കിറ്റെക്സ് വിഷയത്തിൽ സർക്കാരിന് പിന്തുണയുമായി വി.ഡി.സതീശൻ

തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കിറ്റെക്സിനെ ആട്ടി പായിപ്പിക്കുകയാണെന്ന എംഡി സാബു. എം. ജേക്കബിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരാതികൾ വന്നാൽ കമ്പനികളിൽ പരിശോധനകൾ സ്വാഭാവികമാണെന്നും നിയമാനുസൃതമായ എല്ലാ പരിശോധനകളെയും പ്രതിപക്ഷം സ്വാഗതം ചെയ്യുമെന്നും വി.ഡി.സതീശൻ പറഞ്ഞു. കുന്നത്തുനാട് എം.എൽ.എയായ പി.വി. ശ്രീനിജൻ ട്വന്റി ട്വന്റിയുടെ ‘പ്രോഡക്ട്’ ആയിരുന്നു എന്നും ഇപ്പോൾ സിപിഎമ്മും ട്വൻറി ട്വൻറിയും തമ്മിൽ തെറ്റിയോ എന്നും അദ്ദേഹം പരിഹസിച്ചു.

Related posts

Leave a Comment