‘ ജനം ബുദ്ധിമുട്ടിൽ തന്നെ ‘ ; പ്രതിപക്ഷ നിലപാട് ശെരിവെച്ച് ശൈലജ ടീച്ചറും

കൊച്ചി : കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് കെ കെ ശൈലജ എംഎല്‍എ. സഭയില്‍ ശ്രദ്ധ ക്ഷണിക്കലിലാണ് മുന്‍ ആരോഗ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സംസ്ഥാന സര്‍ക്കാര്‍ സഹായം ചെയ്യുമ്ബോഴും ഇനിയും ജനങ്ങളെ സഹായിക്കേണ്ടതുണ്ടെന്നും ചെറുകിട പരമ്ബരാഗത തൊഴില്‍ മേഖല വലിയ ബുദ്ധിമുട്ടിലാണെന്നും കെകെ ശൈലജ പറഞ്ഞു. കേരളത്തിൽ പ്രതിപക്ഷവും തുടർച്ചയായ ആവശ്യപ്പെടുന്നതും ഈ കാര്യം തന്നെയാണ്. മുൻ ആരോഗ്യവകുപ്പ് മന്ത്രി കൂടിയായ ശൈലജ ഇത്തരത്തിൽ നിലപാട് സ്വീകരിച്ചത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്.

Related posts

Leave a Comment