പച്ചക്കറി കിറ്റ് വിതരണം നടത്തി അരിയല്ലൂരിലെ കോണ്‍ഗ്രസ്സ് കൂട്ടായ്മ

പച്ചക്കറി കിറ്റ് വിതരണം നടത്തി അരിയല്ലൂരിലെ കോണ്‍ഗ്രസ്സ് കൂട്ടായ്മ

അരിയല്ലൂര്‍ :കൊറോണ കാരണം ദുരിതത്തിലായ അരിയല്ലൂര്‍ 17-ാം വാര്‍ഡില്‍ കോണ്‍ഗ്രസ്സ് കൂട്ടായ്മ പച്ചക്കറി കിറ്റ് വിതരണം നടത്തി.
അശരണര്‍ക്ക് ആശ്രമായി പ്രവര്‍ത്തിക്കാന്‍ വേണ്ടി അരിയല്ലൂരിലെ കോണ്‍ഗ്രസ്സും യൂത്ത് കോണ്‍ഗ്രസ്സും ചേര്‍ന്ന് തുടക്കം കുറിച്ച ‘കൈതാങ്ങ്’ പദ്ധതിയുടെ ഭാഗമായാണ് കിറ്റ് വിതരണം നടത്തിയത്. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ അരിയല്ലൂര്‍ കോണ്‍ഗ്രസ്സ് കൂട്ടായ്മയുടെ നിരവധി സേവന സന്നദ്ധ പ്രവര്‍ത്തങ്ങളുടെ തുടര്‍ച്ചയാണിത് . എം.പി വിനയന്‍ ,ലത്തീഫ് കല്ലുടുമ്പന്‍ ,ഷാജി നമ്പാല ,വി.വി സലീഷ് ,ഷിജോദ് മാസ്റ്റര്‍ ,അനൂപ് മേനാത്ത് ,ലാലു കുനികോലോത്ത് ,അനില്‍ കുമാര്‍ ഉള്ളിശ്ശേരി ,വി.പി ഫൈസല്‍ ,വി.വി രാഹുല്‍ ,ഫിറോസ് പൂങ്ങാടന്‍ ,എം.പി മുരളി ,കുഴിക്കാട്ടില്‍ സദാനന്ദന്‍ ,കിഴക്കന്റെ ജാഫര്‍ ,സത്യന്‍ പയ്യാനക്കല്‍ ,കാസി ,കിഴക്കന്റെ സാദിഖലി എന്നിവര്‍ പങ്കെടുത്തു

Related posts

Leave a Comment