Connect with us
48 birthday
top banner (1)

Global

ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചു

Avatar

Published

on

ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തെ തുടർന്നുള്ള ആശുപത്രി ചികിത്സയ്ക്ക് പിന്നാലെയാണ് ബക്കിങ്ഹാം കൊട്ടാരം ഇക്കാര്യം അറിയിച്ചത്. അർബുദത്തിന്റെ ഘട്ടത്തെക്കുറിച്ചോ രോഗനിർണയത്തെക്കുറിച്ചോ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രോസ്റ്റേറ്റ് അർബുദമല്ലെന്നും പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന് അടുത്തിടെ നടത്തിയ ചികിത്സയ്ക്കിടെയാണ് ഇത് കണ്ടെത്തിയതെന്നുമാണ് റിപ്പോർട്ട്. ക്യാൻസർ ഏതു ഭാഗത്തെയാണ് ബാധിച്ചതെന്ന് കൊട്ടാരം വ്യക്തമാക്കിയിട്ടില്ല. അതേസമയം 75 കാരനായ രാജാവിന് ചികിത്സ ആരംഭിച്ചതായും പൊതു ചുമതലകൾ മാറ്റിവെച്ചതായും കൊട്ടാരം പ്രസ്താവനയിൽ പറയുന്നു.

വൈദ്യോപദേശത്തിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങളെ കാണുന്നതടക്കമുള്ളവ മാറ്റിവെക്കുമെങ്കിലും രാഷ്ട്രത്തലവൻ എന്ന നിലയിൽ തന്റെ ചുമതലകളിൽ തുടരുമെന്നും അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കുമെന്നും ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയിൽ പറയുന്നു. ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ നടത്തിയ പരിശോധനകളിലാണ് ക്യാൻസർ തിരിച്ചറിഞ്ഞത്. ചികിത്സകൾ ആരംഭിച്ചതിനാൽ പൊതുജനങ്ങളെ അഭിമുഖീകരിക്കരുതെന്ന് ഡോക്ടർമാർ ഉപദേശിച്ചിട്ടുണ്ട്. മെഡിക്കൽ സംഘത്തിന്റെ നടപടികളിൽ രാജാവ് സംതൃപ്തനാണെന്നും നന്ദി അറിയിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

Advertisement
inner ad

Featured

കഞ്ചാവ് നിയമവിധേയമാക്കാന്‍ പരിശ്രമിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

Published

on

വാഷിങ്ടണ്‍: ഫ്‌ളോറിഡ സംസ്ഥാനത്ത് കഞ്ചാവ് നിയമവിധേയമാക്കാന്‍ പരിശ്രമിക്കുമെന്ന് യു.എസ്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. യു.എസിലെ തെക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയില്‍ 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് കഞ്ചാവ് നിയമവിധേയമാക്കുന്ന അധികൃതരുടെ നടപടിയെ പിന്തുണക്കാനാണ് ട്രംപിന്റെ തീരുമാനം.

തിങ്കളാഴ്ച സാമൂഹിക മാധ്യമത്തിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ അദ്ദേഹം കഞ്ചാവ് നിയമവിധേയമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംസ്ഥാനതല ശ്രമങ്ങളെയും ഗവേഷണത്തെയും പിന്തുണക്കുമെന്ന് പറഞ്ഞത്.

Advertisement
inner ad

‘ഞാന്‍ മുമ്പ് പ്രസ്താവിച്ചതുപോലെ, വ്യക്തിഗത ഉപയോഗത്തിനായി ചെറിയ അളവില്‍ കഞ്ചാവ് ഉപയോഗിച്ചതിന് മുതിര്‍ന്നവരുടെ അനാവശ്യ അറസ്റ്റുകളും തടവും അവസാനിപ്പിക്കേണ്ട സമയമാണിത്’ ട്രംപ് പറഞ്ഞു. ‘മുതിര്‍ന്നവര്‍ക്ക് സുരക്ഷിതവും പരീക്ഷിച്ചതുമായ ഉല്‍പ്പന്നത്തിലേക്ക് അനുമതി നല്‍കുമ്പോള്‍ തന്നെ നിയന്ത്രണങ്ങളും നടപ്പിലാക്കണം.

ഒരു ഫ്‌ളോറിഡിയന്‍ എന്ന നിലയില്‍, ഈ നവംബറിലെ ഭേദഗതിക്ക് അനുകൂലമായി ഞാന്‍ വോട്ട് ചെയ്യും. സര്‍ക്കാര്‍ അംഗീകൃത മരിജുവാന വിതരണക്കാര്‍ക്ക് ഈ വിഷയത്തില്‍ നിയമങ്ങള്‍ പാസാക്കുന്നതിന് യു.എസ്. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അ?ദ്ദേഹം പറഞ്ഞു. കഞ്ചാവ് ഉപയോഗത്തിലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്കയില്‍ വ്യാപകമായി പ്രചാരത്തിലുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് ചില വിഭാഗം ജനങ്ങള്‍ കനത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു.

