Connect with us
48 birthday
top banner (1)

Kuwait

ചുറ്റുമുള്ളവരെ പരിഗണിക്കാ തെയുള്ള അനുഷ്ഠാനം സ്വീകരി ക്കപ്പെടുകയില്ല:സി ടി സുഹൈബ്

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : തനിക്കു ചുറ്റുമുള്ളവരെ കാണാതെ, അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കാതെ നടത്തുന്ന ഏതൊരു അനുഷ്ടാനവും അല്ലാഹു സ്വീകരിക്കപ്പെടുകയില്ല എന്നാണ് പരിശുദ്ധ ഖുർആൻ വിവക്ഷിക്കുന്നതെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജനാബ് സി ടി സുഹൈബ് പറഞ്ഞു. അപരന്റെ വേദന മനസ്സിലാക്കാത്തവന്റെ പ്രാർത്ഥനക്ക് ഫലമില്ല. തെറ്റായ കാര്യങ്ങൾ ഒഴിവാക്കാതെയുള്ള അനുഷ്ഠാനത്തിനും ഫലമുണ്ടാവില്ല. കേരള ഇസ്ലാമിക് ഗ്രൂപ്പ് സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള വ്യക്തിത്വ ങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഇഫ്താർ വിരുന്നിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കുവൈറ്റ് സിറ്റിയിലെ ‘ഇൻ ആൻഡ് ഗോ ഹോട്ടൽ’ ബോൾറൂമിൽ നടന്ന ചടങ്ങിൽ കെ ഐ ജി പ്രസിഡന്റ് പി ടി ഷെരീഫ് അധ്യക്ഷനായിരുന്നു. സമൂഹത്തിന്റെ നന തുറകളിലുമുള്ള വ്യക്തികളുമായുള്ള സൗഹൃദം ദൃഡപ്പെടുത്തുന്നതിന് ബോധപൂർവമായ ഇത്തരം ഒത്തുചേരലുകൾക്ക് കെ ഐ ജി നിരന്തരം ശ്രമിക്കാറുണ്ടെന്ന്ശ്രി പി ടി ഷെരീഫ് വെളിപ്പെടുത്തി. ജന. സെക്രട്ടറി ഫിറോഷ് ഹമീദ് സ്വാഗതം ആശംസിച്ചു . വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി റംസാൻ സന്ദേശം നൽകി. മറ്റു വൈസ് പ്രസിഡണ്ടുമാരായ സാക്കിർ ഹുസൈൻ തുവ്വൂർ , അൻവർ സൈദ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.അനീസ് അബ്ദുസ്സലാമിൻ്റെ ഖുർആൻ പാരായണത്തോടെയാണ് സ്നേഹസംഗമം ആരംഭിച്ചത്. സാമൂഹിക സാംസ്‌കാരിക വ്യാപാര മേഖലകളിലെ വിശിഷ്ട വ്യക്തികൾ ഉൾപ്പെടെ കുവൈറ്റ് മലയാളി സമൂഹത്തിന്റെ പരിച്ഛേദമായ ഒട്ടേറെപ്പേർ കെ ഐ ജി ഇഫ്താർ സ്നേഹ സംഗമത്തിൽ പങ്കു ചേർന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

സാരഥി രജത ജൂബിലി ‘സാരഥീയം@25’ നാളെ ഹവല്ലി പാലസ് ഹാളിൽ!

Published

on

കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റിന്റെ 25-മത് വാർഷിക ആഘോഷം ‘സാരഥീയം @25’ നാളെ നവംബർ 15 നു വൈകുന്നേരം 3 മണി മുതൽ ഹവല്ലി പാർക്കിലെ വേദിയിൽ അരങ്ങേറുന്നു. രജത ജൂബിലി യോടനുബന്ധിച്ച് പരമോന്നത പുരസ്കാരമായ ഗുരുദേവ സേവാരത്ന അവാർഡ് മാനുഷിക സേവനങ്ങൾക്കായുള്ള ആദരവായി ലുലു ഗ്രൂപ്പ്‌ ഇന്റർനാഷനൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എം എ യൂസഫലിയ്ക്ക് നൽകി ആദരിക്കും. ശ്രീമദ് വീരേശ്വരാനന്ദ സ്വാമികൾ, ശിവഗിരി മഠം ഉപദേശക സമിതി അംഗവും പ്രമുഖ വ്യവസായിയുമായ ബാബുരാജ്, ഇന്ത്യൻ എംബസി പ്രതിനിധികൾ എന്നിവർ വിശിഷ്ട അതിഥികൾ ആയി പങ്കെടുക്കും.

