പിണറായി വിജയനും കിറ്റെക്സ് സാബുവും കളിക്കുന്നത് നാടകം ; പിന്നിൽ 1000 കോടിയുടെ ബിനാമി ഇടപാടെന്ന് ആക്ഷേപം

കൊച്ചി : കിറ്റെക്സ് സാബു ജേക്കബ് കേരളത്തിലെ വ്യവസായങ്ങൾ ഉപേക്ഷിച്ച് തെലങ്കാനയിൽ ചേക്കാറാൻ പോകുന്നതിനെക്കുറിച്ച് കേരളമാകെ ചർച്ചയാകുകയാണ്. കിറ്റക്സ് എംഡി സാബുവും മുഖ്യമന്ത്രി പിണറായി വിജയനും. അവർ ഒരുമിച്ച് ആലോചിച്ച് നടത്തുന്ന തട്ടിപ്പ് നാടകത്തിന് മുന്നിൽ കേരളീയർ കബളിപ്പിക്കപ്പെടുകയാണെന്നാണ് ആക്ഷേപം.
സാബു ജേക്കബും പിണറായി വിജയനും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണ്.വർഷങ്ങളായി കിറ്റക്സിന്റെ ആയൂർവേദ റിസോർട്ടിലാണ് പിണറായി വിജയൻ കർക്കടക ചികിത്സ നടത്തുന്നത്. കിറ്റക്സിന്റെ എല്ലാ കാര്യങ്ങളിലും പിണറായി ഒപ്പമുണ്ടായിരുന്നു.

എറണാകുളത്ത് കോൺഗ്രസിന് സീറ്റ് കൂടുതൽ കിട്ടുമെന്ന് ഉറപ്പായപ്പോൾ സാബുവിന്റെ 20–20നെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇറക്കിയതിന് പിന്നിലും പിണറായി വിജയൻ ആണെന്ന ചർച്ച വ്യാപകമായിരുന്നു. അങ്ങനെ പല സീറ്റുകളും എൽ.ഡി.എഫിന് ലഭിച്ചു.

സാബുവിനെ തെലങ്കാനയിലേക്ക് അയച്ചത് പിണറായി തന്നെയാണ്.സാബുവിന്റെ 3500 കോടി രൂപ നിക്ഷേപത്തില്‍ 1000 കോടി പിണറായിയുടേതാണെന്ന ചർച്ചയും സാമൂഹ്യ മാധ്യമങ്ങളിൽ നിലനിൽക്കുന്നുണ്ട്.

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയാണ് ഇതിന്റെയൊക്കെ ഒത്താശക്കാരനെന്ന രീതിയിലും ചർച്ച നടക്കുന്നുണ്ട്. നിതിൻ ഗഡ്കരിയുടെ പല കച്ചവടങ്ങളും തെലങ്കാനയിൽ നടക്കുന്നുണ്ട്.നിധിൻ ഗഡ്കരിയെ ഉപയോഗിച്ചാണ് അമിത് ഷാ വഴി 27 തവണ ലാവാലിന് കേസ് സുപ്രീം കോടതിയിൽ മാറ്റിവച്ചതെന്നും പറയപ്പെടുന്നു. ബി.ജെ.പിയുടെ പ്രഖ്യാപിത നയമായ കോൺഗ്രസ് മുക്തഭാരതം നടപ്പാക്കാൻ സംഭാവന ചെയ്ത പിണറായിയെ സ്വർണക്കടത്തിലൊക്കെ നിഷ്പ്രയാസം ഊരിയെടുത്ത മോദിയെക്കുറിച്ച് ആർക്കും പരിഭവമില്ലെന്ന കാര്യവും സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ച വിഷയം ആണ്.

പിണറായി വിജയൻ 3 ദിവസം ദില്ലീലുണ്ട്. എന്താണ് പരിപാടികളെന്ന് പുറത്തുവിട്ടിട്ടില്ലെന്നും നിയമസഭയിലെ കയ്യാങ്കളിക്കേസ് വ്യാഴാഴ്ച സുപ്രീംകോടതിയിൽ വരുന്നുണ്ട്, ലാവാലിൻ കേസുണ്ട്, സ്വർണക്കടത്ത് കേസുകളുണ്ട്.അങ്ങനെ പല കേസുകളും. പിണറായി അതെല്ലാം ശരിപ്പെടുത്താനുള്ള ചർച്ചകളിലാണെന്ന സംശയവും സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

Related posts

Leave a Comment