കിനാവ്-വിജിന സി കെ ; കവിത വായിക്കാം

എഴുത്തുകാരിയെ പരിചയപ്പെടാം

വിജിന സി കെ, എഴുത്തുകാരി , അധ്യാപിക

കിനാവ്

കാലത്തിന്റെ കുത്തൊഴുക്കിൽ
ഒഴുകി ഒഴുകിയില്ലാതാകുന്നൂ…
ഈ യുഗത്തിന്റെ ഗീതങ്ങൾ..
യാതനയുടെ യീ മണ്ണിൽ
നിന്റെ നയനങ്ങൾ കിനിയരുത്
എന്റെ പൊള്ളുന്ന കിനാവുകളിൽ
നിന്റെ പാദസരങ്ങളകലരുത്
നീ കേഴുന്നുവോ…
നാരിയായി ജനിച്ചതിൽ പിന്നെ
വഴിക്കണ്ണുമായി കാത്തിരിക്കുന്നൊരമ്മതൻ
നെഞ്ചിലെ നെരിപ്പോടിൽ
നിന്റെ ചിരകാലമോഹങ്ങളെല്ലാം
പാടെ കരിഞ്ഞു പോയെന്നോ …?
ഹൈടെക് യുഗത്തിലെ യുവത
തൊട്ടുകൂട്ടുന്നൊരാ.. കെണിയിൽ
പൊലിഞ്ഞു പോം നഗ്നമാം
നഷ്ടസ്വപ്നങ്ങൾ …
കണ്ണീരിൽ കുതിർന്നെത്ര നെടുവീർപ്പുകൾ
ആത്മാവിൽ ആൽത്തറയിൽ
വിറയാർന്ന പ്രാർത്ഥനകൾ..
നിൻഹൃദയത്തിൽ നിനവായ് തീർന്നോ?
ആളിക്കത്തും വെയിലിൻ ക്രൂരത
കൊണ്ടുകരിഞ്ഞേ പോകും
മൊട്ടുകളാകെ പെറുക്കിക്കൂട്ടിയെടുത്തു
തലോടിയും ഇരുളും കല്ലും മുള്ളും
മൂടിയ വഴികളിലാദി വെളിച്ചത്തിന്റെ
തരിമ്പു കാണാക്കണ്ണിലൊതുക്കി
കരളിലൊതുക്കി ചുവടുകൾ തോറും
ചോരതളിച്ചും തന്നെ
താനറിയാതെയെഴുതുന്നു…
നിൽക്കുവാൻ നേരമില്ലൊട്ടും
ചൊല്ലുവാനില്ലിനി യാത്രാമൊഴി
പതഞ്ഞൊഴുകട്ടെ …
കടൽതേടിയി ജീവ കല്ലോലിനിയും

Related posts

Leave a Comment