Kuwait
കെ ഐ ജി സാൽമിയ ഏരിയ നേതൃ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി : കെ ഐ ജി സാൽമിയ ഏരിയ നേതൃ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ വെച്ചു നടത്തിയ സംഗമത്തിൽ ഏരിയ പ്രസിഡണ്ട് റിഷ്ദിൻ അമീർ അധ്യക്ഷത വഹിച്ചു. ഹ്രസ്വ സന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജനാബ് സി. ടി. ഷുഹൈബ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. വിശ്വാസികൾ ആരാധനാ കാര്യങ്ങൾക്കൊപ്പം സാമൂഹിക പ്രവർത്തനങ്ങൾ കൂടി നടത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഉണർത്തി. സദസ്സിന്റെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. ഏരിയ സെക്രട്ടറി നിസാർ.കെ. റഷീദ് സ്വാഗതം ആശംസിച്ചു. മുഹമ്മദ് ഷിബിലി സമാപന പ്രസംഗവും പ്രാർത്ഥനയും നടത്തി. നബീൽ താജുദ്ധീൻ ഖിറാഅത്ത് നടത്തി.
Kuwait
‘തനിമ’ ദേശീയ വടംവലി മത്സരമാമാങ്കം വെള്ളിയാഴ്ച അബ്ബാസിയ സെൻട്രൽ സ്‌കൂളിൽ
കുവൈറ്റ് സിറ്റി : പ്രസിദ്ധമായ ‘തനിമ’ ദേശീയ വടംവലി മത്സരവും പേൾ ഓഫ് ദി സ്കൂൾ അവാർഡ് ദാനവും ഡിസംബർ 6 ന് വെള്ളിയാഴ്ച നടക്കും. സൻസീലിയ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 18 – മത് ദേശീയ വടംവലി മത്സരം അന്ന് ഉച്ചക്ക് 12 മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെണ്ട്രൽ സ്കൂളിലെ ഓപൺ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് അരങ്ങേറുക. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഉച്ചക്ക് 12മണി മുതൽ വൈകീട്ട് 8 മണി വരെ യാണ് ‘ഓണത്തനിമ’ വടം വലി മത്സരങ്ങളും മറ്റു സാംസ്‌കാരിക പരിപാടികളും നടക്കുക. തനിമ മുൻ ഹാർഡ്‌കോർ അംഗം പരേതനായ രാജു സക്കറിയയുടെ സ്മരണാർത്ഥം ‘രാജു സക്കറിയ നഗർ’ എന്നു നാമകരണം ചെയ്തിട്ടൂള്ള മത്സരവേദി മുഖ്യാതിഥി മുൻ കായികതാരവും കുവൈത്ത് സംരംഭകനുമായ സുരേഷ് കാർത്തിക് കാണികൾക്കായി സമർപ്പിക്കും. പൊതുസമ്മേളനത്തിൽ സൗത്ത് ആഫ്രിക്കൻ അംബാസഡർ ഡോ: മനേലിസി പി ഗെൻഗോ അതിഥിയായി സംബന്ധിക്കും. മത്സരങ്ങൾ ൧൨മണിയോടെ ആരംഭിക്കുമെങ്കിലും വൈകിട്ട് നാലു മണിക്ക് ഘോഷയാത്രയും 4.30 ന് പൊതു സമ്മേളനവും എന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. അന്നേ ദിവസം കുവൈത്തിലെ 26 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പഠന-പഠനേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഡോ: അബ്ദുൽ കലാം പേൾ ഓഫ് ദി സ്കുൾ അവാർഡ് ദാനവും നടക്കുന്നതാണു എന്നും സംഘാടകർ അറിയിക്കുന്നു. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ ഒരു കുവൈറ്റി വിദ്യാർത്ഥിക്കും ഇങ്ങനെ അവാർഡ് ലഭിക്കുന്നുണ്ടെന്ന് സംഘാടകർ എടുത്തു പറഞ്ഞു.
