കിറ്റെക്സിൽ വീണ്ടും ഉദ്യോഗസ്ഥരുടെ പരിശോധന

കൊച്ചി : കിഴക്കമ്പലത്തെ കിറ്റക്ക്സ് കമ്പനിയിൽ വീണ്ടും ഉദ്യോഗസ്ഥരുടെ പരിശോധന.
സംസ്ഥാന ഭൂഗർഭ ജല അതോറിറ്റിയാണ് ഇന്ന് നാല് മണിക്കൂറോളം പരിശോധന നടത്തിയത്.അനിയന്ത്രിതമായി കമ്പനി ഭൂഗർഭ ജലം ഊറ്റുന്നതായി നേരത്തെ ആരോ‌പണം ഉയർന്നിരുന്നു ഇതിന് പിന്നാലെയാണ് കാക്കനാടുള്ള ഭൂഗർഭ ജല അതോറിറ്റി ഓഫീസിലെ ഉദ്യോഗസ്ഥർ പരിശോദന നടത്തിയത്.നേരത്തെ പതിനൊന്ന് തവണ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യാഗസ്ഥർ കമ്പനിയിൽ മിന്നൽ പരിശോധനകൾ നടത്തിയിരുന്നു.

Related posts

Leave a Comment