി റഫീഖ്, ഓ പി ശറഫുദ്ധീൻ മുനീർ കുണിയ എന്നിവർ സന്നിഹിതരായിരുന്നു. പ്രമുഖ പ്രഭാഷകൻ അമീൻ മൗലവി ചേകന്നൂർ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് നബിയുടെ ജീവിതം എല്ലാ മനുഷ്യർക്കും ഒരു മാതൃകയാണെന്നും, സഹാനുഭൂതിയും കരുണയും നിറഞ്ഞ പ്രവാചക ജീവിതം നമ്മുടെ ജീവിതത്തിൽ പ്രതിഫലിക്കണമെന്നും, മാതൃകയാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Advertisement
inner ad


കലാപരിപാടിക്ക് ആരംഭം കുറിച്ചുകൊണ്ട് പിഎം ജാഫർ സ്വാഗതം പറഞ്ഞു.കുട്ടികളും മുതിർന്നവരും ഒരുമിച്ച് പങ്കെടുത്ത വിവിധ കലാപരിപാടികളും ക്വിസും പരിപാടിക്ക് കൂടുതൽ തിളക്കം പകർന്നു. ക്വിസ് പരിപാടിക്ക് എഞ്ചിനീയർ നവാസ്, നിജാസ് എം പി, നയീം കാതിരി എന്നിവർ നേതൃത്വം നൽകി. പതിനാല് രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പേർ പങ്കെടുത്ത ഓൺലൈൻ ക്വിസ് മത്സരത്തിൽ ഫഹീം ഇസ്ഹാഖ്, റംഷിന ആസിഫ്, മുഹമ്മദ് കുഞ്ഞി എന്നിവർ വിജയികളായി. പ്രവാചക പ്രകീർത്തന ഗാനങ്ങൾ, ബുർദ മജ്ലിസ്, ദഫ് മുട്ട്, കോൽക്കളിയൂം ഉണ്ടായിരുന്നു.ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഇഷ്‌ഖെ റസൂൽ പരിപാടിയിൽ സ്വാഗത സംഘം ചെയർമാൻ റഷീദ് സംസം സ്വാഗതവും ജനറൽ കൺവീനർ അബ്ദുൽ കലാം മൗലവി നന്ദിയും പറഞ്ഞു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് കെ.കെ.എം.എ കേന്ദ്ര സോൺ ബ്രാഞ്ച് നേതാക്കൾ നേതൃത്വം നൽകി.ഷംസീർ നാസ്സർ പരിപാടി ക്രോഡീകരിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കെഡിഎ ഫുട്ബാൾ ടൂർണമെന്റ് പോസ്റ്റർ പ്രകാശനം ചെയ്തു.

Published

on

കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലാ അസോസിയേഷൻ, അംഗങ്ങൾക്കായുള്ള സെവൻസ് ഫുട്ബോൾ ടൂർണമെന്റ്-2025, സീസൺ-1 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. അബ്ബാസിയ സംസം ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ്‌ രാഗേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. പോസ്റ്റർ മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, സെക്രട്ടറി രേഖ. ടി എസ്, ട്രഷറർ രഗ്ന രഞ്ജിത്ത് എന്നിവർക്ക് നൽകി അസോസിയേഷൻ ട്രഷറർ ഹനീഫ് സി പ്രകാശനം ചെയ്തു. ഫെബ്രുവരി 14 നു വെള്ളിയാഴ്ച അബ്ബാസിയ പാക്കിസ്താൻ സ്കൂൾ (ടർഫ്)ൽ വെച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അസോസിയേഷൻ അംഗങ്ങൾ, വ്യക്തിപരമായോ, ടീം ആയോ ഫെബ്രുവരി ആറാം തിയ്യതിക്ക് മുൻപായി 66851717 / 97487608 എന്നീ നമ്പറുകളിലോ, ഏരിയ പ്രസിഡന്റ് മുഖേനയോ അസോസിയേഷ൯ ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സ്വാഗതവും ജോയ്ൻ ട്രഷറർ അസ്‌ ലം. ടി വി നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading

Kuwait

പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു.

Published

on

കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ജനുവരി 17 വെള്ളിയാഴ്ച വൈകിട്ട് സാൽമിയ ഫ്രണ്ട്സ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സാൽമിയ ഏരിയ പ്രസിഡൻറ് നന്ദകുമാർ അധ്യക്ഷത വഹിച്ചു. പൽപക് പ്രസിഡൻറ് സക്കീർ പുതുനഗരം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ശോഭ ദിനേശ് സ്വാഗതം ആശംസിച്ചു. ഏരിയ സെക്രട്ടറി നൗഷാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രാജേഷ് ബാലഗോപാൽ നന്ദി പറഞ്ഞു. പ്രേംരാജ്, രാജി ജയരാജ്, ജിത്തു , സുരേഷ് കുമാർ, ശശികുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 2025 വർഷത്തേക്കുള്ള പുതിയ ഏരിയ ഭാരവാഹികളെ യോഗത്തിൽ വെച്ച് ഐക്യകണ്ഠേന തിരഞ്ഞെടുത്തു. രാജേന്ദ്രൻ ചെറൂളിയെ ഏരിയ പ്രസിഡൻറ് ആയും, സുധീർ കുമാറിനെ ഏരിയ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കൂടാതെ ഇരുപത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. തുടർന്ന് നടന്ന കുടുംബ സംഗമത്തിൽ ഏരിയ അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികളും ക്വിസ് മത്സരവും അരങ്ങേറി.

Continue Reading

Kuwait

മരുഭൂമിയിൽ ജോലി ചെയ്യുന്ന വർക്ക് കിറ്റ് വിതരണം നടത്തി

Published

on

കുവൈത്ത് സിറ്റി : മരുഭൂമിയിൽ ജോലി ചെയ്യുന്ന സഹോദരങ്ങൾക്ക് യൂത്ത് ഇന്ത്യ കുവൈത്തിന്റെയും കെ. ഐ. ജി കനിവിന്റെയും നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തി. യൂത്ത് ഇന്ത്യ പ്രസിഡന്റ്‌ സിജിൽ ഖാൻ അധ്യക്ഷത വഹിച്ചു, കെ ഐ ജി പ്രസിഡന്റ്‌ പി. ടി ശരീഫ് സാഹിബ്‌ ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചു കൊണ്ട് റസാഖ് നദ്വി, ഡോ. ശറഫുദ്ധീൻ എന്നിവർ സംസാരിച്ചു. കനിവ് കൺവീനർ ഫൈസൽ കെ. വി സമാപനം നടത്തി. കിറ്റ് വിതരണത്തിന് യൂത്ത് ഇന്ത്യ കുവൈത്ത് സോഷ്യൽ റിലീഫ് കൺവീനർ റമീസ്, ട്രഷറർ ഹസീബ്, എക്സിക്യൂട്ടീവ് അംഗം മഹനാസ് മുസ്തഫ എന്നിവർ നേതൃത്വം നൽകി. ഇരുന്നുറോളംപേർക്കാണ് ഭക്ഷ്യ വസ്തുക്കൾ, തണുപ്പ്‍ പ്രതിരോധ വസ്ത്രങ്ങൾ, മരുന്നുകൾ എന്നിവ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്.

Continue Reading

Featured