Connect with us
48 birthday
top banner (1)

Kuwait

ഉന്നത വ്യക്തിത്വ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ കെ.ഐ.ജി.ഗോൾഡൻ ജൂബിലി സമാപന സമ്മേളനം !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി : ഉന്നത വ്യക്തിത്വ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ കെ.ഐ.ജി.ഗോൾഡൻ ജൂബിലി സമാപന സമ്മേളനം. പ്രകാശം പരത്തി അര നൂറ്റാണ്ട് എന്ന തലക്കെട്ടിൽ കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് സംഘടിപ്പിച്ച ഗോൾഡൻ ജൂബിലി പരിപാടികളുടെ സമാപന സമ്മേളനം പ്രമുഖ വ്യകതിത്വങ്ങളുടെ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി. ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണത്തിൽ പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും സമൂഹത്തിലെ നാനാതുറകളിലുള്ള ബഹുജനങ്ങളുടെ പങ്കാളിത്തമുണ്ടായി. കുവൈത്ത് ഔഖാഫ് മന്ത്രാലയം അസിസ്റ്റൻഡ് അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് നാസർ അൽ മുതൈരി സമ്മേളനം ഉദ്ഘാടനം ചെയ്‌തു. കുവൈത്തിലെ പ്രവാസി സമൂഹങ്ങൾക്കിടയിൽ ശ്രദ്ധേയമായ പരിപാടികൾകൊണ്ട് നിറഞ്ഞുനിൽക്കുന്ന വലിയ പ്രവാസി കൂട്ടായ്മയാണ് കേരള ഇസ്‌ലാമിക് ഗ്രുപ്പ് എന്നും കുവൈത്ത് ഔഖാഫ് മന്ത്രാലയ ത്തിന്റെ എല്ലാ പിന്തുണയും ഈ സംഘടനക്ക് നേരുന്നുവെന്നും ബഹു: നാസർ അൽ മുതൈരി പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്‌മാൻ മുഖ്യ പ്രഭാഷണം നടത്തി. മധ്യ പൗരസ്ത്യ രജ്ജ്യങ്ങളിലെ സംഭവ വികാസങ്ങളും നീതിക്കുവേണ്ടിയുള്ള ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പും അദ്ദേഹം വിശദീകരിച്ചു. ഈ വിഷയത്തിലുള്ള മാതൃ രാജ്‌ജ്യത്തിന്റെ തെറ്റായ നിലപാടുകളെ ശ്രി മുജീബ് റഹ്മാൻ ചോദ്യം ചെയ്തു. പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് വിഖ്യാത സൃഷ്ടികളുടെ പിൻബലത്തോടെ പലസ്തിനിൻ വിഷയം അനാവരണം ചെയ്തു. മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ താൻ എഡിറ്റർ ആയിരിക്കുന്ന ചാനലിനെതിരെ കേന്ദ്ര ഗവർമെന്റ് കൈകൊണ്ട് നടപടികളെ നിശിതമായി വിമർശിച്ചു. മുൻ വിധിയോടെയുണ്ടായ ചില കോടതി നടപടികളെയും ഒടുവിൽ ഉന്നത നീതി പീഠത്തിൽ നിന്നും ലഭിച്ച ആശ്വാസ വിധിയെയും അദ്ദേഹം വിശദീകരിച്ചു.

Advertisement
inner ad

മുൻ കുവൈത്ത് പാർലമെന്റ് അംഗം ഡോക്‌ടർ നാസിർ ജാസിം അബ്ദുല്ലാഹ് അൽ സാനി, കെ.ഐ.ജി. മുൻ പ്രസിഡണ്ടുമാരായ പി.കെ.ജമാൽ, കെ.എ.സുബൈർ, സക്കീർ ഹുസൈൻ തുവ്വൂർ, ഫൈസൽ മഞ്ചേരി എന്നിവർ പ്രഭാഷണങ്ങൾ നടത്തി. മുൻ വഖ്‍ഫ് ബോർഡ് ചെയർമാൻ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ വീഡിയോ സന്ദേശത്തിലൂടെ സമ്മേളനത്തിന് ആശംസകൾ അറിയിച്ചു. ജംഇയ്യത്തുൽ ഇസ്‌ലാഹ് ബോർഡ് ഓഫ് ഡയറക്ടർസ് ഡപ്യൂട്ടി ചെയർമാൻ മുഹമ്മദ് അലി അൽ ഉമർ, ജംഇയത്തുൽ ഇസ്‌ലാഹ് ഇസ്‌ലാമിക് കോഓപ്പറേഷൻ ഡയറക്ടർ അബ്ദുൽ മുഹ്സിൻ അല്ലഹ്‌വ് എന്നിവരും കുവൈത്തിലെ വിവിധ സംഘടനകളുടെ സാരഥികളും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തു.

