കോവിഡിന് പിന്നാലെ കിരണിനെ മാനസിക രോഗിയാക്കാനായുള്ള നീക്കം

കൊല്ലം: ​ഗാർഹിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയ കേസിൽ അറസ്റ്റിലായ കിരണന് മാനസികരോ​ഗമുണ്ടോയെന്ന് പരിശോധിക്കാനൊരുങ്ങി പോലീസ്. ഇതിനായി മാനസികാരോ​ഗ്യ വിദ​ഗ്ധരുടെ സഹായം തോടും. ഇയാൾ സ്ഥിരമായി വീഡിയോ ​ഗെയിമുകൾ കളിച്ചിരുന്നതായി പോലീസ് കണ്ടെത്തി. കോവിഡ് ബാധയെ തുടർന്ന് നെയ്യാറ്റിൻകര സബ് ജെയിലിൽ കഴിയുകയാണ് കിരണിപ്പോൾ. നെ​ഗറ്റീവ് ആയ ശേഷം ഇയാളെ വിണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് നീക്കം. അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കിരൺ കുമാറിനെതിരെ 90 ദിവസത്തിനുളളിൽ കുറ്റപത്രം സമർപ്പിക്കാനാണ് പെലീസിന്റെ ശ്രമം.
ഭർത്താവ് കിരണിന്റെ പീഡനമാണ് മരണത്തിന് ഇടയാക്കിയതെന്നായിരുന്നു സംഭവം പുറത്തുവന്നതിനുശേഷം ഉയർന്ന പ്രധാന ആരോപണം. ഇത് സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളിൽ ചിലത് കിരണിനെ പ്രതിക്കൂട്ടിൽ ആക്കുന്നതുമായിരുന്നു. ഈ സമയം കിരൺ വീട്ടിൽ നിന്നും മുങ്ങുകയും ചെയ്തിരുന്നു. ഇതോടെ ഇയാളുടെ ക്രൂരതകൾ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ശക്തമായ ജനരോഷം ഉയരുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കിരണിനു കോവിഡ് 19 സ്ഥിരീകരിച്ചത്. പ്രതിയെ വിസ്മയയുടെ വീട്ടിലെത്തിച്ച്‌ അന്വേഷണ സംഘം തെളിവെടുപ്പ് നടത്താനിരിക്കെയാണ് കോവിഡ് പോസിറ്റീവായത്. ശാസ്താംകോട്ട പൊലീസിന്റെ കസ്റ്റഡിയിലുള്ള കിരണിനെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി.

Related posts

Leave a Comment