Kuwait
വർഗ്ഗീസ് വൈദ്യന് കെ.ജെ. പി എസ്. യാത്രയയപ്പ് നൽകി.

കുവൈറ്റ് സിറ്റി: നാൽപത് വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് സംഘടന സെക്രട്ടറിയും കുവൈറ്റ് ഹ്യൂണ്ടായ് മോട്ടേഴ്സ് കമ്പനി ജീവനക്കാരനുമായ തേവലക്കര സ്വദേശിവർഗ്ഗീസ് വൈദ്യനു സമാജം സമുചിതമായ യാത്രയയപ്പ് നൽകി. പ്രസിഡന്റ് അലക്സ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ബിനിൽ റ്റി.ഡി. സ്വാഗതം പറഞ്ഞു.
രക്ഷാധികാരികളായ ജേക്കബ്ബ് ചണ്ണപ്പെട്ട . സലിം രാജ്, സെക്രട്ടറി റെജി മത്തായി, യൂണിറ്റ് കൺവീനർമാരായ ഷാജി ശാമുവൽ, അബ്ദുൽ വാഹിദ്, വർഗ്ഗീസ് ഐസക്ക് , താരിഖ് അഹമ്മദ്, വനിത വേദി ചെയർപെഴ്സൺ രൻജന ബിനിൽ, സെക്രട്ടറി റീനി ബിനോയ് , എക്സിക്യൂട്ടീവ് അംഗം രാജിമോൾ സുജിത്ത്, സെൻട്രൽ കമ്മറ്റി അംഗങ്ങളായ സജിമോൻ . ലാജി എബ്രഹാം . നൈസാം റാവുത്തർ, ഫെസ്റ്റ് കമ്മറ്റി അംഗങ്ങളായ മാത്യൂ യോഹന്നാൻ, ജോയ് തോമസ് എന്നിവർ ആശംസകൾ നേർന്നു . സമാജത്തിന്റെ ഉപഹാരം ജേക്കബ്ബ് ചണ്ണപ്പെട്ട വർഗ്ഗീസ് വൈദ്യനു നൽകി. വർഗ്ഗീസ് വൈദ്യൻ മറുപടി പ്രസംഗം നടത്തി. ആക്ടിംഗ് ട്രഷറർ സലിൽ വർമ്മ നന്ദി പറഞ്ഞു.
Kuwait
പൽപക് മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി !

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പാലക്കാട് നിവാസികളുടെ സംഘടനയായ പൽപ്പക് (പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ്) മെട്രൊമെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഫഹാഹീൽ ബ്രാഞ്ച് സൂപ്പർ മെട്രോയിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. വിവിധ മേഖലകളിലെ പ്രശസ്തരും പ്രമുഖരുമായ ഡോക്ടർമാരുടെ സേവനം മെട്രോയുടെ ഫഹാഹീൽ ബ്രാഞ്ചിൽ മെഡിക്കൽ ക്യാമ്പിനായിലഭ്യമാക്കിയിരുന്നു.
പാലക്കാട് അസോസിയേഷന്റെ എല്ലാ അംഗങ്ങൾക്കും മെട്രോമെഡിക്കൽ ഗ്രൂപ്പിന്റ ഫാമിലി ക്ലബ് ഹെൽത്ത് പ്രിവിലേജ് കാർഡ് ലഭ്യമാക്കുമെന്നും ,മെട്രോയുടെ എല്ലാ സെൻറ്ററുകളിലും ഈ ഹെൽത്ത്കാർഡുപയോഗിച്ച് പ്രത്യേക കിഴിവുകൾ ലഭിക്കുമെന്നും മെട്രോ മാനേജ്മന്റ് അറിയിച്ചു. പ്രവാസജീവിതത്തിൽ കുവൈറ്റിലെ അശരണരായ ജനങ്ങൾക്ക്
ഉപകാരപ്രദമായരീതിയിൽ തങ്ങളുടെ സേവനങ്ങൾ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് മെട്രോ മാനേജ്മെന്റ് തദവസരത്തിൽ അറിയിച്ചു.