സർവീസ് ടു ഹ്യൂമാനിറ്റി എന്ന ആപ്തവാക്യം മുഖമുദ്രയാക്കി പ്രവർത്തിച്ചുവരുന്ന സാരഥി 50 കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതിയ്ക്ക് വേദിയിൽ തുടക്കം കുറിക്കും. പഠന മികവ് പുലർത്തുന്ന 25 വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പും സാരഥി ട്രസ്റ്റിന്റെ ചേർത്തലയി ലുള്ള വിദ്യാഭ്യാസ സ്ഥാപനമായ എസ് സി എഫ് ഇ യുടെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിത പ്രദേശത്തെ 25 കുട്ടികൾക്ക് കേന്ദ്ര യൂണിഫോം സേവനങ്ങൾക്കായുള്ള തൊഴിലധിഷ്ടിത പരിശീലനവും ഉൾപ്പെടെ വിദ്യാഭ്യാസമേഖലയിൽ ഒരു കോടി രൂപയുടെ പദ്ധതികൾ സാരഥി ആസൂത്രണം ചെയ്തിട്ടുണ്ട്. രജത ജൂബിലി വാർഷികം എന്നും ഓർമയിൽ സൂക്ഷിക്കുവാൻ സ്മരണികയായി ഗോൾഡ് കോയിൻ പ്രകാശനവും പ്രസ്തുത വേദിയിൽ നടക്കും. പത്ത് പന്ത്രണ്ടാം ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ശാരദാംബ എക്സലൻസ് അവാർഡിന്റെ വിതരണവും, സാരഥി ഭവന നിർമാണ പദ്ധതിയിൽ പൂർത്തിയാക്കിയ പതിനൊന്നാമത് വീടിന്റെ താക്കോൽ ദാനവും വേദിയിൽ നടക്കും. പ്രശസ്ത പിന്നണി ഗായകർ ഹരിചരൺ ശേഷാദ്രി, ശിഖ പ്രഭാകരൻ, ഡ്രമ്മർ കുമരൻ എന്നിവരുടെ നേത്യത്വത്തിൽ സംഗീതനിശയും അരങ്ങേറും എന്ന് ഭാരവാഹികൾ പത്ര കുറിപ്പിൽ അറിയിച്ചു.

Advertisement
inner ad
Continue Reading

Kuwait

വിദേശികളുടെ താമസരേഖ കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭാ സമിതിയുടെ അംഗീകാരം

Published

on

കുവൈറ്റ് സിറ്റി : വിസ കച്ചവടവും മനുഷ്യ കടത്തും തടയുക ലക്ഷ്യമിട്ട് വിദേശികളുടെ താമസരേഖ സംബന്ധിച്ചുള്ള പുതിയ കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭാ സമിതി അംഗീകാരം നൽകിയാതായി മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. കരട് നിയമത്തിൽ വിദേശികളുടെ പ്രവേശനം, രാജ്‌ജ്യത്ത് പ്രവേശിച്ചാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കൽ,വിദേശികളുടെ താമസരേഖ, വിസ കച്ചവടവും അനുബന്ധ കുറ്റകൃത്യങ്ങളും, നാടുകടത്തുന്നതിനുള്ള നിയമങ്ങൾ, വിദേശികളെ പുറത്താക്കൽ, പിഴകളും പൊതു വ്യവസ്ഥകളും എന്നിങ്ങനെ വിശദമായ 7 അധ്യായങ്ങൾ ഉൾപ്പെടുന്നു.നിയമത്തിൽ 36 ആർട്ടിക്കിളുകളും അടങ്ങിയിരിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ടത് എൻട്രി വിസയ്‌ക്കോ റസിഡൻസ് പെർമിറ്റിനോ കീഴിലുള്ള ഒരു വിദേശിയുടെ റിക്രൂട്ട്‌മെൻ്റ് ചൂഷണം ചെയ്‌ത് വിസ വ്യാപാരം ചെയ്യുന്നത് നിരോധിക്കുകയും വിസ പുതുക്കുന്നതിന് ഏതെങ്കിലും തരത്തിൽ തുക ആനുകൂല്യമായി കൈപ്പറ്റുന്നത് കർശനമായി വിലക്കുകയും ചെയ്യുന്നു എന്നുള്ളതാണ്.

ആഭ്യന്തര മന്ത്രാലയത്തിൻ്റെ അനുമതിയില്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്നതിനോ അല്ലെങ്കിൽ അവരുടെ കുടിശ്ശിക ന്യായരഹിതമായി തടഞ്ഞുവയ്ക്കുന്നതിനോ റിക്രൂട്ട്മെൻ്റ് സമയത്ത് വ്യക്തമാക്കിയിട്ടുള്ളതല്ലാതെ വിദേശികളെ നിയമിക്കുന്നതിൽ നിന്ന് തൊഴിലുടമകളെവിലക്കുന്നു. മാത്രമല്ല, ഒരു വിദേശി തൻ്റെ തൊഴിലുടമയുടെയോ യോഗ്യതയുള്ള അധികാരികളുടെയോ അനുമതിയില്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. എതു സാഹചര്യങ്ങളിലും കാലഹരണപ്പെട്ടതോ സാധുവായ താമസരേഖ ഇല്ലാത്തതോ ആയ ഒരു വിദേശിയെ അഭയം നൽകുന്നതിനോ ജോലിക്കെടുക്കുന്നതിനോ അല്ലെങ്കിൽ രാജ്യത്ത് നിയമപരമായ താമസാവകാശമില്ലാത്ത വ്യക്തികളെ പാർപ്പിക്കുന്നതിനോ ഈ നിയമം വിലക്കുന്നു. വിസിറ്റ് വിസയിലോ താൽക്കാലിക വിസയിലോ രാജ്‌ജ്യത്ത് പ്രവേശിക്കുന്ന ഒരാൾ കാലാവധിക്ക് മുൻപ് രാജ്ജ്യം വിടുന്നില്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിലെ അധികാരിയെ അറിയിക്കണം’ എന്നത് ബന്ധപ്പെട്ട സ്‌പോൺസറുടെ ഉത്തരവാദിത്വമാകുന്നു എന്ന് ഈ നിയമം നിഷ്‌കർഷിക്കുന്നു.