Advertisement
inner ad
Continue Reading

Featured

നരേന്ദ്ര മോദിയെ വെറുക്കുന്നില്ല: അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോടാണ് തനിക്ക് വിയോജിപ്പെന്ന് രാഹുല്‍ഗാന്ധി

Published

on


വാഷിങ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെറുക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോടാണ് തനിക്ക് വിയോജിപ്പെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വാഷിങ്ടണ്‍ ഡി.സിയിലെ ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ് എതിരാളികള്‍ക്കെതിരായ തന്റെ നിലപാട് രാഹുല്‍ വ്യക്തമാക്കിയത്.

‘കൂട്ടിയോജിപ്പ് ലയിപ്പിക്കുക’ എന്നതാണ് ഇന്ത്യയുടെ അടിസ്ഥാന ആശയമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയെ വേര്‍തിരിച്ച് കാണുക എന്ന തെറ്റിദ്ധാരണയാണ് ബി.ജെ.പിക്കും ആര്‍.എസ്.എസിനുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Kuwait

ലോക ഫിസിയോ തെറാപ്പി ദിനത്തിൽ സെമിനാർ സംഘടിപ്പിച്ച്‌ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ്!

Published

on

കുവൈറ്റ് സിറ്റി: ലോക ഫിസിയോ തെറാപ്പി ദിനത്തോട് അനുബന്ധിച്ചു മെഡക്‌സ് മെഡിക്കൽ കെയർ സെമിനാര് സംഘടിപ്പിച്ചു. മെഡക്‌സ്‌ കോൺഫെറെൻസ് ഹാളിൽ വെച് നടന്ന സെമിനാർ ൽ മാനേജ്‌മന്റ് പ്രതിനിധികളും ഡോക്ടർമാരും മറ്റു മെഡിക്കൽ-നോൺ മെഡിക്കൽ സ്റ്റാഫുകളുടെയും സാന്നിധ്യത്തിൽ മെഡക്‌സ്‌ സി ഇ ഒ കൂടിയായ പ്രസിഡന്റ് ശ്രീ : മുഹമ്മദ് അലി വി.പി, ഉദ്ഘാടനം നിർവഹിച്ചു. മറ്റു ഡിപ്പാർട്മെന്റുകളെ അപേക്ഷിച്ചു ഫിസിയോ തെറാപ്പി തികച്ചും ശാരീരികമായും മാനസികമായും ഫലപ്രദമായ ആശ്വാസം കൈവരിക്കാനാകുമെന്നും, പാർശ്വഫലങ്ങളിലാത്തഇത്തരം ചികിത്സാ രീതികളെ ഡോക്ടർമാരും ജനങ്ങളും പ്രോത്സാഹിപ്പിക്കണമെന്നും ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ശ്രീ : മുഹമ്മദ് അലി വി.പി പറഞ്ഞു.

Advertisement
inner ad

ഫിസിയോ തെറാപ്പിസ്റ്റുകളായ ശ്രീമതി: രേഷ്മ , സുഹ ഷകീൽ , ഷഫീസ് മുഹമ്മദ് മുതലായവരും സെമിനാറിൽ ബോധവൽക്കരണ ക്ലാസുകൾ അവതരിപ്പിച്ചു. മെഡിക്കൽ ഡിപ്പാർട്മെന്റ് ഹെഡ് ഡോ: അഹമ്മദ് ഹൻഡി, ഡെപ്യൂട്ടി ഹെഡ് ഡോ : റെഷിത് ജോൺസൻ , സീനിയർ ഡോ : ബാഹ അലശ്രീ, ഓർത്തോ പീഡിക്സ് സർജൻ രാജേഷ് ബാബു, ജനറൽ പ്രാക്ടീഷണർ ഡോ: അജ്മൽ. ടി എന്നിവരും സെമിനാറിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയുണ്ടായി. മെഡക്‌സ് ടീമിന്റെ പ്രത്യേക അറബിക് പരിശീലന ക്ലാസ്സുകളിൽ പങ്കെടുത്തവർക്കുള്ള സെർറ്റിഫിക്കേഷൻ വിതരണവും അറബിക് ട്രെയിനറിനുള്ള അനുമോദന ചടങ്ങുംതദവസരത്തിൽ നടന്നു.അത്യാധുനിക സൗകര്യങ്ങളും ചികിത്സ ഉപകരണങ്ങളോടും കൂടിയ ഫിസിയോ തെറാപ്പി ഡിപ്പാർട്മെന്റിന്റെ സേവനം ഇപ്പോൾ മെഡക്‌സ് മെഡിക്കൽ കെയർ ഫഹാഹീലിൽ ലഭ്യമാണെന്ന് മെഡക്‌സ് മാനേജ്‍മെന്റ് അറിയിച്ചു.

Continue Reading

Featured