Connect with us
48 birthday
top banner (1)

Kerala

കിഫ്ബിയെന്ന വെള്ളാനയെ ബന്ധനത്തിലാക്കണം: ചെറിയാൻ ഫിലിപ്പ്

Avatar

Published

on

തിരുവനന്തപുരം: സാമ്പത്തിക കേരളത്തെ ചവിട്ടി കൊല്ലുന്ന കിഫ്ബി എന്ന വെള്ളാനയെ മയക്കു വെടി വെച്ച് ബന്ധനത്തിലാക്കണമെന്ന് കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ്. സി.എ. ജി. തുടർച്ചയായി മുന്നറിയിപ്പു നൽകിയിട്ടും കിഫ്ബി വെള്ളാന സർക്കാർ ഖജനാവ് വിഴുങ്ങുകയാണ്. കിഫ്ബിയുടെ ചെലവുകളും കടത്തിന്റെ തിരിച്ചടക്കലും പലിശയും എല്ലാം നൽകുന്നത് സർക്കാർ ഖജനാവിൽ നിന്നാണ്. കിഫ്ബി ഫണ്ടിന്റെ സിംഹഭാഗവും ഖജനാവിലേക്ക് വരേണ്ട വാഹന – ഇന്ധന നികുതിയാണ്. ബജറ്റിന്‌ പുറത്ത് കിഫ്ബിയും പെൻഷൻ ബോർഡും കടമെടുത്ത 25874 കോടി രൂപയുടെ കടബാധ്യതയും സർക്കാരിനാണ്- ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി.
കിഫ്ബിയുടെ സെഷ്യൽ പർപ്പസ് വെഹിക്കിളുകൾ മുഖേനയുള്ള സാമ്പത്തിക ഇടപാടുകൾ പലതും അജ്‌ഞാതമാണ്. കെട്ടിടം, പാലം, റോഡ് എന്നിവയുടെ നിർമ്മാണവും സാധന സാമഗ്രികളുടെ വാങ്ങലും സംബന്ധിച്ച കരാറുകൾ സുതാര്യമല്ല. 75000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി പ്രഖ്യാപിച്ചെങ്കിലും നടപ്പിലായത് 30000 കോടിക്ക് താഴെയാണ്. പൂർത്തിയായ പണികൾക്ക്  കരാറുകാർക്ക് ബിൽ തുകയുടെ കുടിശ്ശിക നൽകാൻ കഴിയുന്നില്ല. സർക്കാർ നടപ്പാക്കിയ പദ്ധതികളെല്ലാം ഒരു വരുമാനവും ലഭിക്കാത്ത പ്രത്യുല്പാദനപരമല്ലാത്തവയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മസാല ബോണ്ട് ഇ.ഡി അന്വേഷണത്തെ തുടർന്ന് വിവാദത്തിലാണ്. ഉത്തരവാദി താൻ മാത്രമല്ലെന്ന് പറഞ്ഞ് അന്നത്തെ ധനമന്ത്രി തോമസ് ഐസക് കൈ കഴുകുകയാണ്. മുഖ്യമന്തി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മണിയടിച്ചാണ് മസാല ബോണ്ടിനു വേണ്ടി പണം തേടിയത്.  ലണ്ടനിൽ ഇനി മുഖ്യമന്ത്രി പോയാൽ മസാല ദോശ പോലും ആരും തരില്ല. 3000 കോടി രൂപയുടെ കടമാണ് മസാല ബോണ്ട് മുഖേനയുള്ളത്. ധനസമാഹരണ സാദ്ധ്യത അടഞ്ഞതോടെ കിഫ്ബി യുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Death

സാമ്പത്തിക ബുധിമുട്ടിനെ തുടർന്ന് അച്ഛനും മകനും വിഷം കഴിച്ചു; അച്ഛൻ മരിച്ചു

Published

on

പാലക്കാട്: കൊല്ലങ്കോട് അച്ഛനും മകനും വിഷം കഴിച്ചു. അച്ഛൻ മരിച്ചു. എലവഞ്ചേരി പെരുങ്ങോട്ടുകാവ് കാവുങ്ങൽ വീട്ടിൽ എം. വേലൻകുട്ടി (89) ആണ് മരിച്ചത്‌. മകൻ ഉണ്ണിക്കൃഷ്ണൻ (58) ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വിഷം കഴിക്കുന്ന സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നുവെന്നാണു സൂചന. വെള്ളിയാഴ്ച രാത്രിയിലാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയിൽ ബന്ധുക്കൾ കാണുന്നത്.

Advertisement
inner ad

മരിച്ച വേലൻകുട്ടിയുടെ അസുഖവും സാമ്പത്തിക പ്രയാസങ്ങളും കാരണമാണ് ഇരുവരും വിഷം കഴിച്ചതെന്നാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്. വേലൻകുട്ടി കഴുത്തിൽ അർബുദ ബാധിതനായതിനെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉണ്ണികൃഷ്ണൻ ലോറി ഡ്രൈവറാണ്. വേലൻകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Advertisement
inner ad
Continue Reading

Kerala

തൃശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം

Published

on

പാലക്കാട്: തൃശ്ശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം അനുഭവപെട്ടു. ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, കക്കാട്ടിരി, ചാലിശ്ശേരി, നാഗലശ്ശേരി, കോട്ടപ്പാടം, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, മതുപ്പുള്ളി, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി.

Advertisement
inner ad
Continue Reading

Accident

ചൂണ്ടയിടാൻ പോയ കുട്ടികൾ മുങ്ങിമരിച്ചു

Published

on

കോട്ടയം: കുളത്തിൽ ചൂണ്ടയിടാൻ പോയ രണ്ടുകുട്ടികൾ കുളത്തിൽ വീണു മരിച്ചു. കോട്ടയം തൃക്കൊടിത്താനത്താണ് അപകടമാണ്ടായത്. കുറിച്ചി സ്വദേശി അഭിനവ് (12) മാടപ്പള്ളി സ്വദേശി ആദർശ് (15) എന്നിവരാണ് മരിച്ചത്.

Advertisement
inner ad
Continue Reading

Featured