Advertisement
inner ad
Continue Reading

Kuwait

‘ഖുർത്വുബ ഫൗണ്ടേഷൻ’ പ്രഥമ കുവൈത്ത് സർക്കിൾ കമ്മിറ്റി നിലവിൽ വന്നു

Published

on

കുവൈത്ത് സിറ്റി: ബീഹാറിലെ കിഷങ്കഞ്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖുർത്വുബ ഫൗണ്ടേഷന്റെ കുവൈത്ത് സർക്കിൾ കമ്മിറ്റി നിലവിൽ വന്നു. ഫർവാനിയ ഫ്രണ്ട്ലൈൻ ഹാളിൽ നടന്ന പ്രഥമ കൺവെൻഷൻ കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്‌തു. ഇസ്മായിൽ ഹുദവി അദ്ധ്യക്ഷനായിരുന്നു. ഖുർത്വുബ ഫൗണ്ടേഷൻ സ്ഥാപകനും, ഡയറക്ടറുമായ ഡോ. സുബൈർ ഹുദവി ചേകന്നൂർ പ്രവർത്തനങ്ങൾ വിശദീകരിച്ച് മുഖ്യപ്രഭാഷണം നടത്തി. 23 ഏക്കർ വിസ്തൃതിയില്‍ ബഹുമുഖങ്ങളായ സംവിധാനങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇത്തരം സംവിധാനങ്ങളിലൂടെ ദീർഘവീക്ഷണവും, കാഴ്ചപ്പാടും, മാറ്റത്തിന്‍റെ മനക്കരുത്തുമുള്ള സമൂഹത്തെ സേവിക്കുന്ന സോഷ്യല്‍ എഞ്ചിനിയേഴ്സിനെ വാർത്തെടുക്കുകയാണ് ഖുർത്വുബയുടെ ലക്ഷ്യമെന്ന് സുബൈർ ഹുദവി പറഞ്ഞു.

മുഖ്യ രക്ഷാധികാരി: സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ, രക്ഷാധികാരികൾ: മുസ്തഫ കാരി, കെ.ബഷീർ, മുഹമ്മദലി ഫൈസി, അബ്ദുൽ ഹക്കീം മൗലവി, റസാഖ് അയ്യൂർ, ഫൈസൽ ഹാജി. ചെയർമാൻ: എം.കെ. റഫീഖ്, ജനറൽ കൺവീനർ: ഇഖ്ബാൽ മാവിലാടം. വർക്കിംഗ്‌ കൺവീനർമാർ:മിസ്ഹബ് മാടമ്പില്ലത്ത്, അസ്ഹർ ചെറുമുക്ക്. ട്രഷറർ:എം.ആർ.നാസർ. വൈസ് ചെയർമാന്മാർ: ഇസ്മായിൽ ഹുദവി, റഷീദ് സംസം, ടി.വി.ലത്തീഫ്, കുത്തുബുദീൻ ഉദുമ. കൺവീനർമാർ: മുജീബ് മൂടാൽ, ഹസ്സൻ തഖ്’വ, റഫീഖ് ഒളവറ, നാസർ പുറമേരി എന്നിവരാണ് ഖുർത്വുബ ഫൗണ്ടേഷൻ പ്രഥമ കുവൈത്ത് സർക്കിൾ കമ്മിറ്റി ഭാരവാഹികൾ. കൺവെൻഷനിൽ വിവിധ മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് മുസ്തഫ കാരി (കെഎംസിസി), മുഹമ്മദലി ഫൈസി, അബ്ദുൾ ഹക്കീം മൗലവി (കെ.ഐ.സി.) കെ. ബഷീർ (കെ.കെ.എം.എ.) ഇസ്മായിൽ ഹുദവി (ഹാദിയ) എം.കെ. റഫീഖ് (മാംഗോ ഹൈപ്പർ) എം.ആർ. നാസർ, റസാഖ് അയ്യൂർ, ടി.വി. ലത്തീഫ്, റഷീദ് സംസം, ഫൈസൽ ഹാജി എന്നിവർ സംസാരിച്ചു. ഇഖ്ബാൽ മാവിലാടം സ്വാഗതവും, മുജീബ് മൂടാൽ നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading

Featured