മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് ഒന്നാംറാങ്ക് ; ഗുരുതര ചട്ടലംഘനം ; തഴഞ്ഞത് സിപിഎം അനുകൂല സംഘടനയിലെ മുതിർന്ന അധ്യാപകനെ ; പ്രതീക്ഷിച്ചത് തന്നെയെന്ന് സെനറ്റ് അംഗം

കണ്ണൂർ : കണ്ണൂർ സർവകലാശാല കഴിഞ്ഞ ദിവസം നടത്തിയ മലയാള അസോസിയേറ്റ് പ്രൊഫസർ ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ മുൻ എംപി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചരിക്കുകയാണ്.യുജിസിയുടെ ചട്ടങ്ങളെ ലംഘിച്ചുകൊണ്ടാണ് ഈ നിയമനം. നൂറിലേറെ ഗവേഷണപ്രബന്ധങ്ങൾ രചിച്ചത് ഉൾപ്പെടെ 25 വർഷത്തെ അധ്യാപന പരിചയം ഉള്ള അപേക്ഷകനെ രണ്ടാം റാങ്കിലേക്ക് തള്ളിയാണ് കണ്ണൂർ സർവ്വകലാശാലയിൽ പ്രിയയ്ക്ക് നിയമനം ലഭിക്കുന്നത്. സിപിഎം അനുകൂല സംഘടനയായഎ കെ പി സി ടി എയിൽ അംഗമായ മുതിർന്ന അധ്യാപകനെ തഴഞ്ഞതിൽ പാർട്ടിക്കുള്ളിലും ഭിന്നാഭിപ്രായമുണ്ട്.

പ്രിയയ്ക്ക് ഒന്നാംറാങ്ക് നൽകുമെന്നത് ഇന്റർവ്യൂ ബോർഡിനെ കുറിച്ച് മനസ്സിലാക്കിയപ്പോൾ തന്നെ പ്രതീക്ഷിച്ചിരുന്നതായി സെനറ്റ് അംഗം ഡോ.ബിജു പ്രതികരിച്ചു. അടിസ്ഥാന യോഗ്യത ഇല്ലാത്ത ഒരാളെ ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കാൻ സാധിക്കുമെങ്കിൽ റാങ്ക് ലിസ്റ്റ് ശീർഷാസനത്തിൽ മറിക്കുന്നതിന് വിദഗ്ധരായ വരെ ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തുക വഴി നിഷ്പ്രയാസം സാധിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഎമ്മിന്റെ പ്രമുഖ നേതാക്കന്മാരുടെ ഭാര്യമാർക്ക് വിവിധ സർവ്വകലാശാലകളിലെ അസിസ്റ്റന്റ് പ്രൊഫസറുമാരായാണ് നിയമനം നൽകിയതെങ്കിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസർ ആയി നേരിട്ടാണ് നിയമനം നൽകുന്നത്.ഒന്നര ലക്ഷത്തിലേറെ രൂപയാണ് തുടക്കത്തിൽ ശമ്പള ഇനത്തിൽ മാത്രം ലഭിക്കുക. സംസ്കൃത സർവകലാശാലയിൽ സ്പീക്കർ എംപി രാജേഷിന്റെ ഭാര്യയുടെ നിയമനത്തിന് ഇന്റർവ്യൂവിൽ മാർക്ക് കൂടി നൽകിയ പ്രൊഫസറെ രാഗേഷിന്റെ ഭാര്യയുടെ ഇന്റർവ്യൂ ബോർഡിലും അംഗമാക്കിയത് ആസൂത്രിതമാണെന്ന് ആരോപണമുയരുന്നു.

Related posts

Leave a Comment