Connect with us
48 birthday
top banner (1)

Kuwait

സ്നേഹ നിലാവ് – ഈദ്‌ സംഗമ’ മായി കൊല്ലം ഫെസ്റ്റ്

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത്‌ സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ പതിനേഴാമത് വാർഷിക ആഘോഷം കൊല്ലം ഫെസ്റ്റ് 2023 “സ്നേഹ നിലാവ് – ഈദ്‌ സംഗമം” എന്ന പേരിൽ നടത്തപ്പെട്ടു. പ്രസിഡന്റ് അലക്സ് പുത്തൂരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എംബസി ഓഫ് ഇന്ത്യയുടെ സെക്കന്റ്‌ സെക്രട്ടറി ശ്രീ. ഹരിത് കേലത് ശാലറ്റ് ഉത്ഘാടനം ചെയ്തു. കുവൈറ്റി ലോയർ ശ്രീ.തലാൽ താഖി വിശിഷ്ടാതിഥിയാ യിരുന്നു. വിശിഷ്ടാതിഥി യെ അലക്സ് പുത്തൂർ മോമെന്റോ നൽകി ആദരിച്ചു, ജനറൽ സെക്രട്ടറി ബിനിൽ റ്റി ടി, ട്രെഷർ തമ്പി ലൂക്കോസ്, വനിതാ വേദി ചെയർപേഴ്സൺ രഞ്ജന ബിനിൽ രക്ഷാധികാരി ലാജി ജേക്കബ്, അഡ്വൈസറി ജെയിംസ് പൂയപ്പള്ളി, എന്നിവർ സംസാരിച്ചു. പത്താം തരത്തിൽ ഉന്നത വിജയം നേടിയ സമാജം അംഗങ്ങളുടെ കുട്ടികൾകളെ അനുമോദിച്ചു .

Advertisement
inner ad

കൊല്ലം ഫെസ്റ്റ് ന്റെ ഭാഗമായി തയ്യാറാക്കിയ സ്മരണിക കൺവീനറായ പ്രമീൾ പ്രഭാകർ വിശ്ഷ്ട അതിഥിക്കു നൽകി, അദ്ദേഹം സെക്രട്ടറി ലിവിൻ വര്ഗീസ്, സജികുമാർ പിള്ള എന്നിവർക്കു ചേർന്നു നൽകികൊണ്ട് പ്രകാശനം ചെയ്തു . സ്പോൺസർമാരായ, അൽ റാഷിധ് ഷിപ്പിങ്, അൽമുള്ള എക്സ്ചേഞ്ച്, മെട്രോ മെഡിക്കൽ സെന്റർ, ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ്, ചാവടിയിൽ ജെഹോഷ് ഗാർഡൻസ്, ജെ ആൻഡ്‌ എ ബിസിനസ്‌ ഗ്രൂപ്പ്‌ , ജേക്കബ്സ് ഇന്റർനാഷണൽ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. ദീർഘ നാളത്തെ സേവനത്തിനു മീഡിയ സെക്രട്ടറി പ്രമീൾ പ്രഭാകരനെ മൊമെന്റോ നൽകി ആദരിച്ചു.
വിവിധ സംഘടന നേതാക്കളും പങ്കെടുത്തു. യോഗത്തിന് ഫെസ്റ്റ് ജനറൽ കൺവീനർ ശശി കുമാർ കർത്താ സ്വാഗതവും ജോയിന്റ് കൺവീനർ സജിമോൻ തോമസ് നന്ദിയും പറഞ്ഞു.

Advertisement
inner ad

സമാജം അംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടിയും, ഡികെ ഡാൻസ് , ജാസ് സ്കൂൾ ഓഫ് ഡാൻസ് കുട്ടികളുടെ നിർത്തവും, ജടായു ബീറ്റ്സിന്റെ നാടൻ പാട്ടും, എലൻസാ ഇവന്റ്സിന്റെ ഗാനമേളയും , പരിപാടികൾക്ക് മിഴിവേകി.പ്രോഗ്രാം കൺവീനർ ബൈജു മിഥുനം, അനിൽകുമാർ, സലിൽ വർമ്മ, ഗിരിജ അജയ്, ഷാഹിദ് ലെബ്ബ, സിബി ജോസഫ്, റെജി മത്തായി, ഷാജി സാമൂയേൽ, നൈസാം പട്ടാഴി, അജയ് നായർ, വത്സരാജ്, ലാജി എബ്രഹാം, രാജു വര്ഗീസ്, ജസ്റ്റിൻ സ്റ്റീഫൻ, പ്രിൻസ്, മാത്യു യോഹന്നാൻ, ഷംന, അൽ ആമീൻ, അഷ്‌ന സിബി, എന്നിവരും വനിതാവേദി ഭാരവാഹികളും യൂണിറ്റ് ഭാരവാഹികളും നേതൃത്വം നൽകി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