നാൾവഴികൾ നാഴികകല്ലുകൾ എന്ന അതി ബൃഹത്തയ സ്മരണിക പി.മുജീബ് റഹ്‌മാൻ, കെ.ഇ.എൻ., പ്രമോദ് രാമൻ, പി.കെ.ജമാൽ, കെ.എ.സുബൈർ എന്നിവർ സംയുക്തമായി പ്രകാശനം ചെയ്തു . കുവൈത്തിൽ നാൽപ്പത് വർഷം പൂർത്തിയാക്കിയ കെ.ഐ.ജി.പ്രവർത്തകരായ അഷ്‌റഫ് മുഹമ്മദ്, സമീർ മുഹമ്മദ്, പി. കെ.അബ്‌ദുൽ ലത്തീഫ്, ഇസ്‌ഹാഖ്‌ മൂസ, കുറ്റിയിൽ അബ്‌ദു റഹ്‌മാൻ, എം കെ.മുസ്‌തഫ, പി.കെ.ഹുസൈൻ, വി എം. ഇസ്‌മാഈൽ, വി പി ഹബീബ് ഹസൻ, പി മുസ്തഫ എന്നിവരെ കസവ് ഷാളുകൾ അണിയിച്ച് ആദരിച്ചു. ഹഷീബ്, മുഖ് സിത്, യാസിർ എന്നിവരുടെയും സൈബ, മൻഹ, ഫിസ, സുൽഫ, നബ, ഹന, അസ്‌വ എന്നിവ രുടെയും വ്യത്യസ്‍തമായ ഫലസ്‌തീൻ ഗാനങ്ങൾ ശ്രദ്ധേയമായി . ഡോക്‌ടർ അലിഫ് ഷുക്കൂർ അറബ് അതിഥികൾക്ക് സ്വാഗതം പറഞ്ഞു.

Advertisement
inner ad

അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓപ്പൺ ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ കെ.ഐ.ജി.കുവൈത്ത് പ്രസിഡണ്ട് പി ടി ശരീഫ് അധ്യക്ഷത വഹിച്ചു. അബ്‌ദുൽ ബാസിത് ഖുർആൻ പാരായണം നടത്തി. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും പ്രോഗ്രാം കൺവീനർ കെ.അബ്‌ദുറഹ്‌മാൻ നന്ദിയും പറഞ്ഞു. മറ്റു കെ ഐ ജി നേതാക്കൾ നേതൃത്വം നൽകി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ചങ്ങനാശേരി അസോസിയേഷന് പുതിയ നേത്യത്വം

Published

on

കുവൈത്ത് സിറ്റി : ചങ്ങനാശേരി അസോസിയേഷന്‍ കുവൈത്ത് 2025-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ ഹൈഡെയ്ന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ മുന്‍ പ്രസിഡണ്ട് ആന്റണി പീറ്ററിനെറ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സുനില്‍ പി. ആന്റണി (പ്രസിഡന്റ്), ജോസഫ് വര്‍ഗീസ് (ഷാജി മക്കോള്ളില്‍), പി.ബി. ബോബി (വൈസ് പ്രസിഡന്റുമാര്‍), ഷിബു ജോസഫ് തവളത്തില്‍ (ജനറല്‍ സെക്രട്ടറി), ജോര്‍ജ് തോമസ് (ജെയിംസ്), സുനില്‍കുമാര്‍ കൂട്ടുമ്മേല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ജോജോ ജോയി (ട്രഷറര്‍), ലാല്‍ജിന്‍ ജോസ്, അഷറഫ് റാവുത്തര്‍ (ജോയിന്റ് ട്രഷറുമാര്‍)എന്നിവരാണ് ഭാരവാഹികൾ.

അനില്‍ പി. അലക്‌സ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ആന്റണി പീറ്റര്‍, ബിജോയ് വി. പി, രഞ്ജിത്ത് ജോര്‍ജ് പൂവേലില്‍, മാത്യു പുല്ലുകാട്ട് (ജോസി) എന്നിവർ അഡൈ്വസറി ബോർഡ് അംഗങ്ങളുമാണ്. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ജോസഫ് കെ. തോമസ് (ബൈജു), തോമസ് ജോസഫ് മുക്കട, സഞ്ജു ജോഷി നെടുമുടി, റോയ് തോമസ്, മനോജ് അലക്സാണ്ടര്‍, പി. കെ. മധു, അനീഷ് ജോസഫ് അറവാക്കല്‍, സാബു തോമസ്, മാത്യൂജോസഫ്, സെബി വര്‍ഗീസ് എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. മാര്‍ച്ച് 31-നകം പുതിയ അംഗങ്ങളെ ചേര്‍ത്ത് മെംമ്പര്‍ഷിപ്പ് ക്യാമ്പായിന്‍ പൂര്‍ത്തിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Kuwait

