സി.പി.എം നേതാക്കന്മാരുടെ കൊലവിളി പ്രസംഗം ; കല്യോട്ടും പെരിയയിലും ജനങ്ങള്‍ ഭീതിയിലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

ഉദുമ : സി.പി.എം നേതാക്കന്മാരുടെ കൊലവിളി പ്രസംഗത്തിലൂടെ വീണ്ടും കല്യോട്ടും പെരിയയിലും ജനങ്ങള്‍ ഭീതിയിലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. പെരിയ കൃപേഷ്-ശരത്​ ലാല്‍ കൊലപാത കേസിലെ പ്രതികളെ ആദ്യം തള്ളിപ്പറഞ്ഞ സി.പി.എം. പിന്നീട് പ്രതികളെ സംരക്ഷിക്കാന്‍ രണ്ടു കോടി രൂപയാണ് ഖജനാവില്‍ നിന്നും ചെലവാക്കിയത്. പ്രതികളെ രക്ഷിക്കാന്‍ സുപ്രീം കോടതി വരെ ചെലവഴിച്ച തുക ജനങ്ങളുടെതെന്ന് പിണറായി വിജയന്‍ ജനാധിപത്യത്തി​െന്‍റ ശ്രീകോവിലില്‍വെച്ച്‌ പറയാന്‍ ലജ്ജയില്ലാതെ പോയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്യോട്ട് കഴിഞ്ഞ ദിവസം നടന്ന അനിഷ്ട സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തതില്‍ പ്രതിഷേധിച്ച്‌ ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പെരിയയില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ്​ സി. രാജന്‍ പെരിയ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ഗീതാ കൃഷ്ണ്ണന്‍, പി.വി. സുരേഷ്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്‍റ്​ സി.കെ. അരവിന്ദന്‍, നേതാക്കളായ സാജിദ് മൗവ്വല്‍, സുകുമാരന്‍ പൂച്ചക്കാട്, അഡ്വ. എം.കെ. ബാബുരാജ്, ബി. ബാലകൃഷ്ണന്‍ കുഞ്ഞിരാമന്‍ കൊടവലം, പ്രമോദ് പെരിയ, അഗസ്​റ്റിന്‍ ജേക്കബ്, പത്മിനി കൃഷ്ണന്‍, എം.കെ.അനൂപ്, മനോജ് ചാലിങ്കാല്‍, സിന്ധു പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ രവീന്ദ്രന്‍ കരിച്ചേരി സ്വാഗതവും ഭാസ്‌കരന്‍ കായക്കുളം നന്ദിയും പറഞ്ഞു.

Related posts

Leave a Comment