മാസങ്ങളോളം പരീശീലനത്തിൽ ഉള്ള 20ഇൽ പരം ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ ഇത്തവണ ആദ്യമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വടംവലി കായികതാരങ്ങൾ പങ്കെടുക്കുന്നു എന്നതും ഇത്തവണത്തെ സവിശേഷതയാണു. കുവൈറ്റിൽ നിന്നും വിവിധ രജ്ജ്യങ്ങളിലേക്കു കുടിയേറിയിട്ടുള്ള പ്രവാസികളും ഇതാദ്യമായി ടാഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോട് കൂടി ഇങ്ങനെ നടക്കുന്ന മത്സരങ്ങളിൽ സംബന്ധിക്കുന്നു. കൂടാതെ ഈ മത്സരങ്ങളിൽ നിന്നും നിശ്ചിത മാനദണ്ഡമനുസരിച്ച് വ്യത്യസ്ത ടീമുകളിൽ നിന്ന്തിരഞ്ഞെടുക്കപ്പെടുന്ന ഒരു ടീമിന് ഇന്ത്യയിൽ നടക്കുന്ന ദേശീയ മത്സരങ്ങളിൽ കുവൈറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനുള്ള അവസരവും ഇതാദ്യമായി ലഭ്യാമാവുന്നു. കായിക പ്രേമികളെ ആകർഷിക്കും വിധം 5 അടി നാല് ഇഞ്ചു ഉയരമുള്ള എവര്റോളിങ്ങ് ട്രോഫികൾ തനിമ വടംവലിയുടെ മാത്രം പ്രത്യേകതയാണ്. ഇത് സംബന്ധിച്ച് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഹാളിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ ഓണത്തനിമ കൺവീനർ ദിലീപ് ഡി.കെ., പ്രൊഗ്രാം കൺവീനർ ബാബുജി ബത്തേരി, ഓഫീസ് സെക്രെട്ടറി ജിനു കെ അബ്രഹാം, ജനറൽ കൺവീനർ ജോജിമോൻ തോമസ്, ട്രഷറർ റാണാ വർഗ്ഗീസ്, ഓണത്തനിമ ജോയിന്റ് കൺവീനർ കുമാർ ത്രിത്താല, ഫിനാൻസ് കൺവീനർ ഷാജി വർഗ്ഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Kuwait
മികച്ച മെഡിക്കൽ കെയറിനുള്ള പുരസ്കാരം ഏറ്റു വാങ്ങി മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് !
കുവൈറ്റ് സിറ്റി : കുവൈറ്റിലെ മികച്ച മെഡിക്കൽ കെയറിനുള്ള പുരസ്കാരം ഏറ്റു വാങ്ങി മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ! മെഡക്‌സ് മെഡിക്കൽകെയർ ഗ്രൂപ്പ് സി.ഇ.ഒ. കൂടിയായ പ്രസിഡന്റ് ശ്രീ: മുഹമ്മദ് അലി വി.പി യാണ് ഗ്രുപ്പിനു വേണ്ടി ഏറ്റവും മികച്ച മെഡിക്കൽ കെയറിനുള്ള പുരസ്കാരം ബഹു: എം.പി. ഫ്രാൻസിസ് ജോർജിൽ നിന്നും ഏറ്റുവാങ്ങിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ കുവൈറ്റ് പൗരന്മാർക്കിടയിലും പ്രവാസികൾക്കിടയിലും ഒരു പോലെ പ്രശസ്ത്തിയാർജിച്ച മെഡക്സ് മെഡിക്കൽ ഗ്രുപ്പിന്റെ കളങ്കമറ്റ ആതുരസേവനങ്ങൾക്കുള്ള ആദരവായാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. കോട്ടയം ഡിസ്റ്റിൿട് അസോസിയേഷൻ കഴിഞ്ഞ ദിവസം അബ്ബാസിയ ആസ്പയർ സ്‌കൂളിൽ സംഘടിപ്പിച്ച കോട്ടയം ഫെസ്റ്റിൽ വെച്ചാണ് ശ്രീ മാണി സി. കാപ്പൻ എം.എൽ.എ., പ്രശസ്ത നടിയും നർത്തകിയുമായ ശ്രീമതി ലക്ഷ്മി ഗോപലസ്വാമി തുടങ്ങിയവരുടെയും മറ്റു അതിഥികളുടെയും സാന്നിധ്യത്തിൽ ശ്രദ്ധേയമായ ഈ ആദരവ് മെഡക്‌സ് ഗ്രുപ്പിന് നൽകിയത്. പ്രൗഢ ഗംഭീരമായ വേദിയിൽ വെച്ച് ഇത്തരം ഒരു ബഹുമതി സ്വീകരിക്കാനായതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നു പുരസ്‌കാര ചടങ്ങിന് ശേഷം ശ്രീ മുഹമ്മദ് അലി വി.പി പറഞ്ഞു.
Kuwait
അബ്ദലിയിൽ വന്പിച്ച ചാരായ കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു
കുവൈറ്റ് സിറ്റി : അബ്ദലിയിൽ വന്പിച്ച ചാരായഉൽപ്പാദന കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. കാർഷിക മേഖലയിൽ ഉൾപ്പെട്ട ഫാം ഹൌസിനോ ട് ചേർന്ന നീന്തൽ കുളം ഡിസ്റ്റില്ലെറിയുടെപ്രധാന സംഭരണ കേന്ദ്രമായി ഉപയോഗിച്ചുവരികയായിരുന്നു നടത്തി പ്പുകാർ. കുറ്റവാളികളെ കസ്റ്റഡിയിലെടുത്തു ബന്ധപ്പെട്ട അധികാരികൾക്കു ചോദ്യം ചെയ്യുന്നതിനായി കൈമാറിയിട്ടുണ്ട്. അടുത്ത കാലത്തായി ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ അധികൃതർ ദാക്ഷിണ്യമില്ലാത്ത കർശന ശിക്ഷാ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.
-
Kerala1 day ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login