Kuwait
കാവിവൽക്കരണവും തിരുത്തലുകളും കണ്ടറിയുവാൻ വിദ്യാർത്ഥികൾക്കാവണം : മേയർ ടി ഓ മോഹനൻ

കുവൈറ്റ് സിറ്റി : വിദ്യാഭ്യാസത്തോടൊപ്പം നാടിന്റെ മാറ്റങ്ങളും, വിദ്യാഭ്യാസലോകത്തെ മാറ്റങ്ങളും വിദ്യാർത്ഥികൾ തിരിച്ചറിയണം. അതോടൊപ്പം വിദ്യാഭ്യാസമേഖലയിൽനടത്തിക്കൊണ്ടിരിക്കുന്ന കാവിവൽക്കരണത്തെയും ചരിത്രത്തിലെതിരുത്തലുകളും കണ്ടറിയുവാൻ വിദ്യാർത്ഥികൾതയ്യാറാകണമെന്നും കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ പറഞ്ഞു. കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷൻ കണ്ണൂർ നോളജ് സെൻ്ററിൽ സംഘടിപ്പിച്ച സ്കോളർഷിപ്പ് പദ്ധതി വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യമായ ഉന്നതി ലക്ഷ്യം വെച്ച് കൊണ്ട് പ്രവർത്തിക്കുന്ന സംഘങ്ങൾ ചുരുങ്ങി വരുന്ന കാലത്ത് കരുണ വറ്റാത്ത ഒരു നീരുറവയായി കെ.കെ.എം. എ നിലനിൽക്കുന്നുവെന്നത് വളരെ പ്രശംസനീയമായ കാര്യമാണ് എന്ന് ആശംസകൾ നേർന്നു കൊണ്ട് മുഖ്യാതിഥി ഡെപ്യൂട്ടി മേയർ ശ്രിമതി ഷബീന ടീച്ചർ പറഞ്ഞു. സാമൂഹ്യ പ്രവർത്തകൻ പി. കെ ഇസ്മത്, എം.ഐ.എസ് സെക്രട്ടറി നാസർ എന്നിവറം ആശംസകൾ നേർന്നു സംസാരിച്ചു.
വൈ.ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ ആമുഖഭാഷണം നടത്തി. സംഘടനാ പ്രവർത്തനം വിശദീകരിച്ച് വൈ. ചെയർമാൻ എ പി അബ്ദുൽ സലാം സംസാരിച്ചു. കെകെഎംഎ സംസ്ഥാന പ്രസിഡണ്ട് കെ.കെ അബ്ദുള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ജന. സെക്രട്ടറി റസാഖ് മേലടി സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം മേയർ ടി ഒ മോഹനൻ, ഡെപ്യൂട്ടി മേയർ ശബീന ടീച്ചർ, സംസ്ഥാന ട്രഷറർ സുബൈർ ഹാജി, സോഷ്യൽ പ്രോജക്ട് നിസാം നാലകത്ത്, ബെനിഫിറ്റ്സ് വർക്കിംഗ് പ്രസിഡൻ്റ് എച്ച് എ ഗഫൂർ, എ. വി മുസ്തഫ, ഖാലിദ് മംഗള, അലി കുട്ടി ഹാജി, ദിലീപ് കോട്ടപ്പുറം, പാലക്കി അബ്ദുൽ റഹ്മാൻ ഹാജി, എം. കെ മുസ്തഫ, നജ്മുദ്ദീൻ, ഹനീഫ മൂഴിക്കൽ എന്നിവർ നൽകി.
വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്സിനു ഷാഫി പാപ്പിനിശ്ശേരി നേതൃത്വം നൽകി. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഇസ്ഹാഖ് നന്ദി പറഞ്ഞു. സലീം അറക്കൽ, എം കെ മുസ്തഫ, ആർ വി അബ്ദുൽ ഹമീദ് മൗലവി,എം കെ അബ്ദുൽ റഹ്മാൻ,അബ്ദു കുറ്റിച്ചിറ, അബ്ദുൽ സലാം വി.വി, യു. എ ബക്കർ, നജ്മുദ്ധീൻ കരുനാഗപ്പള്ളി, സി കെ സത്താർ, ഹാരിസ് സാൽമിയ, മൂസുരായിൻ, ബഷീർ തിരൂർ, അബ്ദുല്ല സി. എച്ച്, കെ പി അഷ്റഫ് , സി എച് ഹസ്സൻ കുഞ്ഞി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Kuwait
ഫോക്കസ് നവീൻ ജോർജ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്: റൈഡേഴ്‌സ് ഫാഹീൽ ജേതാക്കളായി

കുവൈറ്റ് : ഫോക്കസ് കുവൈറ്റ് (ഫോറം ഓഫ് കാഡ് യൂസേഴ്സ് കുവൈറ്റ്) സംഘടിപ്പിച്ച നവീൻ ജോർജ് മെ മ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് ൽ റൈഡേഴ്‌സ് ഫാഹീൽ ജേതാക്കളായി . അബൂഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചു രാവിലെ 10.30 ന് ആരംഭിച്ച മത്സരങ്ങളിൽ റോയൽ സ്ട്രൈകേഴ്സ് മംഗഫ്, കിങ്സ് അബ്ബാസിയ, മെൻ ഇൻ ബ്ലൂ അബ്ബാസിയ, ഡെൽറ്റാ സിസി ഫർവനിയ, റൈഡേഴ്‌സ് ഫാഹീൽ, വരിയേഴ്സ് അബ്ബാസിയ എന്നീ ടീമുകളുടെ 2 വീതം മാച്ച്കളാണ് നടന്നത് . ടൂർണമെന്റിന്റെ ഫൈനലിൽ റോയൽ സ്ട്രൈകേഴ്സ് മംഗഫ് ഉം റൈഡേഴ്‌സ് ഫാഹീൽ ടീമുകൾ തമ്മിൽ നടന്ന മത്സരത്തിൽ റൈഡേഴ്‌സ് ഫഹീൽ വിജയികളായി.
വിജയികൾക്ക് ഫോക്കസ് പ്രസിഡന്റ് ജിജി മാത്യു, ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ, ട്രെഷറർ ജേക്കബ് ജോൺ, ജോയിന്റ് ട്രെഷർ സജിമോൻ , ജോയിൻ സെക്രട്ടറി മനോജ് കലാഭവൻ, ജനറൽ കൺവീനർ സൈമൻ ബേബി, രതീഷ് കുമാർ, റെജി സാമൂവൽ, ഡാനിയേൽ തോമസ്, ഷിബു സാമൂവൽ എന്നിവർ ട്രോഫി വിതരണം ചെയ്തു. ബെസ്റ്റ് ബാറ്റ്സ്മാൻ ആയി തെരഞ്ഞെടുക്കപ്പെട്ട സുമേഷ്, ബെസ്റ്റ് ബൗളർ ആയ ആന്റണി എന്നിവർക്കും ലൂസേഴ്സ് ഫൈനലിൽ എത്തിയ കിങ്സ് അബ്ബാസിയ, മെൻ ഇൻ ബ്ലൂ അബ്ബാസിയ, ഡെൽറ്റാ സിസി ഫർവാനിയ, വരിയേഴ്സ് അബ്ബാസിയ എന്നീ ടീമുകൾക്കും ട്രോഫിയുംവിതരണം ചെയ്തു. അമ്പയർ മാരായ – അനീഷ്, ജിബി ജോൺ, പ്രജിത് പിള്ളൈയ്, രാജ് മോൻ, എന്നിവർക്ക് ഫോക്കസ് കുവൈറ്റിന്റെ മെമണ്ടോ നൽകി ആദരിച്ചു.
ഫോക്കസ് കുവൈറ്റ് ന്റെ എക്സിക്യൂട്ടീവ് അംഗങ്ങൾ , വർക്കിംഗ് കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് കൺവീനേഴ്സ്, ജോയിന്റ് കൺവീനേഴ്സ്, മെമ്പേഴ്സ്, ഫോട്ടോ ഗ്രാഫർ ഷിബു സാമൂവൽ, സുഗതൻ, രതീഷ് കുമാർ എന്നിവർ ടൂർണമെന്റ് നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ ഉൽഘാടനം ചെയ്തു. ജനറൽ കൺവീനർ സൈമൺ ബേബി സ്വാഗതവും പ്രസിഡന്റ് ജിജി മാത്യു ടീം അംഗങ്ങൾക്ക് വിജയാശംസയും നേർന്നു. ട്രെഷറർ ജേക്കബ് ജോൺ നന്ദി പറഞ്ഞു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad4 weeks ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login