ഇസ്മായിൽ കൂനത്തിൽ പ്രസിഡണ്ടായി ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു

Published

on

കുവൈറ്റ് സിറ്റി : ഒഐസിസി കുവൈത്ത് പുതിയ മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ഇസ്മായിൽ കൂനത്തിൽ (പ്രസിഡന്റ്), സജിത്ത് ചേലാമ്പ്ര (ജനറൽ സെക്രട്ടറി), നൗഷാദ് (ട്രഷറർ), ജോസഫ് എബ്രഹാം, അർഷാദ് അഹമ്മദ് (വൈസ് പ്രസിഡന്റ്മാർ), തബഷിർ പി, റഫീഖ് , ഫൈസൽ വി യു, ഫിറോസ് ( സെക്രട്ടറിമാർ), സഹദ് പുളിക്കൽ (സെക്രട്ടറി, വെൽഫെയർ), നൗഫൽ (സെക്രട്ടറി , സ്പോർട്സ്), എന്നിവരാണ് മറ്റു ഭാരവാഹികൾ. മുൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി യാണ് ദേശീയ സമിതി പ്രതിനിധി. കെപിസിസി ജനറൽ സെക്രട്ടറി മുത്തലിബ് ന്റെ യും നാഷണൽ പ്രസിഡണ്ട് വർഗീസ് പുതുപ്പങ്ങളുടെയും മറ്റു ദേശീയ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പുതിയ കമ്മിറ്റി ചുമതല ഏറ്റെടുത്തു.

നേരത്തെ അബ്ബാസിയ ഒഐസിസി ഓഫീസിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ മുൻ കമ്മിറ്റിയുടെ സംഘടന പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കുകയും വിശദമായ ചർച്ചക്ക് ശേഷം ജനറൽ ബോർഡി ഐക്യഖണ്ഡേന അംഗീകരിക്കുകയും ഉണ്ടായി. നാഷണൽ കമ്മിറ്റി ഭാരവാഹികളായ നിസാം തിരുവനന്തപുരം, ബിനു ചെമ്പാലയം എന്നിവരുടെ നിരീക്ഷണത്തിലാണ് ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളെ നിർണയിക്കാനുള്ള തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിച്ചത്.

Continue Reading

Kuwait

ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെ ചന്ദ്രമോഹൻ നയിക്കും

Published

on

കുവൈറ്റ് സിറ്റി : ഒ ഐ സി സി കുവൈറ്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അറിയപ്പെടുന്ന കലാ- സാംസ്‌കാരിക പ്രവർത്തകൻ കൂടിയായ ചന്ദ്രമോഹൻ ആർ നായർ ആണ് പുതിയ ജില്ലാ പ്രസിഡന്റ്. ജേക്കബ് വർഗീസ് ജനറൽ സെക്രട്ടറിയും സകീർ ഹുസൈൻ ട്രഷററുമാണ്. കുവൈറ്റിന്റെ ചാർജ് വഹിക്കുന്ന കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. ബി എ അബ്ദുൾ മുത്തലിബ് പുതിയ ഭാരവാഹികൾക്ക് ചുമതലകൾ കൈമാറി. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി സജീവമായ ഇടപെടലുകൾ നടത്തണമെന്ന് അഡ്വ. ബി എ അബ്ദുൾ മുത്തലിബ് ഓർമ്മിപ്പിച്ചു. ഒ ഐ സി സി കുവൈറ്റ് ദേശീയ പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി ബി എസ് പിള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ചുമതലയുള്ള ദേശിയ കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറിയത്.

എം എ നിസാം, അനിൽകുമാർ (നാഷണൽ കമ്മിറ്റി പ്രതിനിധികൾ), ദീപു തോമസ്, അമലൻ കെ എൽ (വൈസ് പ്രസിഡണ്ട്മാർ), സതീഷ് സ്വാമി, സുബിൻ നാഗമണി പ്രസന്ന കുമാരി, മനോജ് കുറുപ്, ബാലഗോപാൽ കെ ജി ( സെക്രട്ടറിമാർ), മധുകുമാർ (വെൽഫെയർ സെക്രട്ടറി), രജീഷ് മുരളി കുമാരി ( സ്പോർട്സ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. അനിൽ കുമാർ, യേശുദാസൻ ജസ്റ്റ്സ്, രാജു സകരിയ, അനീഷ് വി എം, രാഹുൽ മുരളി, ഫസീല ബീഗം, മുഹമ്മദ് സാലിഹ് നിസാർ, അക്ഷയ് വിജയകുമാർ, രായപ്പൻ ദേവരാജ്, നൂർ മുഹമ്മദ് നവാസ് എന്നിവർ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങ ളാണ്.

Advertisement
inner ad
Continue Reading

Featured