കിഫ് ബി :സി ആൻ്റ് എ ജി റിപ്പോർട്ടിനെ മുഖ്യമന്ത്രി ഭയക്കുന്നതെന്തിനു ; രമേശ് ചെന്നിത്തല

തിരുവനന്തപുരം :കിഫ് ബി യിലെ അഴുമതിയും ക്രമക്കേടും സി എ ജി ചൂണ്ടിക്കാട്ടിയതിനെ മുഖ്യമന്ത്രി എന്തിനു ഭയക്കണമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു വഴിവിട്ട നിയമനങ്ങളും ഉയർന്ന പലിശ നിരക്കിൽ മസാല ബോണ്ട് വാങ്ങിയതിനു പിന്നാലെ അഴുമതിയും ദുരൂഹതയും
അന്നത്തെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി ഞങ്ങളെ കളിയാക്കുകയാണു ചെയ്തത്. ഇപ്പോൾ കിഫ് ബി യിൽ ഞങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ശരിവെയ്കുന്നതാണു സി എ ജി റിപ്പോർട്ട്.
സി ആൻ്റ് എ ജിക്ക് രാഷ്ടിയമില്ല മുഖ്യമന്ത്രി രാഷ്ടിയ നിറം നൽകാൻ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണു
മസാല ബോണ്ടിലെ അപാകതക്ക് ആർബി ഐ തന്നെ ഒരു ലക്ഷം രൂപ ഫൈൻ അടപ്പിച്ചത് ആരും മറന്നിട്ടില്ല സി ആൻറ് എജിയെ ചോദ്യം ചെയ്യുന്നത് ഭരണഘടന വിരുദ്ധമാണു ഇനിയെങ്കിലും സി ആൻ്റ് എ ജി യുടെ റിപ്പോർട്ട് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നു ചെന്നിത്തല പറഞ്ഞു

Related posts

Leave a Comment