7-മത് ഷുഹൈബ് രക്തസാക്ഷിത്വ ദിനചരണം നടത്തി

Published

on

കുവൈറ്റ്‌ സിറ്റി : ഒഎസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീര ശുഹൈബിന്റെ ഏഴാമത് രക്തസാക്ഷിത്വം ദിനാചരണം സംഘടിപ്പിച്ചു. പ്രസിഡണ്ട് ശ്രീ ലിപിൻ മുഴക്കുന്നിന്റെ അധ്യക്ഷതയിൽ നാഷണൽ പ്രസിഡണ്ട് ശ്രീ വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
7 എന്നല്ല 70 വർഷം കഴിഞ്ഞാലും ഷുഹൈബിന്റെ ഓർമ്മ കോൺഗ്രസുകാരുടെ ഇടയിൽ ഉണ്ടായിരിക്കുമെന്ന് ഉദ്ഘാട നം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഒഐസിസി നാഷണൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി സ് പിള്ള അനുസ്മരണ പ്രഭാഷണം നടത്തി.


യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ്, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ശരൺ കോമത്ത്, നാഷണൽ കൗൺസിൽ മെമ്പർ ഷോബിൻ സണ്ണി, വിവിധ ജില്ലാ ഭാരവാഹികളായ അക്‌ബർ വയനാട്, സുരേന്ദ്രൻ മോങ്ങത്ത്, അരുൺ ചന്ദ്രൻ കണയംകോട്, ഇസ്മായിൽ കൂനത്തിൽ, വിനീഷ് പാലക്, സാബു പോൾ, ബൈജു പോൾ, എബി അത്തിക്കയത്തിൽ, റോയി അബ്രഹാം, അനിൽ കുമാർ, ബത്തർ വൈക്കം, വിജോ ആലപ്പുഴ, സനിൽ തയ്യിൽ, സൂരജ് കണ്ണൻ, വിപിൻ മങ്ങാട്ട്, ഇല്യാസ് പൊതുവാച്ചേരി, നിബു ജേക്കബ്, ചിന്നു റോയി തുടങ്ങിയവർ അനുശോചനം നടത്തി തുടർന്ന് ശുഹൈബിന്റെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഒഐസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി സ്വാഗതം ചെയ്ത പരിപാടിയിൽ ജോയിൻ ട്രഷറർ ബിനോയ് കരിമ്പിൽ നന്ദിയും രേഖപ്പെടുത്തി
.

Continue Reading

Kuwait

അജ്പക് ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായി

Published

on

കുവൈറ്റ്‌ സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ നേതൃത്വത്തിൽ അജപാക്ക് ട്രാവൻകൂർ അമ്പിളി ദിലി മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിൻറൺ ടൂർണമെന്റ് ആവേശകരമായി സമാപിച്ചു. അഹമ്മദി ഐസ്മാഷ് ബാഡ്മിൻറൺ കോർട്ടിൽ വച്ചു നടന്ന മത്സരങ്ങൾക്ക് ആയിരങ്ങൾ സാക്ഷിയായി. പ്രസിഡൻറ് കുര്യൻ തോമസ് പൈനുംമൂട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിജയികൾക്കുള്ള ട്രോഫി ഇന്ത്യൻ ഡോക്ടേഴ്‌സ് ഫോറം മുൻ പ്രസിഡന്റ്‌ ഡോ. അമീർ അഹമ്മദ് നല്കി.

