600 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

മഞ്ചേരി:മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്ഗ്രസ്സ് സമുന്നത നേതാവും ആയിരുന്ന ലീഡര്‍ കെ കരുണാകരന്റെ നൂറ്റിമൂന്നാം ജന്മ ദിനത്തില്‍ മഞ്ചേരി നിയോജകമണ്ഡലം കര്‍ഷകകോണ്‍ഗ്രസ്സ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
മഞ്ചേരി കോണ്‍ഗ്രസ്സ് ഭവനില്‍ സംഘടിപ്പിച്ച യോഗത്തില്‍ കര്‍ഷകകോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് മുഹമ്മദലി(നാണിപ്പ)അദ്ദ്യക്ഷതവഹിച്ചു. മലപ്പുറം ജില്ല യു ഡി എഫ് ചെയര്‍മാന്‍ പി ടി അജയമോഹന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സംസ്‌കാര സാഹിതി സംസഥാന അദ്ധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി.കോവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്ന അറനൂറ് കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണവും നടന്നു.കിറ്റ്‌വിതരണോദ്ഘാടനം ആര്യാടന്‍ ഷൗക്കത്ത് നിര്‍വ്വഹിച്ചു.കെ പി സി സി മെമ്പര്‍ റഷീദ് പറമ്പന്‍,ജില്ലട്രഷറര്‍ വല്ലാഞ്ചിറ ഷൗക്കത്തലി,സക്കീന,ഷംസുദ്ദീന്‍ പി,ബാബു കാരശ്ശേരി,ബാപ്പുട്ടി,കെ യൂസഫ്,പുല്ലഞ്ചേരി അബ്ദുളള,അവറു,അഡ്വ:വിപിന്‍നാഥ്,ജോസഫ്,ഷംലീക്ക് കുരിക്കള്‍,ജാഫര്‍ മുളളമ്പാറ,ജംഷി,ദീപു,അലി,ഷാന്‍ കൊടവണ്ടി,ഷാജി കെ പവിത്രം,മുനീര്‍,ഫാസില്‍ പറമ്പന്‍,മൂസാന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment