കിറ്റക്സ് ജീവനക്കാർ പൊലീസിനെ ആക്രമിച്ച സംഭവം ; കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകും

കിറ്റക്സ് ജീവനക്കാർ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകും.നിലവിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘം കണക്കാക്കുന്നത്.അതേസമയം അക്രമണത്തിൽ പരിക്കേറ്റ സിഐ ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ നിലവിൽ ചികിത്സയിലാണ്. കിറ്റക്സ് ജീവനക്കാർ പോലീസിനെ അക്രമിച്ച സംഭവത്തിൽ സ്ഥാപനത്തിലെ കൂടുതൽ അന്യസംസ്ഥാന ജീവനക്കാർക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘം കണക്കാക്കുന്നത്.

അക്രമണത്തിനു പിന്നാലെ കൂടുതൽ പേരുടെ പങ്ക് വ്യക്തമാക്കുന്ന മോബൈൽ ഫോൺ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇവരുടെ കൂടി അറസ്റ്റ് വൈകാതെ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം. നിലവിൽ സംഭവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തത്. സിഐ ഉൾപ്പടെയുള്ള പോലിസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചു.പൊലീസ് വാഹനം തകർത്തു എന്നിവയാണ് കേസ്. സംഘം ചേർന്ന് അക്രമിച്ചു, പൊതുമുതൽ നശിപ്പിച്ചു, പോലിസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു തുടങ്ങിയ ഗരുതര വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം കിറ്റക്സ് ജീവനക്കാർ പോലീസിനെ അക്രമിച്ച സംഭവത്തിനു പിന്നാലെ കമ്ബനിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Related posts

Leave a Comment