‘കൊലയാളികൾക്ക് പോലീസിൽ നിന്ന് ഒളിക്കാൻ കഴിഞ്ഞേക്കും, പക്ഷെ ആർഎസ്എസും ബി.ജെ.പിയും പഴയതൊന്നും മറന്നിട്ടില്ല’; കൊലവിളിയുമായി ബി ജെ പി പ്രസിഡന്റ് കെ. സുരേന്ദ്രൻ

ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ കൊലവിളിയുമായി ബി ജെ പി പ്രസിഡന്റ് കെ. സുരേന്ദ്രൻ. കൊലയാളികൾക്ക് പോലീസിൽ നിന്ന് ഒളിക്കാൻ കഴിഞ്ഞേക്കും, പക്ഷെ ആർഎസ്എസും ബി.ജെ.പിയും പഴയതൊന്നും മറന്നിട്ടില്ലെന്നും ബി.ജെ.പി പ്രസിഡൻറ് കെ. സുരേന്ദ്രൻ. ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാലക്കാട്ട് ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളെ തൊടാൻ ഇരട്ടച്ചങ്കന് ഭയമാണെങ്കിൽ അത് പറയണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രൻ സിപിഎം നയം എസ്.ഡി.പി.ഐയേക്കൊണ്ട് നടപ്പാക്കുകയാണോയെന്നും ചോദിച്ചു. കൊലപാതക കേസ് എൻ.ഐ.എയെ ഏൽപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

Leave a Comment