ആവേശകരമായ മത്സരത്തിൽ പ്രൊഫഷനൽ വിഭാഗത്തിൽ അനീഫ്-ധീരജ് ടീം വിജയകളായി. ഹർഷാന്ത്-സൂര്യകാന്ത്‌ രണ്ടാം സ്ഥാനവും ഇന്റർമിഡിയറ്റ് വിഭാഗത്തിൽ സുബൈർ-ജിബിൻ ടീം ഒന്നാം സ്ഥാനവും, ശിവ-രവി ടീം രണ്ടാം സ്ഥാനവുംനേടി. ലോവർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ചിന്റു-സോബിൻ ടീം ഒന്നാം സ്ഥാനവും ജെലാക്സ്-ജിജോയ് ടീം രണ്ടാം സ്ഥാനവുംകരസ്ഥമാക്കി. 85+ വിഭാഗത്തിൽ ഷിബു മലയിൽ-സഞ്ചു ടീം ഒന്നാം സ്ഥാനവും സലീം-നൗഷാദ് ടീം രണ്ടാം സ്ഥാനവും, ഇന്റർ ആലപ്പുഴ വിഭാഗത്തിൽ ജഷ്-ജോബിഷ് ടീം ഓണാം സ്ഥാനവും വരുൺ-മാത്യു ടീം രണ്ടാം സ്ഥാനവും, വനിതാ വിഭാഗത്തിൽ ഒലിവിയ-മാർഗരറ് ടീം ഓന്നാം സ്ഥാനവും ബ്ലെസി-പിയാ ടീം രണ്ടാം സ്ഥാനവും നേടി. രക്ഷാധികാരി ബാബു പനമ്പള്ളി, ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം, ട്രഷറർ സുരേഷ്l വരിക്കോലിൽ, സ്പോർട്സ് വിങ് ജനറൽ സെക്രട്ടറി ലിബു പായിപ്പാടൻ, പ്രോഗ്രാം കൺവീനർ മനോജ് പരിമണം, അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യു ചെന്നിത്തല, അശോകൻ വെൺമണി, സംഘടനാ ചുമതലയുള്ള സെക്രട്ടറി രാഹുൽദേവ്എന്നിവരും സജീവ് കായംകുളം, അജി ഈപ്പൻ, ജോൺ കൊല്ലകടവ്, സിബി പുരുഷോത്തമൻ, സാം ആന്റണി, വനിതാവേദി വൈസ് ചെയർപേഴ്സൻ സാറാമ്മ ജോൺസ്, ജനറൽ സെക്രട്ടറി ഷീന മാത്യു, സുനിത രവി, ആനി മാത്യു, ദിവ്യ സേവ്യർ, ബിന്ദു ജോൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ ലിനോജ് വർഗീസ്, ഷിഞ്ചു ഫ്രാൻസിസ്, മനോജ്‌ കുമാർ ചെങ്ങന്നൂർ, ശരത് കുടശനാട് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.

Advertisement
inner ad
Continue Reading

Kuwait

കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

Published

on

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ: ശ്രീജയലളിത ജയപ്രകാശ് (എംബിബിസ്, എംഡി,ഡി ജി ഓ, എം ആർ സി ഓ ജി (യുകെ), പ്രവാസികളിലെ സ്തനാർബുദവും, ഗൈനക്ക് രോഗങ്ങളും എന്ന വിഷയത്തിൽ തികച്ചും വിജ്ഞാനപ്രദമായ പ്രഭാഷണം നടത്തി. അസോസിയേഷൻ അംഗങ്ങളായ സ്ത്രീകളുടെയും കൗമാരക്കാരായ കുട്ടികളുടെയും സാന്നിധ്യംകൊണ്ട് ബോധവൽക്കരണ ക്ലാസ് ശ്രദ്ധേയമായി. അംഗങ്ങളുടെ സംശയങ്ങൾക്ക് വിശദമായി മറുപടി നൽകാനും അവരുമായി സംവദിക്കുവാനും ഡോക്ടർ സമയം കണ്ടെത്തി.

ഫെബ്രുവരി 7 വെള്ളിയാഴ്ച അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ബോധവൽക്കരണ ക്ലാസിൽ മഹിളാവേദി പ്രസിഡണ്ട് ഹസീന അഷറഫ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി നജീബ്. ടി കെ ബോധവൽക്കരണക്ലാസ്സ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് അസോസിയേഷന്റെയും, മഹിളാവേദിയുടെയും പ്രവർത്തനങ്ങൾ വിശദീകരിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി ഷാജി. കെ വി, ട്രഷറർ ഹനീഫ്. സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മഹിളാവേദിയുടെ സ്നേഹാദരം മെമന്റൊ മഹിളാവേദി പ്രസിഡണ്ട് ഡോക്ടർക്ക് നൽകി. സെമിനാറിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഒരുക്കിയ ലാബ് പരിശോധനകൾക്ക്, ജാവേദ് ബിൻ ഹമീദ്, അനുഷ പ്രജിത്ത്, സിമിയബിജു എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി രേഖ ടി എസ് സ്വാഗതവും രഗ്നാ രഞ്ജിത്ത് നന്ദി പ്രകാശനവും നടത്തി.

Advertisement
inner ad
Continue Reading

Featured