ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് കെകെ രമ ; എതിർത്ത് മന്ത്രി വീണ ജോര്‍ജ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ സംഭവം സഭയില്‍ അടിയന്തരപ്രമേയമായി ഉന്നയിച്ച്‌ പ്രതിപക്ഷം. നിയമവിരുദ്ധമായാണ് അനുപമയുടെ കുഞ്ഞിനെ എടുത്ത് മാറ്റിയത്. ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച പറ്റിയെന്നും കെകെ രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ പറയുന്നു. എന്നാല്‍ ശിശുക്ഷേമ സമിതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും അനധികൃതമായി ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും മന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി.

കുട്ടിയെ തട്ടികൊണ്ടുപോയി ദത്ത് നല്‍കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഡിജിപിയും പൊലീസും മുഖ്യമന്ത്രിയുടെ ഓഫീസും ദുരഭിമാന കുറ്റകൃത്യമാണ് നടത്തിയത്. പാല്‍ മണം മാറാത്ത കുട്ടിയെ അമ്മയില്‍ നിന്ന് വലിച്ചെടുത്തുവെന്നും അടിയന്തരപ്രമേയം അവതരിപ്പിച്ച കെ കെ രമ പറഞ്ഞു.

Related posts

Leave a Comment