കെ കെ രമ എംഎൽഎയ്ക്കും അനുപമയ്ക്കുമേതിരെ തെറിയഭിഷേകവും അശ്ലീലവുമായി സൈബർ സഖാക്കൾ രംഗത്ത് ; രമയുടെ ഫേസ്ബുക്ക് പേജിൽ അശ്ലീല കമന്റുകൾ നിറയ്ക്കുവാൻ നിർദ്ദേശം

കൊച്ചി : ദത്തു വിഷയത്തിൽ അനുപമയ്ക്കൊപ്പം തുടക്കംമുതൽ നിന്ന് വ്യക്തിയാണ് വടകര എംഎൽഎ കെ കെ രമ. ദത്ത് വിഷയം സർക്കാരിനും സിപിഎമ്മിനും വലിയ തലവേദനയായിരുന്നു.ഇതാണ് സൈബർ രംഗത്തെ സഖാക്കളേ ചൊടിപ്പിച്ചത്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ കെ കെ രമ എംഎൽഎയേയും അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റുകളും കമന്റുകളും കൊണ്ട് നിറയ്ക്കുകയാണ് സിപിഎം സൈബർ സഖാക്കൾ.

വളരെ രീതിയിലാണ് എംഎൽഎയ്ക്കെതിരെ അസഭ്യവർഷം നടത്തുന്നത്.ഇരുവരുടെയും ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല വാക്കുകൾ നിറച്ച പോസ്റ്ററുകൾ നിർമിച്ചു സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയാണ് സിപിഎം സൈബർ രംഗത്ത് ഉള്ളവർ. ഇതിനെതിരെ ഒട്ടേറെ പേരാണ് സൈബർ സഖാക്കൾക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. സിപിഎമ്മിന്റെ സ്ത്രീപക്ഷത കപടമാണെന്ന് ഇവർ ചൂണ്ടി കാണിക്കുന്നു.

Related posts

Leave a Comment